സൂറ 2 · ജുസ്‌അ് 1

Al-Baqarah · 2:88

وَقَالُوا قُلُوبُنَا غُلْفٌ ۚ بَلْ لَعَنَهُمُ اللَّهُ بِكُفْرِهِمْ فَقَلِيلًا مَا يُؤْمِنُونَ

അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്‌. എന്നാല്‍ (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.

തഫ്‌സീർ

മുഹമ്മദ് നബിയെ പിൻപറ്റാതിരിക്കാനുള്ള ന്യായമായി യഹൂദർ പറയും: ഞങ്ങളുടെ ഹൃദയങ്ങൾ മൂടപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ പറയുന്നതൊന്നും അതിലേക്ക് പ്രവേശിക്കുകയില്ല. അത് മനസ്സിലാക്കാനും ഞങ്ങളുടെ ഹൃദയങ്ങൾക്ക് സാധിക്കുകയില്ല. എന്നാൽ കാര്യം നിങ്ങൾ പറയുന്ന പോലെ അല്ല; മറിച്ച് അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവൻറെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റിയതാകുന്നു. അല്ലാഹു അവതരിപ്പിച്ചതിൽ വളരെ കുറച്ച് മാത്രമേ അവർ വിശ്വസിക്കുകയുള്ളൂ.

റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക

നിങ്ങളുടെ ഭാഷയിലെ തഫ്‌സീർ

അറബി തഫ്‌സീറുകൾ

വിവർത്തനം

കേൾക്കുക