Al-Qari'ah

سورة القارعة

സൂറ 101 · മക്കി · 11 ആയത്തുകൾ

101:1ജുസ്‌അ് 30 · പേ. 600

الْقَارِعَةُ1

ഭയങ്കരമായ ആ സംഭവം.
101:2ജുസ്‌അ് 30 · പേ. 600

مَا الْقَارِعَةُ2

ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
101:3ജുസ്‌അ് 30 · പേ. 600

وَمَا أَدْرَاكَ مَا الْقَارِعَةُ3

ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
101:4ജുസ്‌അ് 30 · പേ. 600

يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ4

മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
101:5ജുസ്‌അ് 30 · പേ. 600

وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنْفُوشِ5

പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
101:6ജുസ്‌അ് 30 · പേ. 600

فَأَمَّا مَنْ ثَقُلَتْ مَوَازِينُهُ6

അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
101:7ജുസ്‌അ് 30 · പേ. 600

فَهُوَ فِي عِيشَةٍ رَاضِيَةٍ7

അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
101:8ജുസ്‌അ് 30 · പേ. 600

وَأَمَّا مَنْ خَفَّتْ مَوَازِينُهُ8

എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
101:9ജുസ്‌അ് 30 · പേ. 600

فَأُمُّهُ هَاوِيَةٌ9

അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
101:10ജുസ്‌അ് 30 · പേ. 600

وَمَا أَدْرَاكَ مَا هِيَهْ10

ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
101:11ജുസ്‌അ് 30 · പേ. 600

نَارٌ حَامِيَةٌ11

ചൂടേറിയ നരകാഗ്നിയത്രെ അത്‌.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Saud Al-Shuraim - Al-Qari'ah · Tlawati