സൂറ 2 · ജുസ്‌അ് 1
Al-Baqarah · 2:13
وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ ۗ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَٰكِنْ لَا يَعْلَمُونَ
മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല.
തഫ്‌സീർ
മുഹമ്മദ് നബി (സ) യുടെ സ്വഹാബിമാർ വിശ്വസിച്ചത് പോലെ വിശ്വസിക്കാൻ അവരോട് കൽപ്പിക്കപ്പെട്ടാൽ "ഈ ബുദ്ധിയില്ലാത്തവർ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ?"എന്ന് പരിഹാസത്തോടെയും നിഷേധത്തോടെയും അവർ പറയും. സത്യത്തിൽ അവരാണ് മൂഢന്മാർ, പക്ഷെ അവരതറിയുന്നില്ല.
റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക