സൂറ 23 · ജുസ്‌അ് 18

Al-Mu'minun · 23:19

فَأَنْشَأْنَا لَكُمْ بِهِ جَنَّاتٍ مِنْ نَخِيلٍ وَأَعْنَابٍ لَكُمْ فِيهَا فَوَاكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ

അങ്ങനെ അത് (വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു.. അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്‌. അവയില്‍ നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

തഫ്‌സീർ

അങ്ങനെ നിങ്ങൾക്കായി ആ വെള്ളം മുഖേന നാം ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങൾ മുളപ്പിച്ചു തന്നിരിക്കുന്നു. അതിൽ -അത്തിയും മാതളവും ആപ്പിളും പോലെ- വ്യത്യസ്ത രൂപങ്ങളിലും നിറങ്ങളിലുമുള്ള പഴങ്ങൾ നിങ്ങൾക്കായുണ്ട്. അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.

റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക

നിങ്ങളുടെ ഭാഷയിലെ തഫ്‌സീർ

അറബി തഫ്‌സീറുകൾ

വിവർത്തനം

കേൾക്കുക