At-Tariq

سورة الطارق

സൂറ 86 · മക്കി · 17 ആയത്തുകൾ

86:1ജുസ്‌അ് 30 · പേ. 591

وَالسَّمَاءِ وَالطَّارِقِ1

ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
86:2ജുസ്‌അ് 30 · പേ. 591

وَمَا أَدْرَاكَ مَا الطَّارِقُ2

രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
86:3ജുസ്‌അ് 30 · പേ. 591

النَّجْمُ الثَّاقِبُ3

തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌.
86:4ജുസ്‌അ് 30 · പേ. 591

إِنْ كُلُّ نَفْسٍ لَمَّا عَلَيْهَا حَافِظٌ4

തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
86:5ജുസ്‌അ് 30 · പേ. 591

فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ5

എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌
86:6ജുസ്‌അ് 30 · പേ. 591

خُلِقَ مِنْ مَاءٍ دَافِقٍ6

തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
86:7ജുസ്‌അ് 30 · പേ. 591

يَخْرُجُ مِنْ بَيْنِ الصُّلْبِ وَالتَّرَائِبِ7

മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.
86:8ജുസ്‌അ് 30 · പേ. 591

إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ8

അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.
86:9ജുസ്‌അ് 30 · പേ. 591

يَوْمَ تُبْلَى السَّرَائِرُ9

രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം
86:10ജുസ്‌അ് 30 · പേ. 591

فَمَا لَهُ مِنْ قُوَّةٍ وَلَا نَاصِرٍ10

അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
86:11ജുസ്‌അ് 30 · പേ. 591

وَالسَّمَاءِ ذَاتِ الرَّجْعِ11

ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും
86:12ജുസ്‌അ് 30 · പേ. 591

وَالْأَرْضِ ذَاتِ الصَّدْعِ12

സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
86:13ജുസ്‌അ് 30 · പേ. 591

إِنَّهُ لَقَوْلٌ فَصْلٌ13

തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.
86:14ജുസ്‌അ് 30 · പേ. 591

وَمَا هُوَ بِالْهَزْلِ14

ഇതു തമാശയല്ല.
86:15ജുസ്‌അ് 30 · പേ. 591

إِنَّهُمْ يَكِيدُونَ كَيْدًا15

തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
86:16ജുസ്‌അ് 30 · പേ. 591

وَأَكِيدُ كَيْدًا16

ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
86:17ജുസ്‌അ് 30 · പേ. 591

فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا17

ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Sahl Yaseen - At-Tariq · Tlawati