Al-Alaq

سورة العلق

സൂറ 96 · മക്കി · 19 ആയത്തുകൾ

96:1ജുസ്‌അ് 30 · പേ. 597

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ1

സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
96:2ജുസ്‌അ് 30 · പേ. 597

خَلَقَ الْإِنْسَانَ مِنْ عَلَقٍ2

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
96:3ജുസ്‌അ് 30 · പേ. 597

اقْرَأْ وَرَبُّكَ الْأَكْرَمُ3

നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
96:4ജുസ്‌അ് 30 · പേ. 597

الَّذِي عَلَّمَ بِالْقَلَمِ4

പേന കൊണ്ട് പഠിപ്പിച്ചവന്‍
96:5ജുസ്‌അ് 30 · പേ. 597

عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ5

മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.
96:6ജുസ്‌അ് 30 · പേ. 597

كَلَّا إِنَّ الْإِنْسَانَ لَيَطْغَىٰ6

നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.
96:7ജുസ്‌അ് 30 · പേ. 597

أَنْ رَآهُ اسْتَغْنَىٰ7

തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
96:8ജുസ്‌അ് 30 · പേ. 597

إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ8

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.
96:9ജുസ്‌അ് 30 · പേ. 597

أَرَأَيْتَ الَّذِي يَنْهَىٰ9

വിലക്കുന്നവനെ നീ കണ്ടുവോ?
96:10ജുസ്‌അ് 30 · പേ. 597

عَبْدًا إِذَا صَلَّىٰ10

ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.
96:11ജുസ്‌അ് 30 · പേ. 597

أَرَأَيْتَ إِنْ كَانَ عَلَى الْهُدَىٰ11

അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?
96:12ജുസ്‌അ് 30 · പേ. 597

أَوْ أَمَرَ بِالتَّقْوَىٰ12

അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍
96:13ജുസ്‌അ് 30 · പേ. 598

أَرَأَيْتَ إِنْ كَذَّبَ وَتَوَلَّىٰ13

അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?
96:14ജുസ്‌അ് 30 · പേ. 598

أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَىٰ14

അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്‌?
96:15ജുസ്‌അ് 30 · പേ. 598

كَلَّا لَئِنْ لَمْ يَنْتَهِ لَنَسْفَعًا بِالنَّاصِيَةِ15

നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും.
96:16ജുസ്‌അ് 30 · പേ. 598

نَاصِيَةٍ كَاذِبَةٍ خَاطِئَةٍ16

കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.
96:17ജുസ്‌അ് 30 · പേ. 598

فَلْيَدْعُ نَادِيَهُ17

എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.
96:18ജുസ്‌അ് 30 · പേ. 598

سَنَدْعُ الزَّبَانِيَةَ18

നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.
96:19ജുസ്‌അ് 30 · പേ. 598

كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ ۩19

നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക