Al-Muddaththir

سورة المدثر

സൂറ 74 · മക്കി · 56 ആയത്തുകൾ

74:1ജുസ്‌അ് 29 · പേ. 575

يَا أَيُّهَا الْمُدَّثِّرُ1

ഹേ, പുതച്ചു മൂടിയവനേ,
74:2ജുസ്‌അ് 29 · പേ. 575

قُمْ فَأَنْذِرْ2

എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.
74:3ജുസ്‌അ് 29 · പേ. 575

وَرَبَّكَ فَكَبِّرْ3

നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും
74:4ജുസ്‌അ് 29 · പേ. 575

وَثِيَابَكَ فَطَهِّرْ4

നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും
74:5ജുസ്‌അ് 29 · പേ. 575

وَالرُّجْزَ فَاهْجُرْ5

പാപം വെടിയുകയും ചെയ്യുക.
74:6ജുസ്‌അ് 29 · പേ. 575

وَلَا تَمْنُنْ تَسْتَكْثِرُ6

കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്‌.
74:7ജുസ്‌അ് 29 · പേ. 575

وَلِرَبِّكَ فَاصْبِرْ7

നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.
74:8ജുസ്‌അ് 29 · പേ. 575

فَإِذَا نُقِرَ فِي النَّاقُورِ8

എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍
74:9ജുസ്‌അ് 29 · പേ. 575

فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ9

അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.
74:10ജുസ്‌അ് 29 · പേ. 575

عَلَى الْكَافِرِينَ غَيْرُ يَسِيرٍ10

സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!
74:11ജുസ്‌അ് 29 · പേ. 575

ذَرْنِي وَمَنْ خَلَقْتُ وَحِيدًا11

എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.
74:12ജുസ്‌അ് 29 · പേ. 575

وَجَعَلْتُ لَهُ مَالًا مَمْدُودًا12

അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
74:13ജുസ്‌അ് 29 · പേ. 575

وَبَنِينَ شُهُودًا13

സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും
74:14ജുസ്‌അ് 29 · പേ. 575

وَمَهَّدْتُ لَهُ تَمْهِيدًا14

അവന്നു ഞാന്‍ നല്ല സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.
74:15ജുസ്‌അ് 29 · പേ. 575

ثُمَّ يَطْمَعُ أَنْ أَزِيدَ15

പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.
74:16ജുസ്‌അ് 29 · പേ. 575

كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا16

അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.
74:17ജുസ്‌അ് 29 · പേ. 575

سَأُرْهِقُهُ صَعُودًا17

പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌.
74:18ജുസ്‌അ് 29 · പേ. 575

إِنَّهُ فَكَّرَ وَقَدَّرَ18

തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.
74:19ജുസ്‌അ് 29 · പേ. 576

فَقُتِلَ كَيْفَ قَدَّرَ19

അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്‌?
74:20ജുസ്‌അ് 29 · പേ. 576

ثُمَّ قُتِلَ كَيْفَ قَدَّرَ20

വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്‌?
74:21ജുസ്‌അ് 29 · പേ. 576

ثُمَّ نَظَرَ21

പിന്നീട് അവനൊന്നു നോക്കി.
74:22ജുസ്‌അ് 29 · പേ. 576

ثُمَّ عَبَسَ وَبَسَرَ22

പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.
74:23ജുസ്‌അ് 29 · പേ. 576

ثُمَّ أَدْبَرَ وَاسْتَكْبَرَ23

പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.
74:24ജുസ്‌അ് 29 · പേ. 576

فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ24

എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.
74:25ജുസ്‌അ് 29 · പേ. 576

إِنْ هَٰذَا إِلَّا قَوْلُ الْبَشَرِ25

ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.
74:26ജുസ്‌അ് 29 · പേ. 576

سَأُصْلِيهِ سَقَرَ26

വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്‌.
74:27ജുസ്‌അ് 29 · പേ. 576

وَمَا أَدْرَاكَ مَا سَقَرُ27

സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
74:28ജുസ്‌അ് 29 · പേ. 576

لَا تُبْقِي وَلَا تَذَرُ28

അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.
74:29ജുസ്‌അ് 29 · പേ. 576

لَوَّاحَةٌ لِلْبَشَرِ29

അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്‌.
74:30ജുസ്‌അ് 29 · പേ. 576

عَلَيْهَا تِسْعَةَ عَشَرَ30

അതിന്‍റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്‌.
74:31ജുസ്‌അ് 29 · പേ. 576

وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ ۙ وَلِيَقُولَ الَّذِينَ فِي قُلُوبِهِمْ مَرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِيَ إِلَّا ذِكْرَىٰ لِلْبَشَرِ31

നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്‌. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്‌. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
74:32ജുസ്‌അ് 29 · പേ. 576

كَلَّا وَالْقَمَرِ32

നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.
74:33ജുസ്‌അ് 29 · പേ. 576

وَاللَّيْلِ إِذْ أَدْبَرَ33

രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.
74:34ജുസ്‌അ് 29 · പേ. 576

وَالصُّبْحِ إِذَا أَسْفَرَ34

പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.
74:35ജുസ്‌അ് 29 · പേ. 576

إِنَّهَا لَإِحْدَى الْكُبَرِ35

തീര്‍ച്ചയായും അത് (നരകം) ഗൌരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.
74:36ജുസ്‌അ് 29 · പേ. 576

نَذِيرًا لِلْبَشَرِ36

മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍.
74:37ജുസ്‌അ് 29 · പേ. 576

لِمَنْ شَاءَ مِنْكُمْ أَنْ يَتَقَدَّمَ أَوْ يَتَأَخَّرَ37

അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ, പിന്നോട്ട് വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്‌.
74:38ജുസ്‌അ് 29 · പേ. 576

كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ38

ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു.
74:39ജുസ്‌അ് 29 · പേ. 576

إِلَّا أَصْحَابَ الْيَمِينِ39

വലതുപക്ഷക്കാരൊഴികെ.
74:40ജുസ്‌അ് 29 · പേ. 576

فِي جَنَّاتٍ يَتَسَاءَلُونَ40

ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;
74:41ജുസ്‌അ് 29 · പേ. 576

عَنِ الْمُجْرِمِينَ41

കുറ്റവാളികളെപ്പറ്റി
74:42ജുസ്‌അ് 29 · പേ. 576

مَا سَلَكَكُمْ فِي سَقَرَ42

നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്‌.
74:43ജുസ്‌അ് 29 · പേ. 576

قَالُوا لَمْ نَكُ مِنَ الْمُصَلِّينَ43

അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.
74:44ജുസ്‌അ് 29 · പേ. 576

وَلَمْ نَكُ نُطْعِمُ الْمِسْكِينَ44

ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല.
74:45ജുസ്‌അ് 29 · പേ. 576

وَكُنَّا نَخُوضُ مَعَ الْخَائِضِينَ45

തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.
74:46ജുസ്‌അ് 29 · പേ. 576

وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ46

പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.
74:47ജുസ്‌അ് 29 · പേ. 576

حَتَّىٰ أَتَانَا الْيَقِينُ47

അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.
74:48ജുസ്‌അ് 29 · പേ. 577

فَمَا تَنْفَعُهُمْ شَفَاعَةُ الشَّافِعِينَ48

ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.
74:49ജുസ്‌അ് 29 · പേ. 577

فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ49

എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.
74:50ജുസ്‌അ് 29 · പേ. 577

كَأَنَّهُمْ حُمُرٌ مُسْتَنْفِرَةٌ50

അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.
74:51ജുസ്‌അ് 29 · പേ. 577

فَرَّتْ مِنْ قَسْوَرَةٍ51

സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)
74:52ജുസ്‌അ് 29 · പേ. 577

بَلْ يُرِيدُ كُلُّ امْرِئٍ مِنْهُمْ أَنْ يُؤْتَىٰ صُحُفًا مُنَشَّرَةً52

അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്‌.
74:53ജുസ്‌അ് 29 · പേ. 577

كَلَّا ۖ بَلْ لَا يَخَافُونَ الْآخِرَةَ53

അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.
74:54ജുസ്‌അ് 29 · പേ. 577

كَلَّا إِنَّهُ تَذْكِرَةٌ54

അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു.
74:55ജുസ്‌അ് 29 · പേ. 577

فَمَنْ شَاءَ ذَكَرَهُ55

ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ.
74:56ജുസ്‌അ് 29 · പേ. 577

وَمَا يَذْكُرُونَ إِلَّا أَنْ يَشَاءَ اللَّهُ ۚ هُوَ أَهْلُ التَّقْوَىٰ وَأَهْلُ الْمَغْفِرَةِ56

അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന് അവകാശപ്പെട്ടവന്‍.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക