طسم 1
തഫ്സീർ പഠനം ബുക്ക്മാർക്ക് تِلْكَ آيَاتُ الْكِتَابِ الْمُبِينِ 2
സുവ്യക്തമായ ഗ്രന്ഥത്തിലെ വചനങ്ങളാണിവ
തഫ്സീർ പഠനം ബുക്ക്മാർക്ക് لَعَلَّكَ بَاخِعٌ نَفْسَكَ أَلَّا يَكُونُوا مُؤْمِنِينَ 3
അവര്‍ വിശ്വാസികളാകാത്തതിന്റെ പേരില്‍നീ നിന്റെ ജീവന് നശിപ്പിച്ചേക്കാം
തഫ്സീർ പഠനം ബുക്ക്മാർക്ക് إِنْ نَشَأْ نُنَزِّلْ عَلَيْهِمْ مِنَ السَّمَاءِ آيَةً فَظَلَّتْ أَعْنَاقُهُمْ لَهَا خَاضِعِينَ 4
എന്നാല്‍ നാം ഉദ്ദേശിക്കുന്ന പക്ഷം അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു ദൃഷ്ടാന്തം ഇറക്കികൊടുക്കുന്നതാണ് അന്നേരം അവരുടെ പിരടികള്‍ അതിന്ന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യും
തഫ്സീർ പഠനം ബുക്ക്മാർക്ക് وَمَا يَأْتِيهِمْ مِنْ ذِكْرٍ مِنَ الرَّحْمَٰنِ مُحْدَثٍ إِلَّا كَانُوا عَنْهُ مُعْرِضِينَ 5
പരമകാരുണികന്റെ പക്കല്‍ നിന്ന് ഏതൊരു പുതിയ ഉല്‍ബോധനം വന്നെത്തുമ്പോഴും അവര്‍ അതില്‍നിന്ന് തിരിഞ്ഞുകളയുന്നവരാകാതിരുന്നിട്ടില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് فَقَدْ كَذَّبُوا فَسَيَأْتِيهِمْ أَنْبَاءُ مَا كَانُوا بِهِ يَسْتَهْزِئُونَ 6
അങ്ങനെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കയാണ് അതിനാല്‍ അവര്‍ ഏതൊന്നിനെ പരിഹസിക്കുന്നവരായിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള വൃത്താന്തങ്ങള്‍ അവര്‍ക്ക് വന്നെത്തിക്കൊള്ളും
തഫ്സീർ പഠനം ബുക്ക്മാർക്ക് أَوَلَمْ يَرَوْا إِلَى الْأَرْضِ كَمْ أَنْبَتْنَا فِيهَا مِنْ كُلِّ زَوْجٍ كَرِيمٍ 7
ഭൂമിയിലേക്ക് അവര്‍ നോക്കിയില്ലേ? എല്ലാ മികച്ച സസ്യവര്‍ഗങ്ങളില്‍നിന്നും എത്രയാണ് നാം അതില്‍ മുളപ്പിച്ചിരിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ 8
തീര്‍ച്ചയായും അതില്ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വാസികളായില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ 9
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:10 ജുസ്അ് 19 · പേ. 367 وَإِذْ نَادَىٰ رَبُّكَ مُوسَىٰ أَنِ ائْتِ الْقَوْمَ الظَّالِمِينَ 10
നിന്റെ രക്ഷിതാവ് മൂസായെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ,) നീ ആ അക്രമികളായ ജനങ്ങളുടെ അടുത്തേക്ക് ചെല്ലുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:11 ജുസ്അ് 19 · പേ. 367 قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ 11
അതായത്, ഫിര്‍ഔന്റെ ജനതയുടെ അടുക്കലേക്ക് അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (എന്നു ചോദിക്കുക)
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:12 ജുസ്അ് 19 · പേ. 367 قَالَ رَبِّ إِنِّي أَخَافُ أَنْ يُكَذِّبُونِ 12
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ എന്നെ നിഷേധിച്ചു തള്ളുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:13 ജുസ്അ് 19 · പേ. 367 وَيَضِيقُ صَدْرِي وَلَا يَنْطَلِقُ لِسَانِي فَأَرْسِلْ إِلَىٰ هَارُونَ 13
എന്റെ ഹൃദയം ഞെരുങ്ങിപ്പോകും എന്റെ നാവിന് ഒഴുക്കുണ്ടാവുകയില്ല അതിനാല്‍ ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:14 ജുസ്അ് 19 · പേ. 367 وَلَهُمْ عَلَيَّ ذَنْبٌ فَأَخَافُ أَنْ يَقْتُلُونِ 14
അവര്‍ക്ക് എന്റെ പേരില്‍ ഒരു കുറ്റം ആരോപിക്കാനുമുണ്ട് അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:15 ജുസ്അ് 19 · പേ. 367 قَالَ كَلَّا ۖ فَاذْهَبَا بِآيَاتِنَا ۖ إِنَّا مَعَكُمْ مُسْتَمِعُونَ 15
അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:16 ജുസ്അ് 19 · പേ. 367 فَأْتِيَا فِرْعَوْنَ فَقُولَا إِنَّا رَسُولُ رَبِّ الْعَالَمِينَ 16
എന്നിട്ട് നിങ്ങള്‍ ഫിര്‍ഔന്റെ അടുക്കല്‍ചെന്ന് ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്മാരാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:17 ജുസ്അ് 19 · പേ. 367 أَنْ أَرْسِلْ مَعَنَا بَنِي إِسْرَائِيلَ 17
ഇസ്രായീല്‍ സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:18 ജുസ്അ് 19 · പേ. 367 قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ 18
അവന് (ഫിര്ഔന്) പറഞ്ഞു: കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ കുറെ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:19 ജുസ്അ് 19 · പേ. 367 وَفَعَلْتَ فَعْلَتَكَ الَّتِي فَعَلْتَ وَأَنْتَ مِنَ الْكَافِرِينَ 19
നീ ചെയ്ത നിന്റെ ആ(ദുഷ്) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി നീ നന്ദികെട്ടവരുടെ കൂട്ടത്തില്‍തന്നെയാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:20 ജുസ്അ് 19 · പേ. 368 قَالَ فَعَلْتُهَا إِذًا وَأَنَا مِنَ الضَّالِّينَ 20
അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ അന്ന് അത് ചെയ്യുകയുണ്ടായി എന്നാല്‍ ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:21 ജുസ്അ് 19 · പേ. 368 فَفَرَرْتُ مِنْكُمْ لَمَّا خِفْتُكُمْ فَوَهَبَ لِي رَبِّي حُكْمًا وَجَعَلَنِي مِنَ الْمُرْسَلِينَ 21
അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്ന് ഓടിപ്പോയി അനന്തരം എന്റെ രക്ഷിതാവ് എനിക്ക് തത്വജ്ഞാനം നല്‍കുകയും, അവന് എന്നെ ദൂതന്മാരില് ഒരാളാക്കുകയും ചെയ്തു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:22 ജുസ്അ് 19 · പേ. 368 وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ أَنْ عَبَّدْتَ بَنِي إِسْرَائِيلَ 22
എനിക്ക് നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്രായീല്‍സന്തതികളെ നീ അടിമകളാക്കി വെച്ചതിനാല്‍ ഉണ്ടായതത്രെ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:23 ജുസ്അ് 19 · പേ. 368 قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ 23
ഫിര്ഔന് പറഞ്ഞു: എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:24 ജുസ്അ് 19 · പേ. 368 قَالَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِنْ كُنْتُمْ مُوقِنِينَ 24
അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവാകുന്നു നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:25 ജുസ്അ് 19 · പേ. 368 قَالَ لِمَنْ حَوْلَهُ أَلَا تَسْتَمِعُونَ 25
അവന് (ഫിര്ഔന്) തന്റെ ചുറ്റുമുള്ളവരോട് പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:26 ജുസ്അ് 19 · പേ. 368 قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ 26
അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്)
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:27 ജുസ്അ് 19 · പേ. 368 قَالَ إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ 27
അവന് (ഫിര്ഔന്) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന് ഒരു ഭ്രാന്തന് തന്നെയാണ്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:28 ജുസ്അ് 19 · പേ. 368 قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا ۖ إِنْ كُنْتُمْ تَعْقِلُونَ 28
അദ്ദേഹം (മൂസാ) പറഞ്ഞു: ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ (അവന്) നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:29 ജുസ്അ് 19 · പേ. 368 قَالَ لَئِنِ اتَّخَذْتَ إِلَٰهًا غَيْرِي لَأَجْعَلَنَّكَ مِنَ الْمَسْجُونِينَ 29
അവന് (ഫിര്ഔന്) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:30 ജുസ്അ് 19 · പേ. 368 قَالَ أَوَلَوْ جِئْتُكَ بِشَيْءٍ مُبِينٍ 30
അദ്ദേഹം (മൂസാ) പറഞ്ഞു: സ്പഷ്ടമായ എന്തെങ്കിലും തെളിവു ഞാന്‍ നിനക്ക് കൊണ്ടു വന്നു കാണിച്ചാലും (നീ സമ്മതിക്കുകയില്ലേ?)
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:31 ജുസ്അ് 19 · പേ. 368 قَالَ فَأْتِ بِهِ إِنْ كُنْتَ مِنَ الصَّادِقِينَ 31
അവന് (ഫിര്ഔന്) പറഞ്ഞു: എന്നാല്‍ നീ അത് കൊണ്ട് വരിക നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:32 ജുസ്അ് 19 · പേ. 368 فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُبِينٌ 32
അപ്പോള്‍ അദ്ദേഹം (മൂസാ) തന്റെ വടി താഴെയിട്ടു അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സര്‍പ്പമായി മാറുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:33 ജുസ്അ് 19 · പേ. 368 وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ 33
അദ്ദേഹം തന്റെ കൈ പുറത്തേക്കെടുക്കുകയും ചെയ്തു അപ്പോഴതാ അത് കാണികള്‍ക്ക് വെള്ളനിറമാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:34 ജുസ്അ് 19 · പേ. 368 قَالَ لِلْمَلَإِ حَوْلَهُ إِنَّ هَٰذَا لَسَاحِرٌ عَلِيمٌ 34
തന്റെ ചുറ്റുമുള്ള പ്രമുഖന്മാരോട് അവന് (ഫിര്ഔന്) പറഞ്ഞു: തീര്‍ച്ചയായും ഇവന് വിവരമുള്ള ഒരു ജാലവിദ്യക്കാരന് തന്നെയാണ്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:35 ജുസ്അ് 19 · പേ. 368 يُرِيدُ أَنْ يُخْرِجَكُمْ مِنْ أَرْضِكُمْ بِسِحْرِهِ فَمَاذَا تَأْمُرُونَ 35
തന്റെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കാന്‍ അവന് ഉദ്ദേശിക്കുന്നു അതിനാല്‍ നിങ്ങള്‍ എന്ത് നിര്‍ദേശിക്കുന്നു?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:36 ജുസ്അ് 19 · പേ. 368 قَالُوا أَرْجِهْ وَأَخَاهُ وَابْعَثْ فِي الْمَدَائِنِ حَاشِرِينَ 36
അവര്‍ പറഞ്ഞു: അവന്നും അവന്റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് താങ്കള്‍ ദൂതന്മാരെ നിയോഗിക്കുകയും ചെയ്യുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:37 ജുസ്അ് 19 · പേ. 368 يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ 37
എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുത്ത് കൊണ്ടു വരട്ടെ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:38 ജുസ്അ് 19 · പേ. 368 فَجُمِعَ السَّحَرَةُ لِمِيقَاتِ يَوْمٍ مَعْلُومٍ 38
അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:39 ജുസ്അ് 19 · പേ. 368 وَقِيلَ لِلنَّاسِ هَلْ أَنْتُمْ مُجْتَمِعُونَ 39
ജനങ്ങളോട് ചോദിക്കപ്പെട്ടു: നിങ്ങള്‍ സമ്മേളിക്കുന്നുണ്ടല്ലോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:40 ജുസ്അ് 19 · പേ. 369 لَعَلَّنَا نَتَّبِعُ السَّحَرَةَ إِنْ كَانُوا هُمُ الْغَالِبِينَ 40
ജാലവിദ്യക്കാരാണ് വിജയികളാകുന്നതെങ്കില്‍ നമുക്കവരെ പിന്തുടരാമല്ലോ!
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:41 ജുസ്അ് 19 · പേ. 369 فَلَمَّا جَاءَ السَّحَرَةُ قَالُوا لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِنْ كُنَّا نَحْنُ الْغَالِبِينَ 41
അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:42 ജുസ്അ് 19 · പേ. 369 قَالَ نَعَمْ وَإِنَّكُمْ إِذًا لَمِنَ الْمُقَرَّبِينَ 42
അവന് (ഫിര്ഔന്) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:43 ജുസ്അ് 19 · പേ. 369 قَالَ لَهُمْ مُوسَىٰ أَلْقُوا مَا أَنْتُمْ مُلْقُونَ 43
മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതെല്ലാം നിങ്ങള്‍ ഇട്ടുകൊള്ളുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:44 ജുസ്അ് 19 · പേ. 369 فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ 44
അപ്പോള്‍ തങ്ങളുടെ കയറുകളും വടികളും അവര്‍ ഇട്ടു അവര്‍ പറയുകയും ചെയ്തു: ഫിര്‍ഔന്റെ പ്രതാപം തന്നെയാണ സത്യം! തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:45 ജുസ്അ് 19 · പേ. 369 فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ 45
അനന്തരം മൂസാ തന്റെ വടി താഴെയിട്ടു അപ്പോഴതാ അത് അവര്‍ വ്യാജമായി നിര്‍മിച്ചിരുന്നതിനെയെല്ലാം വിഴുങ്ങിക്കളയുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:46 ജുസ്അ് 19 · പേ. 369 فَأُلْقِيَ السَّحَرَةُ سَاجِدِينَ 46
അപ്പോള്‍ ജാലവിദ്യക്കാര്‍ സാഷ്ടാംഗത്തിലായി വീണു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:47 ജുസ്അ് 19 · പേ. 369 قَالُوا آمَنَّا بِرَبِّ الْعَالَمِينَ 47
അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:48 ജുസ്അ് 19 · പേ. 369 رَبِّ مُوسَىٰ وَهَارُونَ 48
അതായത് മൂസായുടെയും ഹാറൂന്റെയും രക്ഷിതാവില്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:49 ജുസ്അ് 19 · പേ. 369 قَالَ آمَنْتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ ۖ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ فَلَسَوْفَ تَعْلَمُونَ ۚ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُمْ مِنْ خِلَافٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ 49
അവന് (ഫിര്ഔന്) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന് നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ് വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര് വശങ്ങളില്‍നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:50 ജുസ്അ് 19 · പേ. 369 قَالُوا لَا ضَيْرَ ۖ إِنَّا إِلَىٰ رَبِّنَا مُنْقَلِبُونَ 50
അവര്‍ പറഞ്ഞു: കുഴപ്പമില്ല തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:51 ജുസ്അ് 19 · പേ. 369 إِنَّا نَطْمَعُ أَنْ يَغْفِرَ لَنَا رَبُّنَا خَطَايَانَا أَنْ كُنَّا أَوَّلَ الْمُؤْمِنِينَ 51
ഞങ്ങള്‍ ആദ്യമായി വിശ്വസിച്ചവരായതിനാല്‍ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങള്‍ക്ക് പൊറുത്തുതരുമെന്ന് ഞങ്ങള്‍ ആശിക്കുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:52 ജുസ്അ് 19 · പേ. 369 ۞ وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي إِنَّكُمْ مُتَّبَعُونَ 52
മൂസായ്ക്ക് നാം ബോധനം നല്കി: എന്റെ ദാസന്മാരെയും കൊണ്ട് രാത്രിയില്‍ നീ പുറപ്പെട്ടുകൊള്ളുക തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന് പോകുകയാണ്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:53 ജുസ്അ് 19 · പേ. 369 فَأَرْسَلَ فِرْعَوْنُ فِي الْمَدَائِنِ حَاشِرِينَ 53
അപ്പോള്‍ ഫിര്ഔന് ആളുകളെ വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്മാരെ അയച്ചു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:54 ജുസ്അ് 19 · പേ. 369 إِنَّ هَٰؤُلَاءِ لَشِرْذِمَةٌ قَلِيلُونَ 54
തീര്‍ച്ചയായും ഇവര്‍ കുറച്ച് പേര് മാത്രമുള്ള ഒരു സംഘമാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:55 ജുസ്അ് 19 · പേ. 369 وَإِنَّهُمْ لَنَا لَغَائِظُونَ 55
തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:56 ജുസ്അ് 19 · പേ. 369 وَإِنَّا لَجَمِيعٌ حَاذِرُونَ 56
തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിര്ഔന് നിര്‍ദേശിച്ചത്)
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:57 ജുസ്അ് 19 · പേ. 369 فَأَخْرَجْنَاهُمْ مِنْ جَنَّاتٍ وَعُيُونٍ 57
അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:58 ജുസ്അ് 19 · പേ. 369 وَكُنُوزٍ وَمَقَامٍ كَرِيمٍ 58
ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:59 ജുസ്അ് 19 · പേ. 369 كَذَٰلِكَ وَأَوْرَثْنَاهَا بَنِي إِسْرَائِيلَ 59
അപ്രകാരമത്രെ (നമ്മുടെ നടപടി) അതൊക്കെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:60 ജുസ്അ് 19 · പേ. 369 فَأَتْبَعُوهُمْ مُشْرِقِينَ 60
എന്നിട്ട് അവര്‍ (ഫിര്‍ഔനും സംഘവും) ഉദയവേളയില്‍ അവരുടെ (ഇസ്രായീല്യരുടെ) പിന്നാലെ ചെന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:61 ജുസ്അ് 19 · പേ. 370 فَلَمَّا تَرَاءَى الْجَمْعَانِ قَالَ أَصْحَابُ مُوسَىٰ إِنَّا لَمُدْرَكُونَ 61
അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്മാര് പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:62 ജുസ്അ് 19 · പേ. 370 قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ 62
അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട് അവന് എനിക്ക് വഴി കാണിച്ചുതരും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:63 ജുസ്അ് 19 · പേ. 370 فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِبْ بِعَصَاكَ الْبَحْرَ ۖ فَانْفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ 63
അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്കി; നീ നിന്റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന് അങ്ങനെ അത് (കടല്‍ ) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:64 ജുസ്അ് 19 · പേ. 370 وَأَزْلَفْنَا ثَمَّ الْآخَرِينَ 64
മറ്റവരെ (ഫിര്‍ഔന്റെ പക്ഷം) യും നാം അതിന്റെ അടുത്തെത്തിക്കുകയുണ്ടായി
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:65 ജുസ്അ് 19 · പേ. 370 وَأَنْجَيْنَا مُوسَىٰ وَمَنْ مَعَهُ أَجْمَعِينَ 65
മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:66 ജുസ്അ് 19 · പേ. 370 ثُمَّ أَغْرَقْنَا الْآخَرِينَ 66
പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:67 ജുസ്അ് 19 · പേ. 370 إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ 67
തീര്‍ച്ചയായും അതില്‍ (സത്യനിഷേധികള്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:68 ജുസ്അ് 19 · പേ. 370 وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ 68
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണാനിധിയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:69 ജുസ്അ് 19 · പേ. 370 وَاتْلُ عَلَيْهِمْ نَبَأَ إِبْرَاهِيمَ 69
ഇബ്രാഹീമിന്റെ വൃത്താന്തവും അവര്‍ക്ക് നീ വായിച്ചുകേള്‍പിക്കുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:70 ജുസ്അ് 19 · പേ. 370 إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا تَعْبُدُونَ 70
അതായത് നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്റെ പിതാവിനോടും, തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:71 ജുസ്അ് 19 · പേ. 370 قَالُوا نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَاكِفِينَ 71
അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:72 ജുസ്അ് 19 · പേ. 370 قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ 72
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:73 ജുസ്അ് 19 · പേ. 370 أَوْ يَنْفَعُونَكُمْ أَوْ يَضُرُّونَ 73
അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:74 ജുസ്അ് 19 · പേ. 370 قَالُوا بَلْ وَجَدْنَا آبَاءَنَا كَذَٰلِكَ يَفْعَلُونَ 74
അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു (എന്ന് മാത്രം)
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:75 ജുസ്അ് 19 · പേ. 370 قَالَ أَفَرَأَيْتُمْ مَا كُنْتُمْ تَعْبُدُونَ 75
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:76 ജുസ്അ് 19 · പേ. 370 أَنْتُمْ وَآبَاؤُكُمُ الْأَقْدَمُونَ 76
നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:77 ജുസ്അ് 19 · പേ. 370 فَإِنَّهُمْ عَدُوٌّ لِي إِلَّا رَبَّ الْعَالَمِينَ 77
എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ് ഒഴികെ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:78 ജുസ്അ് 19 · പേ. 370 الَّذِي خَلَقَنِي فَهُوَ يَهْدِينِ 78
അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:79 ജുസ്അ് 19 · പേ. 370 وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ 79
എനിക്ക് ആഹാരം തരികയും കുടിനീര് തരികയും ചെയ്യുന്നവന്
തഫ്സീർ പഠനം ബുക്ക്മാർക്ക് وَإِذَا مَرِضْتُ فَهُوَ يَشْفِينِ 80
എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:81 ജുസ്അ് 19 · പേ. 370 وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ 81
എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:82 ജുസ്അ് 19 · പേ. 370 وَالَّذِي أَطْمَعُ أَنْ يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ 82
പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുവന് എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:83 ജുസ്അ് 19 · പേ. 370 رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ 83
എന്റെ രക്ഷിതാവേ, എനിക്ക് നീ തത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:84 ജുസ്അ് 19 · പേ. 371 وَاجْعَلْ لِي لِسَانَ صِدْقٍ فِي الْآخِرِينَ 84
പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:85 ജുസ്അ് 19 · പേ. 371 وَاجْعَلْنِي مِنْ وَرَثَةِ جَنَّةِ النَّعِيمِ 85
എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെട്ടവനാക്കേണമേ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:86 ജുസ്അ് 19 · പേ. 371 وَاغْفِرْ لِأَبِي إِنَّهُ كَانَ مِنَ الضَّالِّينَ 86
എന്റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:87 ജുസ്അ് 19 · പേ. 371 وَلَا تُخْزِنِي يَوْمَ يُبْعَثُونَ 87
അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:88 ജുസ്അ് 19 · പേ. 371 يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ 88
അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:89 ജുസ്അ് 19 · പേ. 371 إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ 89
കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:90 ജുസ്അ് 19 · പേ. 371 وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ 90
(അന്ന്) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:91 ജുസ്അ് 19 · പേ. 371 وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ 91
ദുര്‍മാര്‍ഗികള്‍ക്ക് നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:92 ജുസ്അ് 19 · പേ. 371 وَقِيلَ لَهُمْ أَيْنَ مَا كُنْتُمْ تَعْبُدُونَ 92
അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:93 ജുസ്അ് 19 · പേ. 371 مِنْ دُونِ اللَّهِ هَلْ يَنْصُرُونَكُمْ أَوْ يَنْتَصِرُونَ 93
അല്ലാഹുവിനു പുറമെ അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:94 ജുസ്അ് 19 · പേ. 371 فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ 94
തുര്‍ന്ന് അവരും (ആരാധ്യന്മാര്) ആ ദുര്‍മാര്‍ഗികളും അതില്‍ (നരകത്തില്‍ ) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:95 ജുസ്അ് 19 · പേ. 371 وَجُنُودُ إِبْلِيسَ أَجْمَعُونَ 95
ഇബ്ലീസിന്റെ മുഴുവന്‍ സൈന്യങ്ങളും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:96 ജുസ്അ് 19 · പേ. 371 قَالُوا وَهُمْ فِيهَا يَخْتَصِمُونَ 96
അവിടെ വെച്ച് അന്യോന്യം വഴക്ക് കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും:
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:97 ജുസ്അ് 19 · പേ. 371 تَاللَّهِ إِنْ كُنَّا لَفِي ضَلَالٍ مُبِينٍ 97
അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:98 ജുസ്അ് 19 · പേ. 371 إِذْ نُسَوِّيكُمْ بِرَبِّ الْعَالَمِينَ 98
നിങ്ങള്‍ക്ക് ഞങ്ങള്‍ ലോകരക്ഷിതാവിനോട് തുല്യത കല്പിക്കുന്ന സമയത്ത്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:99 ജുസ്അ് 19 · പേ. 371 وَمَا أَضَلَّنَا إِلَّا الْمُجْرِمُونَ 99
ഞങ്ങളെ വഴിപിഴപ്പിച്ചത് ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:100 ജുസ്അ് 19 · പേ. 371 فَمَا لَنَا مِنْ شَافِعِينَ 100
ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുപാര്‍ശക്കാരായി ആരുമില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:101 ജുസ്അ് 19 · പേ. 371 وَلَا صَدِيقٍ حَمِيمٍ 101
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:102 ജുസ്അ് 19 · പേ. 371 فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ الْمُؤْمِنِينَ 102
അതിനാല്‍ ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:103 ജുസ്അ് 19 · പേ. 371 إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ 103
തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:104 ജുസ്അ് 19 · പേ. 371 وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ 104
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:105 ജുസ്അ് 19 · പേ. 371 كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ 105
നൂഹിന്റെ ജനത ദൈവദൂതന്മാരെ നിഷേധിച്ചു തള്ളി
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:106 ജുസ്അ് 19 · പേ. 371 إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ 106
അവരുടെ സഹോദരന് നൂഹ് അവരോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:107 ജുസ്അ് 19 · പേ. 371 إِنِّي لَكُمْ رَسُولٌ أَمِينٌ 107
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:108 ജുസ്അ് 19 · പേ. 371 فَاتَّقُوا اللَّهَ وَأَطِيعُونِ 108
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:109 ജുസ്അ് 19 · പേ. 371 وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ 109
ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:110 ജുസ്അ് 19 · പേ. 371 فَاتَّقُوا اللَّهَ وَأَطِيعُونِ 110
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:111 ജുസ്അ് 19 · പേ. 371 ۞ قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ 111
അവര്‍ പറഞ്ഞു; നിന്നെ പിന്തുടര്ന്നിട്ടുള്ളത് ഏറ്റവും താഴ്ന്ന ആളുകളായിരിക്കെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:112 ജുസ്അ് 19 · പേ. 372 قَالَ وَمَا عِلْمِي بِمَا كَانُوا يَعْمَلُونَ 112
അദ്ദേഹം പറഞ്ഞു: അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്ക് എന്തറിയാം?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:113 ജുസ്അ് 19 · പേ. 372 إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّي ۖ لَوْ تَشْعُرُونَ 113
അവരെ വിചാരണ നടത്തുക എന്നത് എന്റെ രക്ഷിതാവിന്റെ ബാധ്യത മാത്രമാകുന്നു നിങ്ങള്‍ ബോധമുള്ളവരായെങ്കില്‍ !
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:114 ജുസ്അ് 19 · പേ. 372 وَمَا أَنَا بِطَارِدِ الْمُؤْمِنِينَ 114
സത്യവിശ്വാസികളെ ഞാന്‍ ഒരിക്കലും ആട്ടിക്കളയുന്നതല്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:115 ജുസ്അ് 19 · പേ. 372 إِنْ أَنَا إِلَّا نَذِيرٌ مُبِينٌ 115
ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:116 ജുസ്അ് 19 · പേ. 372 قَالُوا لَئِنْ لَمْ تَنْتَهِ يَا نُوحُ لَتَكُونَنَّ مِنَ الْمَرْجُومِينَ 116
അവര്‍ പറഞ്ഞു: നൂഹേ, നീ (ഇതില്‍നിന്നു) വിരമിക്കുന്നില്ലെങ്കില്‍തീര്‍ച്ചയായും നീ എറിഞ്ഞു കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:117 ജുസ്അ് 19 · പേ. 372 قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ 117
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:118 ജുസ്അ് 19 · പേ. 372 فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَنْ مَعِيَ مِنَ الْمُؤْمِنِينَ 118
അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീ ഒരു തുറന്ന തീരുമാനമെടുക്കുകയും, എന്നെയും എന്റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:119 ജുസ്അ് 19 · പേ. 372 فَأَنْجَيْنَاهُ وَمَنْ مَعَهُ فِي الْفُلْكِ الْمَشْحُونِ 119
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും ഭാരം നിറക്കപ്പെട്ട കപ്പലില്‍ നാം രക്ഷപ്പെടുത്തി
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:120 ജുസ്അ് 19 · പേ. 372 ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ 120
പിന്നെ ബാക്കിയുള്ളവരെ അതിന് ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:121 ജുസ്അ് 19 · പേ. 372 إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ 121
തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍അധികപേരും വിശ്വസിക്കുന്നവരായില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:122 ജുസ്അ് 19 · പേ. 372 وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ 122
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:123 ജുസ്അ് 19 · പേ. 372 كَذَّبَتْ عَادٌ الْمُرْسَلِينَ 123
ആദ് സമുദായം ദൈവദൂതന്മാരെ നിഷേധിച്ചു തള്ളി
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:124 ജുസ്അ് 19 · പേ. 372 إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ 124
അവരുടെ സഹോദരന് ഹൂദ് അവരോട് പറഞ്ഞ സന്ദര്‍ഭം :നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:125 ജുസ്അ് 19 · പേ. 372 إِنِّي لَكُمْ رَسُولٌ أَمِينٌ 125
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:126 ജുസ്അ് 19 · പേ. 372 فَاتَّقُوا اللَّهَ وَأَطِيعُونِ 126
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:127 ജുസ്അ് 19 · പേ. 372 وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ 127
ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍നിന്ന് മാത്രമാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:128 ജുസ്അ് 19 · പേ. 372 أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ 128
വൃഥാ പൊങ്ങച്ചം കാണിക്കുവാനായി എല്ലാ കുന്നിന് പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍) കെട്ടിപൊക്കുകയാണോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:129 ജുസ്അ് 19 · പേ. 372 وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ 129
നിങ്ങള്‍ക്ക് എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൌധങ്ങള്‍ ഉണ്ടാക്കുകയുമാണോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:130 ജുസ്അ് 19 · പേ. 372 وَإِذَا بَطَشْتُمْ بَطَشْتُمْ جَبَّارِينَ 130
നിങ്ങള്‍ ബലം പ്രയോഗിക്കുകയാണെങ്കില്‍ നിഷ്ഠൂരന്‍മാരായിക്കൊണ്ട് നിങ്ങള്‍ ബലം പ്രയോഗിക്കുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:131 ജുസ്അ് 19 · പേ. 372 فَاتَّقُوا اللَّهَ وَأَطِيعُونِ 131
ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:132 ജുസ്അ് 19 · പേ. 372 وَاتَّقُوا الَّذِي أَمَدَّكُمْ بِمَا تَعْلَمُونَ 132
നിങ്ങള്‍ക്ക് തന്നെ അറിയാവുന്നവ (സുഖസൌകര്യങ്ങള്‍) മുഖേന നിങ്ങളെ സഹായിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:133 ജുസ്അ് 19 · പേ. 372 أَمَدَّكُمْ بِأَنْعَامٍ وَبَنِينَ 133
കന്നുകാലികളും സന്താനങ്ങളും മുഖേന അവന് നിങ്ങളെ സഹായിച്ചിരിക്കുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:134 ജുസ്അ് 19 · പേ. 372 وَجَنَّاتٍ وَعُيُونٍ 134
തോട്ടങ്ങളും അരുവികളും മുഖേനയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:135 ജുസ്അ് 19 · പേ. 372 إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ 135
നിങ്ങളുടെ കാര്യത്തില്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:136 ജുസ്അ് 19 · പേ. 372 قَالُوا سَوَاءٌ عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُنْ مِنَ الْوَاعِظِينَ 136
അവര്‍ പറഞ്ഞു: നീ ഉപദേശം നല്കിയാലും, ഉപദേശിക്കുന്നവരുടെ കൂട്ടത്തില്‍ ആയില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:137 ജുസ്അ് 19 · പേ. 373 إِنْ هَٰذَا إِلَّا خُلُقُ الْأَوَّلِينَ 137
ഇത് പൂര്വ്വികന്മാരുടെ സമ്പ്രദായം തന്നെയാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:138 ജുസ്അ് 19 · പേ. 373 وَمَا نَحْنُ بِمُعَذَّبِينَ 138
ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:139 ജുസ്അ് 19 · പേ. 373 فَكَذَّبُوهُ فَأَهْلَكْنَاهُمْ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ 139
അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും, അതിനാല്‍ നാം അവരെ നശിപ്പിക്കുകയും ചെയ്തു തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:140 ജുസ്അ് 19 · പേ. 373 وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ 140
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:141 ജുസ്അ് 19 · പേ. 373 كَذَّبَتْ ثَمُودُ الْمُرْسَلِينَ 141
ഥമൂദ് സമുദായം ദൈവദൂതന്മാരെ നിഷേധിച്ചു തള്ളി
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:142 ജുസ്അ് 19 · പേ. 373 إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلَا تَتَّقُونَ 142
അവരുടെ സഹോദരന് സ്വാലിഹ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:143 ജുസ്അ് 19 · പേ. 373 إِنِّي لَكُمْ رَسُولٌ أَمِينٌ 143
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:144 ജുസ്അ് 19 · പേ. 373 فَاتَّقُوا اللَّهَ وَأَطِيعُونِ 144
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:145 ജുസ്അ് 19 · പേ. 373 وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ 145
നിങ്ങളോട് ഞാന്‍ ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:146 ജുസ്അ് 19 · പേ. 373 أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ 146
ഇവിടെയുള്ളതില്‍(സമൃദ്ധിയില്‍) നിര്‍ഭയരായിക്കഴിയാന്‍ നിങ്ങള്‍ വിട്ടേക്കപ്പെടുമോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:147 ജുസ്അ് 19 · പേ. 373 فِي جَنَّاتٍ وَعُيُونٍ 147
അതായത് തോട്ടങ്ങളിലും അരുവികളിലും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:148 ജുസ്അ് 19 · പേ. 373 وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ 148
വയലുകളിലും, കുല ഭാരം തൂങ്ങുന്ന ഈന്തപ്പനകളിലും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:149 ജുസ്അ് 19 · പേ. 373 وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ 149
നിങ്ങള്‍ സന്തോഷപ്രമത്തരായിക്കൊണ്ട് പര്‍വ്വതങ്ങളില്‍ വീടുകള്‍ തുരന്നുണ്ടാക്കുകയും ചെയ്യുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:150 ജുസ്അ് 19 · പേ. 373 فَاتَّقُوا اللَّهَ وَأَطِيعُونِ 150
ആകയാല്‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:151 ജുസ്അ് 19 · പേ. 373 وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ 151
അതിക്രമകാരികളുടെ കല്പന നിങ്ങള്‍ അനുസരിച്ചു പോകരുത്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:152 ജുസ്അ് 19 · പേ. 373 الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ 152
ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും, നന്‍മവരുത്താതിരിക്കുകയും ചെയ്യുന്നവരുടെ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:153 ജുസ്അ് 19 · പേ. 373 قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ 153
അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:154 ജുസ്അ് 19 · പേ. 373 مَا أَنْتَ إِلَّا بَشَرٌ مِثْلُنَا فَأْتِ بِآيَةٍ إِنْ كُنْتَ مِنَ الصَّادِقِينَ 154
നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന് മാത്രമാണ് അതിനാല്‍ നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ വല്ല ദൃഷ്ടാന്തവും കൊണ്ട് വരൂ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:155 ജുസ്അ് 19 · പേ. 373 قَالَ هَٰذِهِ نَاقَةٌ لَهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَعْلُومٍ 155
അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം അതിന്ന് വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട് നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്; ഒരു നിശ്ചിത ദിവസത്തില്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:156 ജുസ്അ് 19 · പേ. 373 وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ 156
നിങ്ങള്‍ അതിന് യാതൊരു ദ്രോഹവും ഏല്പിക്കരുത് (അങ്ങനെ ചെയ്യുന്ന പക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:157 ജുസ്അ് 19 · പേ. 373 فَعَقَرُوهَا فَأَصْبَحُوا نَادِمِينَ 157
എന്നാല്‍ അവര്‍ അതിനെ വെട്ടിക്കൊന്നു അങ്ങനെ അവര്‍ ഖേദക്കാരായിത്തീര്‍ന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:158 ജുസ്അ് 19 · പേ. 373 فَأَخَذَهُمُ الْعَذَابُ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ 158
ഉടനെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അതില്‍(മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:159 ജുസ്അ് 19 · പേ. 373 وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ 159
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:160 ജുസ്അ് 19 · പേ. 374 كَذَّبَتْ قَوْمُ لُوطٍ الْمُرْسَلِينَ 160
ലൂത്വിന്റെ ജനത ദൈവദൂതന്മാരെ നിഷേധിച്ചു തള്ളി
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:161 ജുസ്അ് 19 · പേ. 374 إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ 161
അവരുടെ സഹോദരന് ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:162 ജുസ്അ് 19 · പേ. 374 إِنِّي لَكُمْ رَسُولٌ أَمِينٌ 162
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:163 ജുസ്അ് 19 · പേ. 374 فَاتَّقُوا اللَّهَ وَأَطِيعُونِ 163
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:164 ജുസ്അ് 19 · പേ. 374 وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ 164
ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:165 ജുസ്അ് 19 · പേ. 374 أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ 165
നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:166 ജുസ്അ് 19 · പേ. 374 وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُمْ مِنْ أَزْوَاجِكُمْ ۚ بَلْ أَنْتُمْ قَوْمٌ عَادُونَ 166
നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:167 ജുസ്അ് 19 · പേ. 374 قَالُوا لَئِنْ لَمْ تَنْتَهِ يَا لُوطُ لَتَكُونَنَّ مِنَ الْمُخْرَجِينَ 167
അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:168 ജുസ്അ് 19 · പേ. 374 قَالَ إِنِّي لِعَمَلِكُمْ مِنَ الْقَالِينَ 168
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:169 ജുസ്അ് 19 · പേ. 374 رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ 169
അദ്ദേഹം (പ്രാര്‍ത്ഥിച്ചു:) എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:170 ജുസ്അ് 19 · പേ. 374 فَنَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ 170
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തേയും മുഴുവന്‍ നാം രക്ഷപ്പെടുത്തി
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:171 ജുസ്അ് 19 · പേ. 374 إِلَّا عَجُوزًا فِي الْغَابِرِينَ 171
പിന്മാറി നിന്നവരില്‍ ഒരു കിഴവി ഒഴികെ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:172 ജുസ്അ് 19 · പേ. 374 ثُمَّ دَمَّرْنَا الْآخَرِينَ 172
പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്തുകളഞ്ഞു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:173 ജുസ്അ് 19 · പേ. 374 وَأَمْطَرْنَا عَلَيْهِمْ مَطَرًا ۖ فَسَاءَ مَطَرُ الْمُنْذَرِينَ 173
അവരുടെ മേല്‍ നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്ര മോശം!
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:174 ജുസ്അ് 19 · പേ. 374 إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ 174
തീര്‍ച്ചയായും അതില്‍(മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:175 ജുസ്അ് 19 · പേ. 374 وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ 175
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണാനിധിയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:176 ജുസ്അ് 19 · പേ. 374 كَذَّبَ أَصْحَابُ الْأَيْكَةِ الْمُرْسَلِينَ 176
ഐക്കത്തില്‍(മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും ദൈവദൂതന് മാരെ നിഷേധിച്ചുതള്ളി
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:177 ജുസ്അ് 19 · പേ. 374 إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ 177
അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:178 ജുസ്അ് 19 · പേ. 374 إِنِّي لَكُمْ رَسُولٌ أَمِينٌ 178
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:179 ജുസ്അ് 19 · പേ. 374 فَاتَّقُوا اللَّهَ وَأَطِيعُونِ 179
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:180 ജുസ്അ് 19 · പേ. 374 وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ 180
ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:181 ജുസ്അ് 19 · പേ. 374 ۞ أَوْفُوا الْكَيْلَ وَلَا تَكُونُوا مِنَ الْمُخْسِرِينَ 181
നിങ്ങള്‍ അളവു പൂര്‍ത്തിയാക്കികൊടുക്കുക നിങ്ങള്‍ (ജനങ്ങള്‍ക്ക്) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:182 ജുസ്അ് 19 · പേ. 374 وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ 182
കൃത്രിമമില്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:183 ജുസ്അ് 19 · പേ. 374 وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ 183
ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത് നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:184 ജുസ്അ് 19 · പേ. 375 وَاتَّقُوا الَّذِي خَلَقَكُمْ وَالْجِبِلَّةَ الْأَوَّلِينَ 184
നിങ്ങളെയും പൂര്‍വ്വതലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:185 ജുസ്അ് 19 · പേ. 375 قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ 185
അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍ ഒരാള്‍ മാത്രമാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:186 ജുസ്അ് 19 · പേ. 375 وَمَا أَنْتَ إِلَّا بَشَرٌ مِثْلُنَا وَإِنْ نَظُنُّكَ لَمِنَ الْكَاذِبِينَ 186
നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന് മാത്രമാകുന്നു തീര്‍ച്ചയായും നീ വ്യാജവാദികളില്‍പെട്ടവനാണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:187 ജുസ്അ് 19 · പേ. 375 فَأَسْقِطْ عَلَيْنَا كِسَفًا مِنَ السَّمَاءِ إِنْ كُنْتَ مِنَ الصَّادِقِينَ 187
അതുകൊണ്ട് നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ആകാശത്ത് നിന്നുള്ള കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:188 ജുസ്അ് 19 · പേ. 375 قَالَ رَبِّي أَعْلَمُ بِمَا تَعْمَلُونَ 188
അദ്ദേഹം പറഞ്ഞു; നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി എന്റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:189 ജുസ്അ് 19 · പേ. 375 فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ ۚ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ 189
അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി അതിനാല്‍ മേഘത്തണല്‍മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:190 ജുസ്അ് 19 · പേ. 375 إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ 190
തീര്‍ച്ചയായും അതില്‍(മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍അധികപേരും വിശ്വസിക്കുന്നവരായില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:191 ജുസ്അ് 19 · പേ. 375 وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ 191
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:192 ജുസ്അ് 19 · പേ. 375 وَإِنَّهُ لَتَنْزِيلُ رَبِّ الْعَالَمِينَ 192
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:193 ജുസ്അ് 19 · പേ. 375 نَزَلَ بِهِ الرُّوحُ الْأَمِينُ 193
വിശ്വസ്താത്മാവ് (ജിബ്രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:194 ജുസ്അ് 19 · പേ. 375 عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنْذِرِينَ 194
നിന്റെ ഹൃദയത്തില്‍ നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:195 ജുസ്അ് 19 · പേ. 375 بِلِسَانٍ عَرَبِيٍّ مُبِينٍ 195
സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്)
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:196 ജുസ്അ് 19 · പേ. 375 وَإِنَّهُ لَفِي زُبُرِ الْأَوَّلِينَ 196
തീര്‍ച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:197 ജുസ്അ് 19 · പേ. 375 أَوَلَمْ يَكُنْ لَهُمْ آيَةً أَنْ يَعْلَمَهُ عُلَمَاءُ بَنِي إِسْرَائِيلَ 197
ഇസ്രായീല്‍സന്തതികളിലെ പണ്ഡിതന്മാര്ക്ക് അത് അറിയാം എന്ന കാര്യം ഇവര്‍ക്ക് (അവിശ്വാസികള്‍ക്ക്) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:198 ജുസ്അ് 19 · പേ. 375 وَلَوْ نَزَّلْنَاهُ عَلَىٰ بَعْضِ الْأَعْجَمِينَ 198
നാം അത് അനറബികളില്‍ ഒരാളുടെ മേല്‍അവതരിപ്പിക്കുകയും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:199 ജുസ്അ് 19 · പേ. 375 فَقَرَأَهُ عَلَيْهِمْ مَا كَانُوا بِهِ مُؤْمِنِينَ 199
എന്നിട്ട് അയാള്‍ അത് അവര്‍ക്ക് ഓതികേള്‍പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരതില്‍ വിശ്വസിക്കുമായിരുന്നില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:200 ജുസ്അ് 19 · പേ. 375 كَذَٰلِكَ سَلَكْنَاهُ فِي قُلُوبِ الْمُجْرِمِينَ 200
അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ നാം അത് (അവിശ്വാസം) കടത്തിവിട്ടിരിക്കയാണ്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:201 ജുസ്അ് 19 · പേ. 375 لَا يُؤْمِنُونَ بِهِ حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ 201
