Ash-Shams

سورة الشمس

സൂറ 91 · മക്കി · 15 ആയത്തുകൾ

91:1ജുസ്‌അ് 30 · പേ. 595

وَالشَّمْسِ وَضُحَاهَا1

സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.
91:2ജുസ്‌അ് 30 · പേ. 595

وَالْقَمَرِ إِذَا تَلَاهَا2

ചന്ദ്രന്‍ തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.
91:3ജുസ്‌അ് 30 · പേ. 595

وَالنَّهَارِ إِذَا جَلَّاهَا3

പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍
91:4ജുസ്‌അ് 30 · പേ. 595

وَاللَّيْلِ إِذَا يَغْشَاهَا4

രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.
91:5ജുസ്‌അ് 30 · പേ. 595

وَالسَّمَاءِ وَمَا بَنَاهَا5

ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.
91:6ജുസ്‌അ് 30 · പേ. 595

وَالْأَرْضِ وَمَا طَحَاهَا6

ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
91:7ജുസ്‌അ് 30 · പേ. 595

وَنَفْسٍ وَمَا سَوَّاهَا7

മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
91:8ജുസ്‌അ് 30 · പേ. 595

فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا8

എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.
91:9ജുസ്‌അ് 30 · പേ. 595

قَدْ أَفْلَحَ مَنْ زَكَّاهَا9

തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.
91:10ജുസ്‌അ് 30 · പേ. 595

وَقَدْ خَابَ مَنْ دَسَّاهَا10

അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
91:11ജുസ്‌അ് 30 · പേ. 595

كَذَّبَتْ ثَمُودُ بِطَغْوَاهَا11

ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.
91:12ജുസ്‌അ് 30 · പേ. 595

إِذِ انْبَعَثَ أَشْقَاهَا12

അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം.
91:13ജുസ്‌അ് 30 · പേ. 595

فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا13

അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക
91:14ജുസ്‌അ് 30 · പേ. 595

فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُمْ بِذَنْبِهِمْ فَسَوَّاهَا14

അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു.
91:15ജുസ്‌അ് 30 · പേ. 595

وَلَا يَخَافُ عُقْبَاهَا15

അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക