സൂറ 10 · ജുസ്‌അ് 11

Yunus · 10:93

وَلَقَدْ بَوَّأْنَا بَنِي إِسْرَائِيلَ مُبَوَّأَ صِدْقٍ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ فَمَا اخْتَلَفُوا حَتَّىٰ جَاءَهُمُ الْعِلْمُ ۚ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ

തീര്‍ച്ചയായും ഇസ്രായീല്‍ സന്തതികളെ ഉചിതമായ ഒരു താവളത്തില്‍ നാം കുടിയിരുത്തുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് നാം ആഹാരം നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ് അവര്‍ ഭിന്നിച്ചത്‌. അവര്‍ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിന്‍റെ രക്ഷിതാവ് അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും.

തഫ്‌സീർ

തീർച്ചയായും ഇസ്രാഈൽ സന്തതികളെ അനുഗൃഹീതമായ ശാം നാടുകളിൽ തൃപ്തികരമായതും സ്തുത്യർഹവുമായ താവളത്തിൽ നാം കുടിയിരുത്തുകയും, ഹലാലും വിശിഷ്ടവുമായ വസ്തുക്കളിൽ നിന്ന് അവർക്ക് നാം ആഹാരം നൽകുകയും ചെയ്തു. എന്നാൽ മുഹമ്മദ് നബി (ﷺ ) യുടെ വിശേഷണങ്ങളെക്കുറിച്ച് അവർ പാരായണം ചെയ്യുന്ന തൗറാത്തിലുള്ളതിനെ സത്യപ്പെടുത്തി ഖുർആൻ അവതരിക്കുന്നത് വരെ അവരുടെ ദീനിൽ അവർ ഭിന്നിച്ചിട്ടില്ല. അത് അവർ നിഷേധിച്ചപ്പോൾ അവരുടെ നാട് അവരിൽ നിന്ന് നഷ്ടപ്പെട്ടു. പ്രവാചകരേ, അവർ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തിൽ ഉയിർത്തെഴുന്നേൽപിൻ്റെ നാളിൽ നിൻ്റെ രക്ഷിതാവ് അവർക്കിടയിൽ വിധികൽപിക്കുക തന്നെ ചെയ്യും. സത്യത്തിൽ നിലയുറപ്പിച്ചവർക്കും അസത്യത്തിൽ നിലയുറപ്പിച്ചവർക്കും അവർ അർഹിക്കുന്നത് അല്ലാഹു പ്രതിഫലമായി നൽകും.

റീഡറിൽ തുറക്കുക - സൂറ മുഴുവൻ വായിക്കുക

നിങ്ങളുടെ ഭാഷയിലെ തഫ്‌സീർ

അറബി തഫ്‌സീറുകൾ

വിവർത്തനം

കേൾക്കുക