Ar-Rahman

سورة الرحمن

സൂറ 55 · മക്കി · 78 ആയത്തുകൾ

55:1ജുസ്‌അ് 27 · പേ. 531

الرَّحْمَٰنُ1

പരമകാരുണികന്‍
55:2ജുസ്‌അ് 27 · പേ. 531

عَلَّمَ الْقُرْآنَ2

ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.
55:3ജുസ്‌അ് 27 · പേ. 531

خَلَقَ الْإِنْسَانَ3

അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
55:4ജുസ്‌അ് 27 · പേ. 531

عَلَّمَهُ الْبَيَانَ4

അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു.
55:5ജുസ്‌അ് 27 · പേ. 531

الشَّمْسُ وَالْقَمَرُ بِحُسْبَانٍ5

സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌.)
55:6ജുസ്‌അ് 27 · പേ. 531

وَالنَّجْمُ وَالشَّجَرُ يَسْجُدَانِ6

ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്‌) പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു.
55:7ജുസ്‌അ് 27 · പേ. 531

وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ7

ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, (എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള) തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
55:8ജുസ്‌അ് 27 · പേ. 531

أَلَّا تَطْغَوْا فِي الْمِيزَانِ8

നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്‌.
55:9ജുസ്‌അ് 27 · പേ. 531

وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ9

നിങ്ങള്‍ നീതി പൂര്‍വ്വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്‌.
55:10ജുസ്‌അ് 27 · പേ. 531

وَالْأَرْضَ وَضَعَهَا لِلْأَنَامِ10

ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു.
55:11ജുസ്‌അ് 27 · പേ. 531

فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ11

അതില്‍ പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്‌.
55:12ജുസ്‌അ് 27 · പേ. 531

وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ12

വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്‌.
55:13 · Which of the favors of your Lordജുസ്‌അ് 27 · പേ. 531

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ13

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:14ജുസ്‌അ് 27 · പേ. 531

خَلَقَ الْإِنْسَانَ مِنْ صَلْصَالٍ كَالْفَخَّارِ14

കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.
55:15ജുസ്‌അ് 27 · പേ. 531

وَخَلَقَ الْجَانَّ مِنْ مَارِجٍ مِنْ نَارٍ15

തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു.
55:16ജുസ്‌അ് 27 · പേ. 531

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ16

അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:17ജുസ്‌അ് 27 · പേ. 531

رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ17

രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.
55:18ജുസ്‌അ് 27 · പേ. 531

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ18

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:19ജുസ്‌അ് 27 · പേ. 532

مَرَجَ الْبَحْرَيْنِ يَلْتَقِيَانِ19

രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.
55:20ജുസ്‌അ് 27 · പേ. 532

بَيْنَهُمَا بَرْزَخٌ لَا يَبْغِيَانِ20

അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.
55:21ജുസ്‌അ് 27 · പേ. 532

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ21

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:22ജുസ്‌അ് 27 · പേ. 532

يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ22

അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.
55:23ജുസ്‌അ് 27 · പേ. 532

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ23

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:24ജുസ്‌അ് 27 · പേ. 532

وَلَهُ الْجَوَارِ الْمُنْشَآتُ فِي الْبَحْرِ كَالْأَعْلَامِ24

സമുദ്രത്തില്‍ (സഞ്ചരിക്കുവാന്‍) മലകള്‍ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്‍റെ നിയന്ത്രണത്തിലാകുന്നു.
55:25ജുസ്‌അ് 27 · പേ. 532

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ25

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:26ജുസ്‌അ് 27 · പേ. 532

كُلُّ مَنْ عَلَيْهَا فَانٍ26

അവിടെ (ഭൂമുഖത്ത്‌)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു.
55:27ജുസ്‌അ് 27 · പേ. 532

وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ27

മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്‌.
55:28ജുസ്‌അ് 27 · പേ. 532

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ28

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:29ജുസ്‌അ് 27 · പേ. 532

يَسْأَلُهُ مَنْ فِي السَّمَاوَاتِ وَالْأَرْضِ ۚ كُلَّ يَوْمٍ هُوَ فِي شَأْنٍ29

ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു.
55:30ജുസ്‌അ് 27 · പേ. 532

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ30

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:31ജുസ്‌അ് 27 · പേ. 532

سَنَفْرُغُ لَكُمْ أَيُّهَ الثَّقَلَانِ31

ഹേ; ഭാരിച്ച രണ്ട് സമൂഹങ്ങളേ, നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്‌.
55:32ജുസ്‌അ് 27 · പേ. 532

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ32

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:33ജുസ്‌അ് 27 · പേ. 532

يَا مَعْشَرَ الْجِنِّ وَالْإِنْسِ إِنِ اسْتَطَعْتُمْ أَنْ تَنْفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانْفُذُوا ۚ لَا تَنْفُذُونَ إِلَّا بِسُلْطَانٍ33