വേദനയേറിയ ശിക്ഷ കാണുന്നത് വരേക്കും അവരതില്‍ വിശ്വസിക്കുകയില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:202 ജുസ്അ് 19 · പേ. 375 فَيَأْتِيَهُمْ بَغْتَةً وَهُمْ لَا يَشْعُرُونَ 202
അവര്‍ ഓര്‍ക്കാത്ത നിലയില്‍ പെട്ടെന്നായിരിക്കും അതവര്‍ക്ക് വന്നെത്തുന്നത്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:203 ജുസ്അ് 19 · പേ. 375 فَيَقُولُوا هَلْ نَحْنُ مُنْظَرُونَ 203
ഞങ്ങള്‍ക്ക് (ഒരല്പം) അവധി നല്‍കപ്പെടുമോ? എന്ന് അപ്പോള്‍ അവര്‍ ചോദിച്ചേക്കും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:204 ജുസ്അ് 19 · പേ. 375 أَفَبِعَذَابِنَا يَسْتَعْجِلُونَ 204
എന്നാല്‍ നമ്മുടെ ശിക്ഷയെപ്പറ്റിയാണോ അവര്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:205 ജുസ്അ് 19 · പേ. 375 أَفَرَأَيْتَ إِنْ مَتَّعْنَاهُمْ سِنِينَ 205
എന്നാല്‍ നീ ആലോചിച്ചിട്ടുണ്ടോ? നാം അവര്‍ക്ക് കുറെ കൊല്ലങ്ങളോളം സുഖസൌകര്യം നല്‍കുകയും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:206 ജുസ്അ് 19 · പേ. 375 ثُمَّ جَاءَهُمْ مَا كَانُوا يُوعَدُونَ 206
അനന്തരം അവര്‍ക്ക് താക്കീത് നല്കപ്പെട്ടു കൊണ്ടിരിക്കുന്ന ശിക്ഷ അവര്‍ക്ക് വരികയും ചെയ്തുവെന്ന് വെക്കുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:207 ജുസ്അ് 19 · പേ. 376 مَا أَغْنَىٰ عَنْهُمْ مَا كَانُوا يُمَتَّعُونَ 207
(എന്നാലും) അവര്‍ക്ക് നല്കപ്പെട്ടിരുന്ന ആ സുഖസൌകര്യങ്ങള്‍ അവര്‍ക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:208 ജുസ്അ് 19 · പേ. 376 وَمَا أَهْلَكْنَا مِنْ قَرْيَةٍ إِلَّا لَهَا مُنْذِرُونَ 208
ഒരു രാജ്യവും നാം നശിപ്പിച്ചിട്ടില്ല; അതിന് താക്കീതുകാര്‍ ഉണ്ടായിട്ടല്ലാതെ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:209 ജുസ്അ് 19 · പേ. 376 ذِكْرَىٰ وَمَا كُنَّا ظَالِمِينَ 209
ഓര്മപ്പെടുത്തുവാന് വേണ്ടിയത്രെ അത് നാം അക്രമം ചെയ്യുന്നവനായിട്ടില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:210 ജുസ്അ് 19 · പേ. 376 وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ 210
ഇതുമായി (ഖുര്‍ആനുമായി) പിശാചുക്കള്‍ ഇറങ്ങി വന്നിട്ടില്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:211 ജുസ്അ് 19 · പേ. 376 وَمَا يَنْبَغِي لَهُمْ وَمَا يَسْتَطِيعُونَ 211
അതവര്‍ക്ക് അനുയോജ്യമാവുകയുമില്ല അതവര്‍ക്ക് സാധിക്കുന്നതുമല്ല
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:212 ജുസ്അ് 19 · പേ. 376 إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ 212
തീര്‍ച്ചയായും അവര്‍ (ദിവ്യസന്ദേശം) കേള്‍ക്കുന്നതില്‍നിന്ന് അകറ്റപെട്ടവരാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:213 ജുസ്അ് 19 · പേ. 376 فَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ 213
ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തേയും നീ വിളിച്ചു പ്രാര്‍ത്ഥിക്കരുത് എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:214 ജുസ്അ് 19 · പേ. 376 وَأَنْذِرْ عَشِيرَتَكَ الْأَقْرَبِينَ 214
നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:215 ജുസ്അ് 19 · പേ. 376 وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ 215
നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:216 ജുസ്അ് 19 · പേ. 376 فَإِنْ عَصَوْكَ فَقُلْ إِنِّي بَرِيءٌ مِمَّا تَعْمَلُونَ 216
ഇനി അവര്‍ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന് നീ പറഞ്ഞേക്കുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:217 ജുസ്അ് 19 · പേ. 376 وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ 217
പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനെ നീ ഭരമേല്പിക്കുകയും ചെയ്യുക
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:218 ജുസ്അ് 19 · പേ. 376 الَّذِي يَرَاكَ حِينَ تَقُومُ 218
നീ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവന്
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:219 ജുസ്അ് 19 · പേ. 376 وَتَقَلُّبَكَ فِي السَّاجِدِينَ 219
സാഷ്ടാംഗംചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്റെ ചലനവും (കാണുന്നവന്)
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:220 ജുസ്അ് 19 · പേ. 376 إِنَّهُ هُوَ السَّمِيعُ الْعَلِيمُ 220
തീര്‍ച്ചയായും അവന് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:221 ജുസ്അ് 19 · പേ. 376 هَلْ أُنَبِّئُكُمْ عَلَىٰ مَنْ تَنَزَّلُ الشَّيَاطِينُ 221
നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:222 ജുസ്അ് 19 · പേ. 376 تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ 222
പെരും നുണയന്മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:223 ജുസ്അ് 19 · പേ. 376 يُلْقُونَ السَّمْعَ وَأَكْثَرُهُمْ كَاذِبُونَ 223
അവര്‍ ചെവികൊടുത്ത് കേള്‍ക്കുന്നു അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:224 ജുസ്അ് 19 · പേ. 376 وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُونَ 224
കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:225 ജുസ്അ് 19 · പേ. 376 أَلَمْ تَرَ أَنَّهُمْ فِي كُلِّ وَادٍ يَهِيمُونَ 225
അവര്‍ എല്ലാ താഴ്വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന് നീ കണ്ടില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:226 ജുസ്അ് 19 · പേ. 376 وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ 226
പ്രവര്‍ത്തിക്കാത്തത് പറയുന്നവരാണ് അവരെന്നും
തഫ്സീർ പഠനം ബുക്ക്മാർക്ക് 26:227 ജുസ്അ് 19 · പേ. 376 إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَذَكَرُوا اللَّهَ كَثِيرًا وَانْتَصَرُوا مِنْ بَعْدِ مَا ظُلِمُوا ۗ وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنْقَلَبٍ يَنْقَلِبُونَ 227
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും, അക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന് ആത്മരക്ഷയ്ക്ക് നടപടി എടുക്കുകയും ചെയ്തവര്‍ ഇതില്‍നിന്ന് ഒഴിവാകുന്നു അക്രമകാരികള്‍ അറിഞ്ഞു കൊള്ളും; തങ്ങള്‍ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുകയെന്ന്.
തഫ്സീർ പഠനം ബുക്ക്മാർക്ക്