Al-Ma'arij

سورة المعارج

സൂറ 70 · മക്കി · 44 ആയത്തുകൾ

70:1ജുസ്‌അ് 29 · പേ. 568

سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ1

സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു.
70:2ജുസ്‌അ് 29 · പേ. 568

لِلْكَافِرِينَ لَيْسَ لَهُ دَافِعٌ2

സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല.
70:3ജുസ്‌അ് 29 · പേ. 568

مِنَ اللَّهِ ذِي الْمَعَارِجِ3

കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ).
70:4ജുസ്‌അ് 29 · പേ. 568

تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ4

അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.
70:5ജുസ്‌അ് 29 · പേ. 568

فَاصْبِرْ صَبْرًا جَمِيلًا5

എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.
70:6ജുസ്‌അ് 29 · പേ. 568

إِنَّهُمْ يَرَوْنَهُ بَعِيدًا6

തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.
70:7ജുസ്‌അ് 29 · പേ. 568

وَنَرَاهُ قَرِيبًا7

നാം അതിനെ അടുത്തതായും കാണുന്നു.
70:8ജുസ്‌അ് 29 · പേ. 568

يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ8

ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!
70:9ജുസ്‌അ് 29 · പേ. 568

وَتَكُونُ الْجِبَالُ كَالْعِهْنِ9

പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും.
70:10ജുസ്‌അ് 29 · പേ. 568

وَلَا يَسْأَلُ حَمِيمٌ حَمِيمًا10

ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്‌) യാതൊന്നും ചോദിക്കുകയില്ല.
70:11ജുസ്‌അ് 29 · പേ. 569

يُبَصَّرُونَهُمْ ۚ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ11

അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും.
70:12ജുസ്‌അ് 29 · പേ. 569

وَصَاحِبَتِهِ وَأَخِيهِ12

തന്‍റെ ഭാര്യയെയും സഹോദരനെയും
70:13ജുസ്‌അ് 29 · പേ. 569

وَفَصِيلَتِهِ الَّتِي تُؤْوِيهِ13

തനിക്ക് അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും
70:14ജുസ്‌അ് 29 · പേ. 569

وَمَنْ فِي الْأَرْضِ جَمِيعًا ثُمَّ يُنْجِيهِ14

ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്‌
70:15ജുസ്‌അ് 29 · പേ. 569

كَلَّا ۖ إِنَّهَا لَظَىٰ15

സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു.
70:16ജുസ്‌അ് 29 · പേ. 569

نَزَّاعَةً لِلشَّوَىٰ16

തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി.
70:17ജുസ്‌അ് 29 · പേ. 569

تَدْعُو مَنْ أَدْبَرَ وَتَوَلَّىٰ17

പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും.
70:18ജുസ്‌അ് 29 · പേ. 569

وَجَمَعَ فَأَوْعَىٰ18

ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.
70:19ജുസ്‌അ് 29 · പേ. 569

۞ إِنَّ الْإِنْسَانَ خُلِقَ هَلُوعًا19

തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌.
70:20ജുസ്‌അ് 29 · പേ. 569

إِذَا مَسَّهُ الشَّرُّ جَزُوعًا20

അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും,
70:21ജുസ്‌അ് 29 · പേ. 569

وَإِذَا مَسَّهُ الْخَيْرُ مَنُوعًا21

നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.
70:22ജുസ്‌അ് 29 · പേ. 569

إِلَّا الْمُصَلِّينَ22

നമസ്കരിക്കുന്നവരൊഴികെ -
70:23ജുസ്‌അ് 29 · പേ. 569

الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ23

അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍
70:24ജുസ്‌അ് 29 · പേ. 569

وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَعْلُومٌ24

തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും,
70:25ജുസ്‌അ് 29 · പേ. 569

لِلسَّائِلِ وَالْمَحْرُومِ25

ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും
70:26ജുസ്‌അ് 29 · പേ. 569

وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ26

പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും,
70:27ജുസ്‌അ് 29 · പേ. 569

وَالَّذِينَ هُمْ مِنْ عَذَابِ رَبِّهِمْ مُشْفِقُونَ27

തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ.
70:28ജുസ്‌അ് 29 · പേ. 569

إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ28

തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു.
70:29ജുസ്‌അ് 29 · പേ. 569

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ29

തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)
70:30ജുസ്‌അ് 29 · പേ. 569

إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ30

തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.
70:31ജുസ്‌അ് 29 · പേ. 569

فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ31

എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍.
70:32ജുസ്‌അ് 29 · പേ. 569

وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ32

തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,
70:33ജുസ്‌അ് 29 · പേ. 569

وَالَّذِينَ هُمْ بِشَهَادَاتِهِمْ قَائِمُونَ33

തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും,
70:34ജുസ്‌അ് 29 · പേ. 569

وَالَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ34

തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).
70:35ജുസ്‌അ് 29 · പേ. 569

أُولَٰئِكَ فِي جَنَّاتٍ مُكْرَمُونَ35

അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു.
70:36ജുസ്‌അ് 29 · പേ. 569

فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ36

അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്‍റെ നേരെ കഴുത്തു നീട്ടി വന്നിട്ട്‌
70:37ജുസ്‌അ് 29 · പേ. 569

عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ37

വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപോകുന്നു.
70:38ജുസ്‌അ് 29 · പേ. 569

أَيَطْمَعُ كُلُّ امْرِئٍ مِنْهُمْ أَنْ يُدْخَلَ جَنَّةَ نَعِيمٍ38

സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ?
70:39ജുസ്‌അ് 29 · പേ. 569

كَلَّا ۖ إِنَّا خَلَقْنَاهُمْ مِمَّا يَعْلَمُونَ39

അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്‌
70:40ജുസ്‌അ് 29 · പേ. 569

فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ40

എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്‌.
70:41ജുസ്‌അ് 29 · പേ. 570

عَلَىٰ أَنْ نُبَدِّلَ خَيْرًا مِنْهُمْ وَمَا نَحْنُ بِمَسْبُوقِينَ41

അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും.
70:42ജുസ്‌അ് 29 · പേ. 570

فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ42

ആകയാല്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക.
70:43ജുസ്‌അ് 29 · പേ. 570

يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ43

അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം.
70:44ജുസ്‌അ് 29 · പേ. 570

خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ44

അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന ദിവസം.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Ahmad Nainaa - Al-Ma'arij · Tlawati