وَاللَّيْلِ إِذَا يَغْشَىٰ1
Al-Layl
سورة الليل
സൂറ 92 · മക്കി · 21 ആയത്തുകൾ
92:1ജുസ്അ് 30 · പേ. 595
രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍
92:2ജുസ്അ് 30 · പേ. 595
وَالنَّهَارِ إِذَا تَجَلَّىٰ2
പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍
92:3ജുസ്അ് 30 · പേ. 595
وَمَا خَلَقَ الذَّكَرَ وَالْأُنْثَىٰ3
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
92:4ജുസ്അ് 30 · പേ. 595
إِنَّ سَعْيَكُمْ لَشَتَّىٰ4
തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
92:5ജുസ്അ് 30 · പേ. 595
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ5
എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
92:6ജുസ്അ് 30 · പേ. 595
وَصَدَّقَ بِالْحُسْنَىٰ6
ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
92:7ജുസ്അ് 30 · പേ. 595
فَسَنُيَسِّرُهُ لِلْيُسْرَىٰ7
അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്.
92:8ജുസ്അ് 30 · പേ. 595
وَأَمَّا مَنْ بَخِلَ وَاسْتَغْنَىٰ8
എന്നാല്‍ ആര് പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
92:9ജുസ്അ് 30 · പേ. 595
وَكَذَّبَ بِالْحُسْنَىٰ9
ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
92:10ജുസ്അ് 30 · പേ. 596
فَسَنُيَسِّرُهُ لِلْعُسْرَىٰ10
അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്.
92:11ജുസ്അ് 30 · പേ. 596
وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ11
അവന് നാശത്തില്‍ പതിക്കുമ്പോള്‍ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.
92:12ജുസ്അ് 30 · പേ. 596
إِنَّ عَلَيْنَا لَلْهُدَىٰ12
തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.
92:13ജുസ്അ് 30 · പേ. 596
وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ13
തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
92:14ജുസ്അ് 30 · പേ. 596
فَأَنْذَرْتُكُمْ نَارًا تَلَظَّىٰ14
അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്കിയിരിക്കുന്നു.
92:15ജുസ്അ് 30 · പേ. 596
لَا يَصْلَاهَا إِلَّا الْأَشْقَى15
ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
92:16ജുസ്അ് 30 · പേ. 596
الَّذِي كَذَّبَ وَتَوَلَّىٰ16
നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)
92:17ജുസ്അ് 30 · പേ. 596
وَسَيُجَنَّبُهَا الْأَتْقَى17
ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്.
92:18ജുസ്അ് 30 · പേ. 596
الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ18
പരിശുദ്ധിനേടുവാനായി തന്റെ ധനം നല്കുന്ന (വ്യക്തി)
92:19ജുസ്അ് 30 · പേ. 596
وَمَا لِأَحَدٍ عِنْدَهُ مِنْ نِعْمَةٍ تُجْزَىٰ19
പ്രത്യുപകാരം നല്കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല.
92:20ജുസ്അ് 30 · പേ. 596
إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ20
തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി തേടുക എന്നതല്ലാതെ.
92:21ജുസ്അ് 30 · പേ. 596
وَلَسَوْفَ يَرْضَىٰ21
വഴിയെ അവന് തൃപ്തിപ്പെടുന്നതാണ്.