Al-Fajr

سورة الفجر

സൂറ 89 · മക്കി · 30 ആയത്തുകൾ

89:1ജുസ്‌അ് 30 · പേ. 593

وَالْفَجْرِ1

പ്രഭാതം തന്നെയാണ സത്യം.
89:2ജുസ്‌അ് 30 · പേ. 593

وَلَيَالٍ عَشْرٍ2

പത്തു രാത്രികള്‍ തന്നെയാണ സത്യം.
89:3ജുസ്‌അ് 30 · പേ. 593

وَالشَّفْعِ وَالْوَتْرِ3

ഇരട്ടയും ഒറ്റയും തന്നെയാണ സത്യം
89:4ജുസ്‌അ് 30 · പേ. 593

وَاللَّيْلِ إِذَا يَسْرِ4

രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.
89:5ജുസ്‌അ് 30 · പേ. 593

هَلْ فِي ذَٰلِكَ قَسَمٌ لِذِي حِجْرٍ5

അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണേ്ടാ?
89:6ജുസ്‌അ് 30 · പേ. 593

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ6

ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?
89:7ജുസ്‌അ് 30 · പേ. 593

إِرَمَ ذَاتِ الْعِمَادِ7

അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌
89:8ജുസ്‌അ് 30 · പേ. 593

الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ8

തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.
89:9ജുസ്‌അ് 30 · പേ. 593

وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ9

താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും
89:10ജുസ്‌അ് 30 · പേ. 593

وَفِرْعَوْنَ ذِي الْأَوْتَادِ10

ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.
89:11ജുസ്‌അ് 30 · പേ. 593

الَّذِينَ طَغَوْا فِي الْبِلَادِ11

നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും
89:12ജുസ്‌അ് 30 · പേ. 593

فَأَكْثَرُوا فِيهَا الْفَسَادَ12

അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.
89:13ജുസ്‌അ് 30 · പേ. 593

فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ13

അതിനാല്‍ നിന്‍റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.
89:14ജുസ്‌അ് 30 · പേ. 593

إِنَّ رَبَّكَ لَبِالْمِرْصَادِ14

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്‌.
89:15ജുസ്‌അ് 30 · പേ. 593

فَأَمَّا الْإِنْسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ15

എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌.
89:16ജുസ്‌അ് 30 · പേ. 593

وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ16

എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.
89:17ജുസ്‌അ് 30 · പേ. 593

كَلَّا ۖ بَلْ لَا تُكْرِمُونَ الْيَتِيمَ17

അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.
89:18ജുസ്‌അ് 30 · പേ. 593

وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ18

പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.
89:19ജുസ്‌അ് 30 · പേ. 593

وَتَأْكُلُونَ التُّرَاثَ أَكْلًا لَمًّا19

അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.
89:20ജുസ്‌അ് 30 · പേ. 593

وَتُحِبُّونَ الْمَالَ حُبًّا جَمًّا20

ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.
89:21ജുസ്‌അ് 30 · പേ. 593

كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا21

അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,
89:22ജുസ്‌അ് 30 · പേ. 593

وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا22

നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും,
89:23ജുസ്‌അ് 30 · പേ. 594

وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنْسَانُ وَأَنَّىٰ لَهُ الذِّكْرَىٰ23

അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന് ഓര്‍മ വരുന്നതാണ്‌. എവിടെനിന്നാണവന്ന് ഓര്‍മ വരുന്നത്‌?
89:24ജുസ്‌അ് 30 · പേ. 594

يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي24

അവന്‍ പറയും. അയ്യോ, ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
89:25ജുസ്‌അ് 30 · പേ. 594

فَيَوْمَئِذٍ لَا يُعَذِّبُ عَذَابَهُ أَحَدٌ25

അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല.
89:26ജുസ്‌അ് 30 · പേ. 594

وَلَا يُوثِقُ وَثَاقَهُ أَحَدٌ26

അവന്‍ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
89:27ജുസ്‌അ് 30 · പേ. 594

يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ27

ഹേ; സമാധാനമടഞ്ഞ ആത്മാവേ,
89:28ജുസ്‌അ് 30 · പേ. 594

ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَرْضِيَّةً28

നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.
89:29ജുസ്‌അ് 30 · പേ. 594

فَادْخُلِي فِي عِبَادِي29

എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.
89:30ജുസ്‌അ് 30 · പേ. 594

وَادْخُلِي جَنَّتِي30

എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക