وَالصَّافَّاتِ صَفًّا 1
ശരിക്ക് അണിനിരന്നു നില്‍ക്കുന്നവരും,
തഫ്സീർ പഠനം ബുക്ക്മാർക്ക് فَالزَّاجِرَاتِ زَجْرًا 2
എന്നിട്ട് ശക്തിയായി തടയുന്നവരും,
തഫ്സീർ പഠനം ബുക്ക്മാർക്ക് فَالتَّالِيَاتِ ذِكْرًا 3
എന്നിട്ട് കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;
തഫ്സീർ പഠനം ബുക്ക്മാർക്ക് إِنَّ إِلَٰهَكُمْ لَوَاحِدٌ 4
തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ 5
അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ 6
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് وَحِفْظًا مِنْ كُلِّ شَيْطَانٍ مَارِدٍ 7
ധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് لَا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِنْ كُلِّ جَانِبٍ 8
അത്യുന്നതമായ സമൂഹത്തിന്റെ നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും;
തഫ്സീർ പഠനം ബുക്ക്മാർക്ക് دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ 9
ബഹിഷ്കൃതരായിക്കൊണ്ട് അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:10 ജുസ്അ് 23 · പേ. 446 إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ 10
പക്ഷെ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:11 ജുസ്അ് 23 · പേ. 446 فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَمْ مَنْ خَلَقْنَا ۚ إِنَّا خَلَقْنَاهُمْ مِنْ طِينٍ لَازِبٍ 11
ആകയാല്‍ (നബിയേ,) നീ അവരോട് (ആ നിഷേധികളോട്) അഭിപ്രായം ആരായുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:12 ജുസ്അ് 23 · പേ. 446 بَلْ عَجِبْتَ وَيَسْخَرُونَ 12
പക്ഷെ, നിനക്ക് അത്ഭുതം തോന്നി. അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:13 ജുസ്അ് 23 · പേ. 446 وَإِذَا ذُكِّرُوا لَا يَذْكُرُونَ 13
അവര്‍ക്ക് ഉപദേശം നല്കപ്പെട്ടാല് അവര്‍ ആലോചിക്കുന്നില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:14 ജുസ്അ് 23 · പേ. 446 وَإِذَا رَأَوْا آيَةً يَسْتَسْخِرُونَ 14
അവര്‍ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:15 ജുസ്അ് 23 · പേ. 446 وَقَالُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ 15
അവര്‍ പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:16 ജുസ്അ് 23 · പേ. 446 أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ 16
(അവര്‍ പറയും:) മരിച്ച് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യുമോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:17 ജുസ്അ് 23 · പേ. 446 أَوَآبَاؤُنَا الْأَوَّلُونَ 17
ഞങ്ങളുടെ പൂര്‍വ്വപിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?)
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:18 ജുസ്അ് 23 · പേ. 446 قُلْ نَعَمْ وَأَنْتُمْ دَاخِرُونَ 18
പറയുക: അതെ. (അന്ന്) നിങ്ങള്‍ അപമാനിതരാകുകയും ചെയ്യും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:19 ജുസ്അ് 23 · പേ. 446 فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ فَإِذَا هُمْ يَنْظُرُونَ 19
എന്നാല്‍ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ (എഴുന്നേറ്റ് നിന്ന്) നോക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:20 ജുസ്അ് 23 · പേ. 446 وَقَالُوا يَا وَيْلَنَا هَٰذَا يَوْمُ الدِّينِ 20
അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്റെ ദിനമാണല്ലോ!
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:21 ജുസ്അ് 23 · പേ. 446 هَٰذَا يَوْمُ الْفَصْلِ الَّذِي كُنْتُمْ بِهِ تُكَذِّبُونَ 21
(അവര്‍ക്ക് മറുപടി നല്കപ്പെടും:) അതെ; നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്റെ ദിവസമത്രെ ഇത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:22 ജുസ്അ് 23 · പേ. 446 ۞ احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ 22
(അപ്പോള്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടാകും;) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:23 ജുസ്അ് 23 · പേ. 446 مِنْ دُونِ اللَّهِ فَاهْدُوهُمْ إِلَىٰ صِرَاطِ الْجَحِيمِ 23
അല്ലാഹുവിനു പുറമെ. എന്നിട്ട് അവരെ നിങ്ങള്‍ നരകത്തിന്റെ വഴിയിലേക്ക് നയിക്കുക.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:24 ജുസ്അ് 23 · പേ. 446 وَقِفُوهُمْ ۖ إِنَّهُمْ مَسْئُولُونَ 24
അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:25 ജുസ്അ് 23 · പേ. 447 مَا لَكُمْ لَا تَنَاصَرُونَ 25
നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:26 ജുസ്അ് 23 · പേ. 447 بَلْ هُمُ الْيَوْمَ مُسْتَسْلِمُونَ 26
അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:27 ജുസ്അ് 23 · പേ. 447 وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ 27
അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:28 ജുസ്അ് 23 · പേ. 447 قَالُوا إِنَّكُمْ كُنْتُمْ تَأْتُونَنَا عَنِ الْيَمِينِ 28
അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത് കൈയ്യൂക്കുമായി വന്ന് (ഞങ്ങളെ സത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.)
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:29 ജുസ്അ് 23 · പേ. 447 قَالُوا بَلْ لَمْ تَكُونُوا مُؤْمِنِينَ 29
അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:30 ജുസ്അ് 23 · പേ. 447 وَمَا كَانَ لَنَا عَلَيْكُمْ مِنْ سُلْطَانٍ ۖ بَلْ كُنْتُمْ قَوْمًا طَاغِينَ 30
ഞങ്ങള്‍ക്കാകട്ടെ നിങ്ങളുടെ മേല്‍ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:31 ജുസ്അ് 23 · പേ. 447 فَحَقَّ عَلَيْنَا قَوْلُ رَبِّنَا ۖ إِنَّا لَذَائِقُونَ 31
അങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്റെ വചനം യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം (ശിക്ഷ) അനുഭവിക്കാന്‍ പോകുകയാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:32 ജുസ്അ് 23 · പേ. 447 فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ 32
അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു.(കാരണം) തീര്‍ച്ചയായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:33 ജുസ്അ് 23 · പേ. 447 فَإِنَّهُمْ يَوْمَئِذٍ فِي الْعَذَابِ مُشْتَرِكُونَ 33
അപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ (ഇരുവിഭാഗവും) ശിക്ഷയില്‍ പങ്കാളികളായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:34 ജുസ്അ് 23 · പേ. 447 إِنَّا كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ 34
തീര്‍ച്ചയായും നാം കുറ്റവാളികളെക്കൊണ്ട് ചെയ്യുന്നത് അപ്രകാരമാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:35 ജുസ്അ് 23 · പേ. 447 إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَٰهَ إِلَّا اللَّهُ يَسْتَكْبِرُونَ 35
അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:36 ജുസ്അ് 23 · പേ. 447 وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَجْنُونٍ 36
ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:37 ജുസ്അ് 23 · പേ. 447 بَلْ جَاءَ بِالْحَقِّ وَصَدَّقَ الْمُرْسَلِينَ 37
അല്ല, സത്യവും കൊണ്ടാണ് അദ്ദേഹം വന്നത്. (മുമ്പ് വന്ന) ദൈവദൂതന്മാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:38 ജുസ്അ് 23 · പേ. 447 إِنَّكُمْ لَذَائِقُو الْعَذَابِ الْأَلِيمِ 38
തീര്‍ച്ചയായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:39 ജുസ്അ് 23 · പേ. 447 وَمَا تُجْزَوْنَ إِلَّا مَا كُنْتُمْ تَعْمَلُونَ 39
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം നല്കപ്പെടുകയുള്ളു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:40 ജുസ്അ് 23 · പേ. 447 إِلَّا عِبَادَ اللَّهِ الْمُخْلَصِينَ 40
അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് ഇതില്‍ നിന്ന് ഒഴിവാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:41 ജുസ്അ് 23 · പേ. 447 أُولَٰئِكَ لَهُمْ رِزْقٌ مَعْلُومٌ 41
അങ്ങനെയുള്ളവര്‍ക്കാകുന്നു അറിയപ്പെട്ട ഉപജീവനം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:42 ജുസ്അ് 23 · പേ. 447 فَوَاكِهُ ۖ وَهُمْ مُكْرَمُونَ 42
വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:43 ജുസ്അ് 23 · പേ. 447 فِي جَنَّاتِ النَّعِيمِ 43
സൌഭാഗ്യത്തിന്റെ സ്വര്‍ഗത്തോപ്പുകളില്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:44 ജുസ്അ് 23 · പേ. 447 عَلَىٰ سُرُرٍ مُتَقَابِلِينَ 44
അവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:45 ജുസ്അ് 23 · പേ. 447 يُطَافُ عَلَيْهِمْ بِكَأْسٍ مِنْ مَعِينٍ 45
ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:46 ജുസ്അ് 23 · പേ. 447 بَيْضَاءَ لَذَّةٍ لِلشَّارِبِينَ 46
വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:47 ജുസ്അ് 23 · പേ. 447 لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنْزَفُونَ 47
അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:48 ജുസ്അ് 23 · പേ. 447 وَعِنْدَهُمْ قَاصِرَاتُ الطَّرْفِ عِينٌ 48
ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:49 ജുസ്അ് 23 · പേ. 447 كَأَنَّهُنَّ بَيْضٌ مَكْنُونٌ 49
സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:50 ജുസ്അ് 23 · പേ. 447 فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ 50
ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:51 ജുസ്അ് 23 · പേ. 447 قَالَ قَائِلٌ مِنْهُمْ إِنِّي كَانَ لِي قَرِينٌ 51
അവരില്‍ നിന്ന് ഒരു വക്താവ് പറയും: തീര്‍ച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:52 ജുസ്അ് 23 · പേ. 448 يَقُولُ أَإِنَّكَ لَمِنَ الْمُصَدِّقِينَ 52
അവന് പറയുമായിരുന്നു: തീര്‍ച്ചയായും നീ (പരലോകത്തില്‍) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:53 ജുസ്അ് 23 · പേ. 448 أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَدِينُونَ 53
നാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക് നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:54 ജുസ്അ് 23 · പേ. 448 قَالَ هَلْ أَنْتُمْ مُطَّلِعُونَ 54
തുടര്‍ന്ന് ആ വക്താവ് (കൂടെയുള്ളവരോട്) പറയും: നിങ്ങള്‍ (ആ കൂട്ടുകാരനെ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:55 ജുസ്അ് 23 · പേ. 448 فَاطَّلَعَ فَرَآهُ فِي سَوَاءِ الْجَحِيمِ 55
എന്നിട്ട് അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്റെ മദ്ധ്യത്തില്‍ കാണും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:56 ജുസ്അ് 23 · പേ. 448 قَالَ تَاللَّهِ إِنْ كِدْتَ لَتُرْدِينِ 56
അദ്ദേഹം (അവനോട്) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:57 ജുസ്അ് 23 · പേ. 448 وَلَوْلَا نِعْمَةُ رَبِّي لَكُنْتُ مِنَ الْمُحْضَرِينَ 57
എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ (ആ നരകത്തില്‍) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:58 ജുസ്അ് 23 · പേ. 448 أَفَمَا نَحْنُ بِمَيِّتِينَ 58
(സ്വര്‍ഗവാസികള്‍ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:59 ജുസ്അ് 23 · പേ. 448 إِلَّا مَوْتَتَنَا الْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ 59
നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:60 ജുസ്അ് 23 · പേ. 448 إِنَّ هَٰذَا لَهُوَ الْفَوْزُ الْعَظِيمُ 60
തീര്‍ച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:61 ജുസ്അ് 23 · പേ. 448 لِمِثْلِ هَٰذَا فَلْيَعْمَلِ الْعَامِلُونَ 61
ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവര്ത്തകന്മാര് പ്രവര്‍ത്തിക്കുന്നത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:62 ജുസ്അ് 23 · പേ. 448 أَذَٰلِكَ خَيْرٌ نُزُلًا أَمْ شَجَرَةُ الزَّقُّومِ 62
അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:63 ജുസ്അ് 23 · പേ. 448 إِنَّا جَعَلْنَاهَا فِتْنَةً لِلظَّالِمِينَ 63
തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:64 ജുസ്അ് 23 · പേ. 448 إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ 64
നരകത്തിന്റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:65 ജുസ്അ് 23 · പേ. 448 طَلْعُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ 65
അതിന്റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:66 ജുസ്അ് 23 · പേ. 448 فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِئُونَ مِنْهَا الْبُطُونَ 66
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:67 ജുസ്അ് 23 · പേ. 448 ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِنْ حَمِيمٍ 67
പിന്നീട് അവര്‍ക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ഒരു ചേരുവയുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:68 ജുസ്അ് 23 · പേ. 448 ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ 68
പിന്നീട് തീര്‍ച്ചയായും അവരുടെ മടക്കം നരകത്തിലേക്ക് തന്നെയാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:69 ജുസ്അ് 23 · പേ. 448 إِنَّهُمْ أَلْفَوْا آبَاءَهُمْ ضَالِّينَ 69
തീര്‍ച്ചയായും അവര്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:70 ജുസ്അ് 23 · പേ. 448 فَهُمْ عَلَىٰ آثَارِهِمْ يُهْرَعُونَ 70
അങ്ങനെ ഇവര്‍ അവരുടെ (പിതാക്കളുടെ) കാല്പാടുകളിലൂടെ കുതിച്ചു പായുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:71 ജുസ്അ് 23 · പേ. 448 وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ الْأَوَّلِينَ 71
ഇവര്‍ക്ക് മുമ്പ് പൂര്‍വ്വികരില്‍ അധികപേരും വഴിപിഴച്ചു പോകുക തന്നെയാണുണ്ടായത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:72 ജുസ്അ് 23 · പേ. 448 وَلَقَدْ أَرْسَلْنَا فِيهِمْ مُنْذِرِينَ 72
അവരില്‍ നാം താക്കീതുകാരെ നിയോഗിക്കുകയുമുണ്ടായിട്ടുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:73 ജുസ്അ് 23 · പേ. 448 فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُنْذَرِينَ 73
എന്നിട്ട് നോക്കൂ; ആ താക്കീത് നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:74 ജുസ്അ് 23 · പേ. 448 إِلَّا عِبَادَ اللَّهِ الْمُخْلَصِينَ 74
അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് ഒഴികെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:75 ജുസ്അ് 23 · പേ. 448 وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ 75
നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്കിയവന് എത്ര നല്ലവന്‍!
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:76 ജുസ്അ് 23 · പേ. 448 وَنَجَّيْنَاهُ وَأَهْلَهُ مِنَ الْكَرْبِ الْعَظِيمِ 76
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:77 ജുസ്അ് 23 · പേ. 449 وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ 77
അദ്ദേഹത്തിന്റെ സന്തതികളെ നാം (ഭൂമിയില്‍) നിലനില്‍ക്കുന്നവരാക്കുകയും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:78 ജുസ്അ് 23 · പേ. 449 وَتَرَكْنَا عَلَيْهِ فِي الْآخِرِينَ 78
പില്ക്കാലത്ത് വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:79 ജുസ്അ് 23 · പേ. 449 سَلَامٌ عَلَىٰ نُوحٍ فِي الْعَالَمِينَ 79
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:80 ജുസ്അ് 23 · പേ. 449 إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ 80
തീര്‍ച്ചയായും അപ്രകാരമാണ് സദ്വൃത്തന്‍മാര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:81 ജുസ്അ് 23 · പേ. 449 إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ 81
തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:82 ജുസ്അ് 23 · പേ. 449 ثُمَّ أَغْرَقْنَا الْآخَرِينَ 82
പിന്നീട് നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:83 ജുസ്അ് 23 · പേ. 449 ۞ وَإِنَّ مِنْ شِيعَتِهِ لَإِبْرَاهِيمَ 83
തീര്‍ച്ചയായും അദ്ദേഹത്തിന്റെ കക്ഷികളില്‍ പെട്ട ആള് തന്നെയാകുന്നു ഇബ്രാഹീം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:84 ജുസ്അ് 23 · പേ. 449 إِذْ جَاءَ رَبَّهُ بِقَلْبٍ سَلِيمٍ 84
നിഷ്കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.)
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:85 ജുസ്അ് 23 · പേ. 449 إِذْ قَالَ لِأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ 85
തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:86 ജുസ്അ് 23 · പേ. 449 أَئِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ 86
അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:87 ജുസ്അ് 23 · പേ. 449 فَمَا ظَنُّكُمْ بِرَبِّ الْعَالَمِينَ 87
അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:88 ജുസ്അ് 23 · പേ. 449 فَنَظَرَ نَظْرَةً فِي النُّجُومِ 88
എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:89 ജുസ്അ് 23 · പേ. 449 فَقَالَ إِنِّي سَقِيمٌ 89
തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക് അസുഖമാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:90 ജുസ്അ് 23 · പേ. 449 فَتَوَلَّوْا عَنْهُ مُدْبِرِينَ 90
അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോയി.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:91 ജുസ്അ് 23 · പേ. 449 فَرَاغَ إِلَىٰ آلِهَتِهِمْ فَقَالَ أَلَا تَأْكُلُونَ 91
എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:92 ജുസ്അ് 23 · പേ. 449 مَا لَكُمْ لَا تَنْطِقُونَ 92
നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:93 ജുസ്അ് 23 · പേ. 449 فَرَاغَ عَلَيْهِمْ ضَرْبًا بِالْيَمِينِ 93
തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:94 ജുസ്അ് 23 · പേ. 449 فَأَقْبَلُوا إِلَيْهِ يَزِفُّونَ 94
എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:95 ജുസ്അ് 23 · പേ. 449 قَالَ أَتَعْبُدُونَ مَا تَنْحِتُونَ 95
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:96 ജുസ്അ് 23 · പേ. 449 وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ 96
അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:97 ജുസ്അ് 23 · പേ. 449 قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ 97
അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന് (ഇബ്രാഹീമിന്) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുക.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:98 ജുസ്അ് 23 · പേ. 449 فَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَسْفَلِينَ 98
അങ്ങനെ അദ്ദേഹത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്മാരാക്കുകയാണ് ചെയ്തത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:99 ജുസ്അ് 23 · പേ. 449 وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهْدِينِ 99
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന് എനിക്ക് വഴി കാണിക്കുന്നതാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:100 ജുസ്അ് 23 · പേ. 449 رَبِّ هَبْ لِي مِنَ الصَّالِحِينَ 100
എന്റെ രക്ഷിതാവേ, സദ്വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:101 ജുസ്അ് 23 · പേ. 449 فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ 101
അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:102 ജുസ്അ് 23 · പേ. 449 فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانْظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِنْ شَاءَ اللَّهُ مِنَ الصَّابِرِينَ 102
എന്നിട്ട് ആ ബാലന് അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന് പറഞ്ഞു: എന്റെ പിതാവേ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:103 ജുസ്അ് 23 · പേ. 450 فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ 103
അങ്ങനെ അവര്‍ ഇരുവരും (കല്പനക്ക്) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:104 ജുസ്അ് 23 · പേ. 450 وَنَادَيْنَاهُ أَنْ يَا إِبْرَاهِيمُ 104
നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:105 ജുസ്അ് 23 · പേ. 450 قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ 105
തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:106 ജുസ്അ് 23 · പേ. 450 إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ 106
തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:107 ജുസ്അ് 23 · പേ. 450 وَفَدَيْنَاهُ بِذِبْحٍ عَظِيمٍ 107
അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:108 ജുസ്അ് 23 · പേ. 450 وَتَرَكْنَا عَلَيْهِ فِي الْآخِرِينَ 108
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്രാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:109 ജുസ്അ് 23 · പേ. 450 سَلَامٌ عَلَىٰ إِبْرَاهِيمَ 109
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:110 ജുസ്അ് 23 · പേ. 450 كَذَٰلِكَ نَجْزِي الْمُحْسِنِينَ 110
അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:111 ജുസ്അ് 23 · പേ. 450 إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ 111
തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില് പെട്ടവനാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:112 ജുസ്അ് 23 · പേ. 450 وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِنَ الصَّالِحِينَ 112
ഇഷാഖ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്വൃത്തരില്‍ പെട്ട ഒരു പ്രവാചകന് എന്ന നിലയില്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:113 ജുസ്അ് 23 · പേ. 450 وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَ ۚ وَمِنْ ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِنَفْسِهِ مُبِينٌ 113
അദ്ദേഹത്തിനും ഇഷാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്വൃത്തരുണ്ട്. സ്വന്തത്തോട് തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:114 ജുസ്അ് 23 · പേ. 450 وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَارُونَ 114
തീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:115 ജുസ്അ് 23 · പേ. 450 وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ 115
അവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:116 ജുസ്അ് 23 · പേ. 450 وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ 116
അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:117 ജുസ്അ് 23 · പേ. 450 وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ 117
അവര്‍ക്ക് രണ്ടുപേര്‍ക്കും നാം (കാര്യങ്ങള്‍) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:118 ജുസ്അ് 23 · പേ. 450 وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ 118
അവരെ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:119 ജുസ്അ് 23 · പേ. 450 وَتَرَكْنَا عَلَيْهِمَا فِي الْآخِرِينَ 119
പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:120 ജുസ്അ് 23 · പേ. 450 سَلَامٌ عَلَىٰ مُوسَىٰ وَهَارُونَ 120
മൂസായ്ക്കും ഹാറൂന്നും സമാധാനം!
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:121 ജുസ്അ് 23 · പേ. 450 إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ 121
തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:122 ജുസ്അ് 23 · പേ. 450 إِنَّهُمَا مِنْ عِبَادِنَا الْمُؤْمِنِينَ 122
തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:123 ജുസ്അ് 23 · പേ. 450 وَإِنَّ إِلْيَاسَ لَمِنَ الْمُرْسَلِينَ 123
ഇല്യാസും ദൂതന്മാരിലൊരാള് തന്നെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:124 ജുസ്അ് 23 · പേ. 450 إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ 124
അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:125 ജുസ്അ് 23 · പേ. 450 أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ 125
നിങ്ങള്‍ ബഅ്ലൈന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയും, ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:126 ജുസ്അ് 23 · പേ. 450 اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ 126
അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:127 ജുസ്അ് 23 · പേ. 451 فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ 127
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു. അതിനാല്‍ അവര്‍ (ശിക്ഷയ്ക്ക്) ഹാജരാക്കപ്പെടുക തന്നെ ചെയ്യും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:128 ജുസ്അ് 23 · പേ. 451 إِلَّا عِبَادَ اللَّهِ الْمُخْلَصِينَ 128
അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് ഒഴികെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:129 ജുസ്അ് 23 · പേ. 451 وَتَرَكْنَا عَلَيْهِ فِي الْآخِرِينَ 129
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:130 ജുസ്അ് 23 · പേ. 451 سَلَامٌ عَلَىٰ إِلْ يَاسِينَ 130
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:131 ജുസ്അ് 23 · പേ. 451 إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ 131
തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:132 ജുസ്അ് 23 · പേ. 451 إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ 132
തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:133 ജുസ്അ് 23 · പേ. 451 وَإِنَّ لُوطًا لَمِنَ الْمُرْسَلِينَ 133
ലൂത്വും ദൂതന്മാരിലൊരാള് തന്നെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:134 ജുസ്അ് 23 · പേ. 451 إِذْ نَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ 134
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളേയും മുഴുവന്‍ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ).
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:135 ജുസ്അ് 23 · പേ. 451 إِلَّا عَجُوزًا فِي الْغَابِرِينَ 135
പിന്മാറി നിന്നവരില്‍പ്പെട്ട ഒരു കിഴവിയൊഴികെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:136 ജുസ്അ് 23 · പേ. 451 ثُمَّ دَمَّرْنَا الْآخَرِينَ 136
പിന്നെ മറ്റുള്ളവരെ നാം തകര്‍ത്തു കളഞ്ഞു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:137 ജുസ്അ് 23 · പേ. 451 وَإِنَّكُمْ لَتَمُرُّونَ عَلَيْهِمْ مُصْبِحِينَ 137
തീര്‍ച്ചയായും നിങ്ങള്‍ രാവിലെ അവരുടെ അടുത്തു കൂടി കടന്നു പോവാറുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:138 ജുസ്അ് 23 · പേ. 451 وَبِاللَّيْلِ ۗ أَفَلَا تَعْقِلُونَ 138
രാത്രിയിലും. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:139 ജുസ്അ് 23 · പേ. 451 وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ 139
യൂനുസും ദൂതന്മാരിലൊരാള് തന്നെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:140 ജുസ്അ് 23 · പേ. 451 إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ 140
അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ).
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:141 ജുസ്അ് 23 · പേ. 451 فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ 141
എന്നിട്ട് അദ്ദേഹം (കപ്പല്‍ യാത്രക്കാരോടൊപ്പം) നറുക്കെടുപ്പില്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:142 ജുസ്അ് 23 · പേ. 451 فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ 142
അങ്ങനെ അദ്ദേഹം ആക്ഷേപത്തിന് അര്‍ഹനായിരിക്കെ ആ വന്‍മത്സ്യം അദ്ദേഹത്തെ വിഴുങ്ങി.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:143 ജുസ്അ് 23 · പേ. 451 فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ 143
എന്നാല്‍ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:144 ജുസ്അ് 23 · പേ. 451 لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ 144
ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:145 ജുസ്അ് 23 · പേ. 451 ۞ فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ 145
എന്നിട്ട് അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:146 ജുസ്അ് 23 · പേ. 451 وَأَنْبَتْنَا عَلَيْهِ شَجَرَةً مِنْ يَقْطِينٍ 146
അദ്ദേഹത്തിന്റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:147 ജുസ്അ് 23 · പേ. 451 وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ يَزِيدُونَ 147
അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:148 ജുസ്അ് 23 · പേ. 451 فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ 148
അങ്ങനെ അവര്‍ വിശ്വസിക്കുകയും തല്‍ഫലമായി കുറെ കാലത്തേക്ക് അവര്‍ക്ക് നാം സുഖജീവിതം നല്‍കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:149 ജുസ്അ് 23 · പേ. 451 فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ 149
എന്നാല്‍ (നബിയേ,) നീ അവരോട് (ബഹുദൈവവിശ്വാസികളോട്) അഭിപ്രായം ആരായുക; നിന്റെ രക്ഷിതാവിന് പെണ്മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:150 ജുസ്അ് 23 · പേ. 451 أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ 150
അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവര്‍ ദൃക്സാക്ഷികളായിരുന്നോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:151 ജുസ്അ് 23 · പേ. 451 أَلَا إِنَّهُمْ مِنْ إِفْكِهِمْ لَيَقُولُونَ 151
അറിഞ്ഞേക്കുക: അവര്‍ പറയുന്നത് തീര്‍ച്ചയായും അവരുടെ വ്യാജനിര്‍മിതിയില്‍ പെട്ടതാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:152 ജുസ്അ് 23 · പേ. 451 وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ 152
അല്ലാഹു സന്തതികള്‍ക്കു ജന്മം നല്‍കിയിട്ടുണ്ടെന്ന്. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:153 ജുസ്അ് 23 · പേ. 451 أَصْطَفَى الْبَنَاتِ عَلَى الْبَنِينَ 153
ആണ്‍മക്കളെക്കാളുപരിയായി അവന് പെണ്മക്കളെ തെരഞ്ഞെടുത്തുവെന്നോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:154 ജുസ്അ് 23 · പേ. 452 مَا لَكُمْ كَيْفَ تَحْكُمُونَ 154
നിങ്ങള്‍ക്കെന്തുപറ്റി? എപ്രകാരമാണ് നിങ്ങള്‍ വിധികല്‍പിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:155 ജുസ്അ് 23 · പേ. 452 أَفَلَا تَذَكَّرُونَ 155
നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:156 ജുസ്അ് 23 · പേ. 452 أَمْ لَكُمْ سُلْطَانٌ مُبِينٌ 156
അതല്ല, വ്യക്തമായ വല്ല പ്രമാണവും നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:157 ജുസ്അ് 23 · പേ. 452 فَأْتُوا بِكِتَابِكُمْ إِنْ كُنْتُمْ صَادِقِينَ 157
എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ രേഖ കൊണ്ടുവരുവിന്‍; നിങ്ങള്‍ സത്യവാന്മാരാണെങ്കില്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:158 ജുസ്അ് 23 · പേ. 452 وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ 158
അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:159 ജുസ്അ് 23 · പേ. 452 سُبْحَانَ اللَّهِ عَمَّا يَصِفُونَ 159
അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്!
