Al-Qiyamah

سورة القيامة

സൂറ 75 · മക്കി · 40 ആയത്തുകൾ

75:1ജുസ്‌അ് 29 · പേ. 577

لَا أُقْسِمُ بِيَوْمِ الْقِيَامَةِ1

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
75:2ജുസ്‌അ് 29 · പേ. 577

وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ2

കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
75:3ജുസ്‌അ് 29 · പേ. 577

أَيَحْسَبُ الْإِنْسَانُ أَلَّنْ نَجْمَعَ عِظَامَهُ3

മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
75:4ജുസ്‌അ് 29 · പേ. 577

بَلَىٰ قَادِرِينَ عَلَىٰ أَنْ نُسَوِّيَ بَنَانَهُ4

അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
75:5ജുസ്‌അ് 29 · പേ. 577

بَلْ يُرِيدُ الْإِنْسَانُ لِيَفْجُرَ أَمَامَهُ5

പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
75:6ജുസ്‌അ് 29 · പേ. 577

يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ6

എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
75:7ജുസ്‌അ് 29 · പേ. 577

فَإِذَا بَرِقَ الْبَصَرُ7

എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും
75:8ജുസ്‌അ് 29 · പേ. 577

وَخَسَفَ الْقَمَرُ8

ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും
75:9ജുസ്‌അ് 29 · പേ. 577

وَجُمِعَ الشَّمْسُ وَالْقَمَرُ9

സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
75:10ജുസ്‌അ് 29 · പേ. 577

يَقُولُ الْإِنْسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ10

അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
75:11ജുസ്‌അ് 29 · പേ. 577

كَلَّا لَا وَزَرَ11

ഇല്ല. യാതൊരു രക്ഷയുമില്ല.
75:12ജുസ്‌അ് 29 · പേ. 577

إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ12

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.
75:13ജുസ്‌അ് 29 · പേ. 577

يُنَبَّأُ الْإِنْسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ13

അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.
75:14ജുസ്‌അ് 29 · പേ. 577

بَلِ الْإِنْسَانُ عَلَىٰ نَفْسِهِ بَصِيرَةٌ14

തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
75:15ജുസ്‌അ് 29 · പേ. 577

وَلَوْ أَلْقَىٰ مَعَاذِيرَهُ15

അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
75:16ജുസ്‌അ് 29 · പേ. 577

لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ16

നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.
75:17ജുസ്‌അ് 29 · പേ. 577

إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ17

തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
75:18ജുസ്‌അ് 29 · പേ. 577

فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ18

അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
75:19ജുസ്‌അ് 29 · പേ. 577

ثُمَّ إِنَّ عَلَيْنَا بَيَانَهُ19

പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
75:20ജുസ്‌അ് 29 · പേ. 578

كَلَّا بَلْ تُحِبُّونَ الْعَاجِلَةَ20

അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
75:21ജുസ്‌അ് 29 · പേ. 578

وَتَذَرُونَ الْآخِرَةَ21

പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
75:22ജുസ്‌അ് 29 · പേ. 578

وُجُوهٌ يَوْمَئِذٍ نَاضِرَةٌ22

ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
75:23ജുസ്‌അ് 29 · പേ. 578

إِلَىٰ رَبِّهَا نَاظِرَةٌ23

അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.
75:24ജുസ്‌അ് 29 · പേ. 578

وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ24

ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
75:25ജുസ്‌അ് 29 · പേ. 578

تَظُنُّ أَنْ يُفْعَلَ بِهَا فَاقِرَةٌ25

ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
75:26ജുസ്‌അ് 29 · പേ. 578

كَلَّا إِذَا بَلَغَتِ التَّرَاقِيَ26

അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
75:27ജുസ്‌അ് 29 · പേ. 578

وَقِيلَ مَنْ ۜ رَاقٍ27

മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
75:28ജുസ്‌അ് 29 · പേ. 578

وَظَنَّ أَنَّهُ الْفِرَاقُ28

അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
75:29ജുസ്‌അ് 29 · പേ. 578

وَالْتَفَّتِ السَّاقُ بِالسَّاقِ29

കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
75:30ജുസ്‌അ് 29 · പേ. 578

إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ30

അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
75:31ജുസ്‌അ് 29 · പേ. 578

فَلَا صَدَّقَ وَلَا صَلَّىٰ31

എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
75:32ജുസ്‌അ് 29 · പേ. 578

وَلَٰكِنْ كَذَّبَ وَتَوَلَّىٰ32

പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
75:33ജുസ്‌അ് 29 · പേ. 578

ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ33

എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി
75:34ജുസ്‌അ് 29 · പേ. 578

أَوْلَىٰ لَكَ فَأَوْلَىٰ34

(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
75:35ജുസ്‌അ് 29 · പേ. 578

ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ35

വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ
75:36ജുസ്‌അ് 29 · പേ. 578

أَيَحْسَبُ الْإِنْسَانُ أَنْ يُتْرَكَ سُدًى36

മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!
75:37ജുസ്‌അ് 29 · പേ. 578

أَلَمْ يَكُ نُطْفَةً مِنْ مَنِيٍّ يُمْنَىٰ37

അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
75:38ജുസ്‌അ് 29 · പേ. 578

ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ38

പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
75:39ജുസ്‌അ് 29 · പേ. 578

فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنْثَىٰ39

അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
75:40ജുസ്‌അ് 29 · പേ. 578

أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَنْ يُحْيِيَ الْمَوْتَىٰ40

അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക