സൂറ 5 · ജുസ്‌അ് 6

Al-Ma'idah · 5:34

إِلَّا الَّذِينَ تَابُوا مِنْ قَبْلِ أَنْ تَقْدِرُوا عَلَيْهِمْ ۖ فَاعْلَمُوا أَنَّ اللَّهَ غَفُورٌ رَحِيمٌ

എന്നാല്‍, അവര്‍ക്കെതിരില്‍ നടപടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതിന്‍റെ മുമ്പായി പശ്ചാത്തപിച്ച് മടങ്ങിയവര്‍ ഇതില്‍ നിന്നൊഴിവാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.

തഫ്‌സീർ

ഭരണകർത്താക്കളേ! ഈ കുഴപ്പക്കാരെ നിങ്ങൾക്ക് പിടികൂടാൻ കഴിയുന്നതിന് മുൻപ് അവർ (തങ്ങളുടെ പ്രവൃത്തിയിൽ) ഖേദിച്ച് മടങ്ങിയിട്ടുണ്ട് എങ്കിൽ നിങ്ങളറിയുക; അല്ലാഹു പശ്ചാത്തപിച്ചു മടങ്ങിയാൽ അവർക്ക് പൊറുത്തു കൊടുക്കുന്നവനും, അവരോട് ഏറെ കരുണ ചൊരിയുന്നവനുമാകുന്നു. അവൻ്റെ കാരുണ്യത്തിൻ്റെ ഭാഗമായി അവർക്ക് മേലുള്ള ശിക്ഷാനടപടി അവൻ പിൻവലിച്ചിരിക്കുന്നു.

റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക

നിങ്ങളുടെ ഭാഷയിലെ തഫ്‌സീർ

അറബി തഫ്‌സീറുകൾ

വിവർത്തനം

കേൾക്കുക