Al-Adiyat

سورة العاديات

സൂറ 100 · മക്കി · 11 ആയത്തുകൾ

100:1ജുസ്‌അ് 30 · പേ. 599

وَالْعَادِيَاتِ ضَبْحًا1

കിതച്ചു കൊണ്ട് ഓടുന്നവയും,
100:2ജുസ്‌അ് 30 · പേ. 599

فَالْمُورِيَاتِ قَدْحًا2

അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
100:3ജുസ്‌അ് 30 · പേ. 599

فَالْمُغِيرَاتِ صُبْحًا3

എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,
100:4ജുസ്‌അ് 30 · പേ. 599

فَأَثَرْنَ بِهِ نَقْعًا4

അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
100:5ജുസ്‌അ് 30 · പേ. 599

فَوَسَطْنَ بِهِ جَمْعًا5

അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
100:6ജുസ്‌അ് 30 · പേ. 600

إِنَّ الْإِنْسَانَ لِرَبِّهِ لَكَنُودٌ6

തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
100:7ജുസ്‌അ് 30 · പേ. 600

وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ7

തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
100:8ജുസ്‌അ് 30 · പേ. 600

وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ8

തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
100:9ജുസ്‌അ് 30 · പേ. 600

۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ9

എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,
100:10ജുസ്‌അ് 30 · പേ. 600

وَحُصِّلَ مَا فِي الصُّدُورِ10

ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,
100:11ജുസ്‌അ് 30 · പേ. 600

إِنَّ رَبَّهُمْ بِهِمْ يَوْمَئِذٍ لَخَبِيرٌ11

തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Yasser Ad-Dossary - Al-Adiyat · Tlawati