Al-Haqqah

سورة الحاقة

സൂറ 69 · മക്കി · 52 ആയത്തുകൾ

69:1ജുസ്‌അ് 29 · പേ. 566

الْحَاقَّةُ1

ആ യഥാര്‍ത്ഥ സംഭവം!
69:2ജുസ്‌അ് 29 · പേ. 566

مَا الْحَاقَّةُ2

എന്താണ് ആ യഥാര്‍ത്ഥ സംഭവം?
69:3ജുസ്‌അ് 29 · പേ. 566

وَمَا أَدْرَاكَ مَا الْحَاقَّةُ3

ആ യഥാര്‍ത്ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം?
69:4ജുസ്‌അ് 29 · പേ. 566

كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ4

ഥമൂദ് സമുദായവും ആദ് സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു.
69:5ജുസ്‌അ് 29 · പേ. 566

فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ5

എന്നാല്‍ ഥമൂദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു.
69:6ജുസ്‌അ് 29 · പേ. 566

وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ6

എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു.
69:7ജുസ്‌അ് 29 · പേ. 566

سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ7

തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്‌) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം.
69:8ജുസ്‌അ് 29 · പേ. 566

فَهَلْ تَرَىٰ لَهُمْ مِنْ بَاقِيَةٍ8

ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?
69:9ജുസ്‌അ് 29 · പേ. 567

وَجَاءَ فِرْعَوْنُ وَمَنْ قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ9

ഫിര്‍ഔനും, അവന്‍റെ മുമ്പുള്ളവരും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളും (തെറ്റായ പ്രവര്‍ത്തനം കൊണ്ടു വന്നു.
69:10ജുസ്‌അ് 29 · പേ. 567

فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَابِيَةً10

അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.
69:11ജുസ്‌അ് 29 · പേ. 567

إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ11

തീര്‍ച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത് നിങ്ങളെ കപ്പലില്‍ കയറ്റി രക്ഷിക്കുകയുണ്ടായി.
69:12ജുസ്‌അ് 29 · പേ. 567

لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ12

നിങ്ങള്‍ക്ക് നാം അതൊരു സ്മരണയാക്കുവാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍ അത് ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി.
69:13ജുസ്‌അ് 29 · പേ. 567

فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ13

കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍,
69:14ജുസ്‌അ് 29 · പേ. 567

وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً14

ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍!
69:15ജുസ്‌അ് 29 · പേ. 567

فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ15

അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.
69:16ജുസ്‌അ് 29 · പേ. 567

وَانْشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ16

ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും.
69:17ജുസ്‌അ് 29 · പേ. 567

وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ17

മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌.
69:18ജുസ്‌അ് 29 · പേ. 567

يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنْكُمْ خَافِيَةٌ18

അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതകല്ല.
69:19ജുസ്‌അ് 29 · പേ. 567

فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ19

എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്‍റെ ഗ്രന്ഥം വായിച്ചുനോക്കൂ.
69:20ജുസ്‌അ് 29 · പേ. 567

إِنِّي ظَنَنْتُ أَنِّي مُلَاقٍ حِسَابِيَهْ20

തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്‍റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്‌.
69:21ജുസ്‌അ് 29 · പേ. 567

فَهُوَ فِي عِيشَةٍ رَاضِيَةٍ21

അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു.
69:22ജുസ്‌അ് 29 · പേ. 567

فِي جَنَّةٍ عَالِيَةٍ22

ഉന്നതമായ സ്വര്‍ഗത്തില്‍.
69:23ജുസ്‌അ് 29 · പേ. 567

قُطُوفُهَا دَانِيَةٌ23

അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.
69:24ജുസ്‌അ് 29 · പേ. 567

كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ24

കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന് അവരോട് പറയപ്പെടും.)
69:25ജുസ്‌അ് 29 · പേ. 567

وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ25

എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്‌. ഹാ! എന്‍റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍,
69:26ജുസ്‌അ് 29 · പേ. 567

وَلَمْ أَدْرِ مَا حِسَابِيَهْ26

എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു.)
69:27ജുസ്‌അ് 29 · പേ. 567

يَا لَيْتَهَا كَانَتِ الْقَاضِيَةَ27

അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!)
69:28ജുസ്‌അ് 29 · പേ. 567

مَا أَغْنَىٰ عَنِّي مَالِيَهْ ۜ28

എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല.
69:29ജുസ്‌അ് 29 · പേ. 567

هَلَكَ عَنِّي سُلْطَانِيَهْ29

എന്‍റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി.
69:30ജുസ്‌അ് 29 · പേ. 567

خُذُوهُ فَغُلُّوهُ30

(അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും:) നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ.
69:31ജുസ്‌അ് 29 · പേ. 567

ثُمَّ الْجَحِيمَ صَلُّوهُ31

പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ.
69:32ജുസ്‌അ് 29 · പേ. 567

ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ32

പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ.
69:33ജുസ്‌അ് 29 · പേ. 567

إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ33

തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
69:34ജുസ്‌അ് 29 · പേ. 567

وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ34

സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.
69:35ജുസ്‌അ് 29 · പേ. 567

فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ35

അതിനാല്‍ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല.
69:36ജുസ്‌അ് 29 · പേ. 568

وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ36

ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല.
69:37ജുസ്‌അ് 29 · പേ. 568

لَا يَأْكُلُهُ إِلَّا الْخَاطِئُونَ37

തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.
69:38ജുസ്‌അ് 29 · പേ. 568

فَلَا أُقْسِمُ بِمَا تُبْصِرُونَ38

എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു:
69:39ജുസ്‌അ് 29 · പേ. 568

وَمَا لَا تُبْصِرُونَ39

നിങ്ങള്‍ കാണാത്തവയെക്കൊണ്ടും
69:40ജുസ്‌അ് 29 · പേ. 568

إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ40

തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്‍റെ വാക്കു തന്നെയാകുന്നു.
69:41ജുസ്‌അ് 29 · പേ. 568

وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَا تُؤْمِنُونَ41

ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.
69:42ജുസ്‌അ് 29 · പേ. 568

وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَا تَذَكَّرُونَ42

ഒരു ജ്യോത്സ്യന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.
69:43ജുസ്‌അ് 29 · പേ. 568

تَنْزِيلٌ مِنْ رَبِّ الْعَالَمِينَ43

ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു.
69:44ജുസ്‌അ് 29 · പേ. 568

وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ44

നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍
69:45ജുസ്‌അ് 29 · പേ. 568

لَأَخَذْنَا مِنْهُ بِالْيَمِينِ45

അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും,
69:46ജുസ്‌അ് 29 · പേ. 568

ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ46

എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.
69:47ജുസ്‌അ് 29 · പേ. 568

فَمَا مِنْكُمْ مِنْ أَحَدٍ عَنْهُ حَاجِزِينَ47

അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല.
69:48ജുസ്‌അ് 29 · പേ. 568

وَإِنَّهُ لَتَذْكِرَةٌ لِلْمُتَّقِينَ48

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉല്‍ബോധനമാകുന്നു.
69:49ജുസ്‌അ് 29 · പേ. 568

وَإِنَّا لَنَعْلَمُ أَنَّ مِنْكُمْ مُكَذِّبِينَ49

തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ (ഇതിനെ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന് നമുക്കറിയാം.
69:50ജുസ്‌അ് 29 · പേ. 568

وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ50

തീര്‍ച്ചയായും ഇത് സത്യനിഷേധികള്‍ക്ക് ഖേദത്തിന് കാരണവുമാകുന്നു.
69:51ജുസ്‌അ് 29 · പേ. 568

وَإِنَّهُ لَحَقُّ الْيَقِينِ51

തീര്‍ച്ചയായും ഇത് ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നു.
69:52ജുസ്‌അ് 29 · പേ. 568

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ52

അതിനാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുക.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Ahmad Nainaa - Al-Haqqah · Tlawati