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:160 ജുസ്അ് 23 · പേ. 452 إِلَّا عِبَادَ اللَّهِ الْمُخْلَصِينَ 160
എന്നാല്‍ അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് (ഇതില്‍ നിന്നെല്ലാം) ഒഴിവാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:161 ജുസ്അ് 23 · പേ. 452 فَإِنَّكُمْ وَمَا تَعْبُدُونَ 161
എന്നാല്‍ നിങ്ങള്‍ക്കും നിങ്ങള്‍ എന്തിനെ ആരാധിക്കുന്നുവോ അവയ്ക്കും
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:162 ജുസ്അ് 23 · പേ. 452 مَا أَنْتُمْ عَلَيْهِ بِفَاتِنِينَ 162
അല്ലാഹുവിന്നെതിരായി (ആരെയും) കുഴപ്പത്തിലാക്കാനാവില്ല; തീര്‍ച്ച.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:163 ജുസ്അ് 23 · പേ. 452 إِلَّا مَنْ هُوَ صَالِ الْجَحِيمِ 163
നരകത്തില്‍ വെന്തെരിയാന്‍ പോകുന്നവനാരോ അവനെയല്ലാതെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:164 ജുസ്അ് 23 · പേ. 452 وَمَا مِنَّا إِلَّا لَهُ مَقَامٌ مَعْلُومٌ 164
(മലക്കുകള്‍ ഇപ്രകാരം പറയും:) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളില്‍ ആരും തന്നെയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:165 ജുസ്അ് 23 · പേ. 452 وَإِنَّا لَنَحْنُ الصَّافُّونَ 165
തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് അണിനിരന്ന് നില്ക്കുന്നവര്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:166 ജുസ്അ് 23 · പേ. 452 وَإِنَّا لَنَحْنُ الْمُسَبِّحُونَ 166
തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:167 ജുസ്അ് 23 · പേ. 452 وَإِنْ كَانُوا لَيَقُولُونَ 167
തീര്‍ച്ചയായും അവര്‍ (സത്യനിഷേധികള്‍) ഇപ്രകാരം പറയാറുണ്ടായിരുന്നു:
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:168 ജുസ്അ് 23 · പേ. 452 لَوْ أَنَّ عِنْدَنَا ذِكْرًا مِنَ الْأَوَّلِينَ 168
പൂര്വ്വികന്മാരില് നിന്ന് ലഭിച്ച വല്ല ഉല്‍ബോധനവും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:169 ജുസ്അ് 23 · പേ. 452 لَكُنَّا عِبَادَ اللَّهِ الْمُخْلَصِينَ 169
ഞങ്ങള്‍ അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാരാവുക തന്നെ ചെയ്യുമായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:170 ജുസ്അ് 23 · പേ. 452 فَكَفَرُوا بِهِ ۖ فَسَوْفَ يَعْلَمُونَ 170
എന്നിട്ട് അവര്‍ ഇതില്‍ (ഈ വേദഗ്രന്ഥത്തില്‍) അവിശ്വസിക്കുകയാണ് ചെയ്തത്. അതിനാല്‍ അവര്‍ പിന്നീട് (കാര്യം) മനസ്സിലാക്കിക്കൊള്ളും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:171 ജുസ്അ് 23 · പേ. 452 وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ 171
ദൂതന്മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്മാരോട് നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:172 ജുസ്അ് 23 · പേ. 452 إِنَّهُمْ لَهُمُ الْمَنْصُورُونَ 172
തീര്‍ച്ചയായും അവര്‍ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:173 ജുസ്അ് 23 · പേ. 452 وَإِنَّ جُنْدَنَا لَهُمُ الْغَالِبُونَ 173
തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് ജേതാക്കളായിരിക്കുക എന്നും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:174 ജുസ്അ് 23 · പേ. 452 فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ 174
അതിനാല്‍ ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:175 ജുസ്അ് 23 · പേ. 452 وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ 175
നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:176 ജുസ്അ് 23 · പേ. 452 أَفَبِعَذَابِنَا يَسْتَعْجِلُونَ 176
അപ്പോള്‍ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവര്‍ തിടുക്കം കൂട്ടികൊണ്ടിരിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:177 ജുസ്അ് 23 · പേ. 452 فَإِذَا نَزَلَ بِسَاحَتِهِمْ فَسَاءَ صَبَاحُ الْمُنْذَرِينَ 177
എന്നാല്‍ അത് അവരുടെ മുറ്റത്ത് വന്ന് ഇറങ്ങിയാല്‍ ആ താക്കീത് നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര മോശമായിരിക്കും!
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:178 ജുസ്അ് 23 · പേ. 452 وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ 178
(അതിനാല്‍) ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:179 ജുസ്അ് 23 · പേ. 452 وَأَبْصِرْ فَسَوْفَ يُبْصِرُونَ 179
നീ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:180 ജുസ്അ് 23 · പേ. 452 سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ 180
പ്രതാപത്തിന്റെ നാഥനായ നിന്റെ രക്ഷിതാവ് അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്!
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:181 ജുസ്അ് 23 · പേ. 452 وَسَلَامٌ عَلَى الْمُرْسَلِينَ 181
തഫ്സീർ പഠനം ബുക്ക്മാർക്ക് 37:182 ജുസ്അ് 23 · പേ. 452 وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 182
ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി!
തഫ്സീർ പഠനം ബുക്ക്മാർക്ക്