സൂറ 2 · ജുസ്‌അ് 2

Al-Baqarah · 2:205

وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّهُ لَا يُحِبُّ الْفَسَادَ

അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.

തഫ്‌സീർ

അവർ താങ്കളുടെ സമീപത്ത് നിന്ന് തിരിച്ചുപോയാൽ തിന്മ പ്രവർത്തിച്ചു ഭൂമിയിൽ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, കാലികളെ വധിക്കാനുമാണ് ശ്രമിക്കുക. ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.കുഴപ്പമുണ്ടാക്കുന്നവരെയും അവനിഷ്ടപ്പെടുകയില്ല.

റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക

നിങ്ങളുടെ ഭാഷയിലെ തഫ്‌സീർ

അറബി തഫ്‌സീറുകൾ

വിവർത്തനം

കേൾക്കുക