Al-Inshiqaq

سورة الإنشقاق

സൂറ 84 · മക്കി · 25 ആയത്തുകൾ

84:1ജുസ്‌അ് 30 · പേ. 589

إِذَا السَّمَاءُ انْشَقَّتْ1

ആകാശം പിളരുമ്പോള്‍,
84:2ജുസ്‌അ് 30 · പേ. 589

وَأَذِنَتْ لِرَبِّهَا وَحُقَّتْ2

അത് അതിന്‍റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍-അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.
84:3ജുസ്‌അ് 30 · പേ. 589

وَإِذَا الْأَرْضُ مُدَّتْ3

ഭൂമി നീട്ടപ്പെടുമ്പോള്‍
84:4ജുസ്‌അ് 30 · പേ. 589

وَأَلْقَتْ مَا فِيهَا وَتَخَلَّتْ4

അതിലുള്ളത് അത് (പുറത്തേക്ക്‌) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,
84:5ജുസ്‌അ് 30 · പേ. 589

وَأَذِنَتْ لِرَبِّهَا وَحُقَّتْ5

അതിന്‍റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍- അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.
84:6ജുസ്‌അ് 30 · പേ. 589

يَا أَيُّهَا الْإِنْسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ6

ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.
84:7ജുസ്‌അ് 30 · പേ. 589

فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ7

എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,
84:8ജുസ്‌അ് 30 · പേ. 589

فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا8

അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്‌.
84:9ജുസ്‌അ് 30 · പേ. 589

وَيَنْقَلِبُ إِلَىٰ أَهْلِهِ مَسْرُورًا9

അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും.
84:10ജുസ്‌അ് 30 · പേ. 589

وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ10

എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ
84:11ജുസ്‌അ് 30 · പേ. 589

فَسَوْفَ يَدْعُو ثُبُورًا11

അവന്‍ നാശമേ എന്ന് നിലവിളിക്കുകയും,
84:12ജുസ്‌അ് 30 · പേ. 589

وَيَصْلَىٰ سَعِيرًا12

ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും.
84:13ജുസ്‌അ് 30 · പേ. 589

إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا13

തീര്‍ച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.
84:14ജുസ്‌അ് 30 · പേ. 589

إِنَّهُ ظَنَّ أَنْ لَنْ يَحُورَ14

തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്‌.
84:15ജുസ്‌അ് 30 · പേ. 589

بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا15

അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.
84:16ജുസ്‌അ് 30 · പേ. 589

فَلَا أُقْسِمُ بِالشَّفَقِ16

എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു:
84:17ജുസ്‌അ് 30 · പേ. 589

وَاللَّيْلِ وَمَا وَسَقَ17

രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും,
84:18ജുസ്‌അ് 30 · പേ. 589

وَالْقَمَرِ إِذَا اتَّسَقَ18

ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.
84:19ജുസ്‌അ് 30 · പേ. 589

لَتَرْكَبُنَّ طَبَقًا عَنْ طَبَقٍ19

തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.
84:20ജുസ്‌അ് 30 · പേ. 589

فَمَا لَهُمْ لَا يُؤْمِنُونَ20

എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.
84:21ജുസ്‌അ് 30 · പേ. 589

وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ ۩21

അവര്‍ക്ക് ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല.
84:22ജുസ്‌അ് 30 · പേ. 589

بَلِ الَّذِينَ كَفَرُوا يُكَذِّبُونَ22

പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്‌.
84:23ജുസ്‌അ് 30 · പേ. 589

وَاللَّهُ أَعْلَمُ بِمَا يُوعُونَ23

അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
84:24ജുസ്‌അ് 30 · പേ. 589

فَبَشِّرْهُمْ بِعَذَابٍ أَلِيمٍ24

ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
84:25ജുസ്‌അ് 30 · പേ. 590

إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ25

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Salah Bukhatir - Al-Inshiqaq · Tlawati