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
55:34ജുസ്‌അ് 27 · പേ. 532

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ34

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:35ജുസ്‌അ് 27 · പേ. 532

يُرْسَلُ عَلَيْكُمَا شُوَاظٌ مِنْ نَارٍ وَنُحَاسٌ فَلَا تَنْتَصِرَانِ35

നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.
55:36ജുസ്‌അ് 27 · പേ. 532

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ36

അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌.
55:37ജുസ്‌അ് 27 · പേ. 532

فَإِذَا انْشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ37

എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍
55:38ജുസ്‌അ് 27 · പേ. 532

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ38

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:39ജുസ്‌അ് 27 · പേ. 532

فَيَوْمَئِذٍ لَا يُسْأَلُ عَنْ ذَنْبِهِ إِنْسٌ وَلَا جَانٌّ39

ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവന്‍റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല.
55:40ജുസ്‌അ് 27 · പേ. 532

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ40

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:41ജുസ്‌അ് 27 · പേ. 532

يُعْرَفُ الْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِالنَّوَاصِي وَالْأَقْدَامِ41

കുറ്റവാളികള്‍ അവരുടെ അടയാളം കൊണ്ട് തിരിച്ചറിയപ്പെടും. എന്നിട്ട് (അവരുടെ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും.
55:42ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ42

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:43ജുസ്‌അ് 27 · പേ. 533

هَٰذِهِ جَهَنَّمُ الَّتِي يُكَذِّبُ بِهَا الْمُجْرِمُونَ43

ഇതാകുന്നു കുറ്റവാളികള്‍ നിഷേധിച്ച് തള്ളുന്നതായ നരകം.
55:44ജുസ്‌അ് 27 · പേ. 533

يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ آنٍ44

അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക് അവര്‍ ചുറ്റിത്തിരിയുന്നതാണ്‌.
55:45ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ45

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:46ജുസ്‌അ് 27 · പേ. 533

وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ46

തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌.
55:47ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ47

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:48ജുസ്‌അ് 27 · പേ. 533

ذَوَاتَا أَفْنَانٍ48

പല തരം സുഖഐശ്വര്യങ്ങളുള്ള രണ്ടു (സ്വര്‍ഗത്തോപ്പുകള്‍)
55:49ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ49

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:50ജുസ്‌അ് 27 · പേ. 533

فِيهِمَا عَيْنَانِ تَجْرِيَانِ50

അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്‌.
55:51ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ51

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:52ജുസ്‌അ് 27 · പേ. 533

فِيهِمَا مِنْ كُلِّ فَاكِهَةٍ زَوْجَانِ52

അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌.
55:53ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ53

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:54ജുസ്‌അ് 27 · പേ. 533

مُتَّكِئِينَ عَلَىٰ فُرُشٍ بَطَائِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى الْجَنَّتَيْنِ دَانٍ54

അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും.
55:55ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ55

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:56ജുസ്‌അ് 27 · പേ. 533

فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنْسٌ قَبْلَهُمْ وَلَا جَانٌّ56

അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
55:57ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ57

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:58ജുസ്‌അ് 27 · പേ. 533

كَأَنَّهُنَّ الْيَاقُوتُ وَالْمَرْجَانُ58

അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും.
55:59ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ59

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:60ജുസ്‌അ് 27 · പേ. 533

هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ60

നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?
55:61ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ61

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:62ജുസ്‌അ് 27 · പേ. 533

وَمِنْ دُونِهِمَا جَنَّتَانِ62

അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്‌.
55:63ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ63

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:64ജുസ്‌അ് 27 · പേ. 533

مُدْهَامَّتَانِ64

കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍
55:65ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ65

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:66ജുസ്‌അ് 27 · പേ. 533

فِيهِمَا عَيْنَانِ نَضَّاخَتَانِ66

അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്‌.
55:67ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ67

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:68ജുസ്‌അ് 27 · പേ. 533

فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ68

അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌.
55:69ജുസ്‌അ് 27 · പേ. 533

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ69

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:70ജുസ്‌അ് 27 · പേ. 534

فِيهِنَّ خَيْرَاتٌ حِسَانٌ70

അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌.
55:71ജുസ്‌അ് 27 · പേ. 534

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ71

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:72ജുസ്‌അ് 27 · പേ. 534

حُورٌ مَقْصُورَاتٌ فِي الْخِيَامِ72

കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍!
55:73ജുസ്‌അ് 27 · പേ. 534

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ73

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:74ജുസ്‌അ് 27 · പേ. 534

لَمْ يَطْمِثْهُنَّ إِنْسٌ قَبْلَهُمْ وَلَا جَانٌّ74

അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
55:75ജുസ്‌അ് 27 · പേ. 534

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ75

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:76ജുസ്‌അ് 27 · പേ. 534

مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ76

പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍.
55:77ജുസ്‌അ് 27 · പേ. 534

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ77

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?
55:78ജുസ്‌അ് 27 · പേ. 534

تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ78

മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Salah Bukhatir - Ar-Rahman · Tlawati