സൂറ 2 · ജുസ്‌അ് 3

Al-Baqarah · 2:260

وَإِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِنْ ۖ قَالَ بَلَىٰ وَلَٰكِنْ لِيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْبَعَةً مِنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّهَ عَزِيزٌ حَكِيمٌ

എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്‌) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക.

തഫ്‌സീർ

എന്റെ റബ്ബേ! മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് നീ എനിക്ക് കൺമുന്നിൽ കാണിച്ചുതരേണമേ' എന്ന് ഇബ്രാഹീം പറഞ്ഞ സന്ദർഭവും -നബിയേ- താങ്കൾ ഓർക്കുക. അല്ലാഹു അദ്ദേഹത്തോട് ചോദിച്ചു: നീ ഇക്കാര്യത്തിൽ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ, ഞാൻ വിശ്വസിച്ചിട്ടുണ്ട്. പക്ഷെ, എന്റെ മനസ്സിന് കൂടുതൽ സമാധാനം ലഭിക്കാൻ വേണ്ടിയാകുന്നു. അല്ലാഹു അദ്ദേഹത്തോട് കൽപ്പിച്ചു: എന്നാൽ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും അവയെ കഷ്ണിച്ചിട്ട് അവയുടെ ഓരോ അംശം നിൻറെ ചുറ്റുമുള്ള ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അപ്പോൾ അവ -ജീവൻ തിരികെ നൽകപ്പെട്ട നിലയിൽ- നിൻ്റെ അടുക്കലേക്ക് വേഗതയിൽ തിരിച്ചു വരുന്നതാണ്. ഇബ്രാഹീം! അല്ലാഹു അവൻ്റെ ആധിപത്യത്തിൽ മഹാപ്രതാപമുള്ളവനും, തൻ്റെ സൃഷ്ടിപ്പിലും കൽപ്പനകളിലും വിധികൽപ്പനകളിലും അങ്ങേയറ്റം യുക്തിമാനുമാണ് എന്ന് നീ അറിഞ്ഞു കൊള്ളുക.

റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക

നിങ്ങളുടെ ഭാഷയിലെ തഫ്‌സീർ

അറബി തഫ്‌സീറുകൾ

വിവർത്തനം

കേൾക്കുക