സൂറ 5 · ജുസ്‌അ് 6

Al-Ma'idah · 5:62

وَتَرَىٰ كَثِيرًا مِنْهُمْ يُسَارِعُونَ فِي الْإِثْمِ وَالْعُدْوَانِ وَأَكْلِهِمُ السُّحْتَ ۚ لَبِئْسَ مَا كَانُوا يَعْمَلُونَ

അവരിലധികം പേരും പാപകൃത്യങ്ങളിലും, അതിക്രമത്തിലും, നിഷിദ്ധസമ്പാദ്യം ഭുജിക്കുന്നതിലും മത്സരിച്ച് മുന്നേറുന്നതായി നിനക്ക് കാണാം. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.

തഫ്‌സീർ

അല്ലാഹുവിൻ്റെ റസൂലേ! യഹൂദരിലും കപടവിശ്വാസികളിലും പെട്ട ധാരാളം പേർ കളവ്, മറ്റുള്ളവർക്ക് മേൽ അന്യായമായി അതിക്രമം അഴിച്ചു വിടുക, ജനങ്ങളുടെ സമ്പാദ്യം അന്യായമായി തിന്നുക പോലുള്ള തിന്മകൾ ചെയ്തു കൂട്ടാൻ മത്സരിക്കുന്നതായി താങ്കൾക്ക് കാണാൻ കഴിയും. എത്ര മോശമാണ് അവർ പ്രവർത്തിക്കുന്നത്!

റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക

നിങ്ങളുടെ ഭാഷയിലെ തഫ്‌സീർ

അറബി തഫ്‌സീറുകൾ

വിവർത്തനം

കേൾക്കുക