لَا أُقْسِمُ بِيَوْمِ الْقِيَامَةِ1
ഉയിര്ത്തെഴുന്നേല്പിന്റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ2
കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
أَيَحْسَبُ الْإِنْسَانُ أَلَّنْ نَجْمَعَ عِظَامَهُ3
മനുഷ്യന് വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
بَلَىٰ قَادِرِينَ عَلَىٰ أَنْ نُسَوِّيَ بَنَانَهُ4
അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
بَلْ يُرِيدُ الْإِنْسَانُ لِيَفْجُرَ أَمَامَهُ5
പക്ഷെ (എന്നിട്ടും) മനുഷ്യന് അവന്റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ6
എപ്പോഴാണ് ഈ ഉയിര്ത്തെഴുന്നേല്പിന്റെ നാള് എന്നവന് ചോദിക്കുന്നു.
فَإِذَا بَرِقَ الْبَصَرُ7
എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും
وَخَسَفَ الْقَمَرُ8
ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും
وَجُمِعَ الشَّمْسُ وَالْقَمَرُ9
സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
75:10ജുസ്അ് 29 · പേ. 577 يَقُولُ الْإِنْسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ10
അന്നേ ദിവസം മനുഷ്യന് പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്.
75:11ജുസ്അ് 29 · പേ. 577 كَلَّا لَا وَزَرَ11
ഇല്ല. യാതൊരു രക്ഷയുമില്ല.
75:12ജുസ്അ് 29 · പേ. 577 إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ12
നിന്റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.
75:13ജുസ്അ് 29 · പേ. 577 يُنَبَّأُ الْإِنْسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ13
അന്നേ ദിവസം മനുഷ്യന് മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.
75:14ജുസ്അ് 29 · പേ. 577 بَلِ الْإِنْسَانُ عَلَىٰ نَفْسِهِ بَصِيرَةٌ14
തന്നെയുമല്ല. മനുഷ്യന് തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
75:15ജുസ്അ് 29 · പേ. 577 وَلَوْ أَلْقَىٰ مَعَاذِيرَهُ15
അവന് ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
75:16ജുസ്അ് 29 · പേ. 577 لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ16
നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട.
75:17ജുസ്അ് 29 · പേ. 577 إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ17
തീര്‍ച്ചയായും അതിന്റെ (ഖുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
75:18ജുസ്അ് 29 · പേ. 577 فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ18
അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
75:19ജുസ്അ് 29 · പേ. 577 ثُمَّ إِنَّ عَلَيْنَا بَيَانَهُ19
പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
75:20ജുസ്അ് 29 · പേ. 578 كَلَّا بَلْ تُحِبُّونَ الْعَاجِلَةَ20
അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
75:21ജുസ്അ് 29 · പേ. 578 وَتَذَرُونَ الْآخِرَةَ21
പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
75:22ജുസ്അ് 29 · പേ. 578 وُجُوهٌ يَوْمَئِذٍ نَاضِرَةٌ22
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
75:23ജുസ്അ് 29 · പേ. 578 إِلَىٰ رَبِّهَا نَاظِرَةٌ23
അവയുടെ രക്ഷിതാവിന്റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.
75:24ജുസ്അ് 29 · പേ. 578 وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ24
ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
75:25ജുസ്അ് 29 · പേ. 578 تَظُنُّ أَنْ يُفْعَلَ بِهَا فَاقِرَةٌ25
ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
75:26ജുസ്അ് 29 · പേ. 578 كَلَّا إِذَا بَلَغَتِ التَّرَاقِيَ26
അല്ല, (പ്രാണന്) തൊണ്ടക്കുഴിയില്‍ എത്തുകയും,
75:27ജുസ്അ് 29 · പേ. 578 وَقِيلَ مَنْ ۜ رَاقٍ27
മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
75:28ജുസ്അ് 29 · പേ. 578 وَظَنَّ أَنَّهُ الْفِرَاقُ28
അത് (തന്റെ) വേര്‍പാടാണെന്ന് അവന് വിചാരിക്കുകയും,
75:29ജുസ്അ് 29 · പേ. 578 وَالْتَفَّتِ السَّاقُ بِالسَّاقِ29
കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
75:30ജുസ്അ് 29 · പേ. 578 إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ30
അന്ന് നിന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്.
75:31ജുസ്അ് 29 · പേ. 578 فَلَا صَدَّقَ وَلَا صَلَّىٰ31
എന്നാല്‍ അവന് വിശ്വസിച്ചില്ല. അവന് നമസ്കരിച്ചതുമില്ല.
75:32ജുസ്അ് 29 · പേ. 578 وَلَٰكِنْ كَذَّبَ وَتَوَلَّىٰ32
പക്ഷെ അവന് നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
75:33ജുസ്അ് 29 · പേ. 578 ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ33
എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന് അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി
75:34ജുസ്അ് 29 · പേ. 578 أَوْلَىٰ لَكَ فَأَوْلَىٰ34
(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
75:35ജുസ്അ് 29 · പേ. 578 ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ35
വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ
75:36ജുസ്അ് 29 · പേ. 578 أَيَحْسَبُ الْإِنْسَانُ أَنْ يُتْرَكَ سُدًى36
മനുഷ്യന് വിചാരിക്കുന്നുവോ; അവന് വെറുതെ വിട്ടേക്കപ്പെടുമെന്ന്!
75:37ജുസ്അ് 29 · പേ. 578 أَلَمْ يَكُ نُطْفَةً مِنْ مَنِيٍّ يُمْنَىٰ37
അവന് സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
75:38ജുസ്അ് 29 · പേ. 578 ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ38
പിന്നെ അവന് ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
75:39ജുസ്അ് 29 · പേ. 578 فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنْثَىٰ39
അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന് ഉണ്ടാക്കി.
75:40ജുസ്അ് 29 · പേ. 578 أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَنْ يُحْيِيَ الْمَوْتَىٰ40
അങ്ങനെയുള്ളവന് മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?