സൂറ 6 · ജുസ്‌അ് 7
Al-An'am · 6:106
اتَّبِعْ مَا أُوحِيَ إِلَيْكَ مِنْ رَبِّكَ ۖ لَا إِلَٰهَ إِلَّا هُوَ ۖ وَأَعْرِضْ عَنِ الْمُشْرِكِينَ
നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെട്ടതിനെ നീ പിന്തുടരുക. അവനല്ലാതെ ഒരു ദൈവവുമില്ല. ബഹുദൈവവാദികളില്‍ നിന്ന് നീ തിരിഞ്ഞുകളയുക.
തഫ്‌സീർ
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് താങ്കൾക്ക് സന്ദേശമായി നൽകുന്നതിനെ താങ്കൾ പിൻപറ്റുക. അവനൊഴികെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവരും അവരുടെ ശത്രുതയും നിൻ്റെ ഹൃദയത്തെ മഥിക്കേണ്ടതില്ല. അവരുടെ കാര്യം അല്ലാഹുവിലേക്ക് മടക്കപ്പെടുന്നതാകുന്നു.
റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക