Al-Ikhlas

سورة الإخلاص

സൂറ 112 · മക്കി · 4 ആയത്തുകൾ

112:1 · Al-Ikhlasജുസ്‌അ് 30 · പേ. 604

قُلْ هُوَ اللَّهُ أَحَدٌ1

(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
112:2ജുസ്‌അ് 30 · പേ. 604

اللَّهُ الصَّمَدُ2

അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
112:3ജുസ്‌അ് 30 · പേ. 604

لَمْ يَلِدْ وَلَمْ يُولَدْ3

അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
112:4ജുസ്‌അ് 30 · പേ. 604

وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ4

അവന്ന് തുല്യനായി ആരും ഇല്ലതാനും.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക