Al-Mursalat

سورة المرسلات

സൂറ 77 · മക്കി · 50 ആയത്തുകൾ

77:1ജുസ്‌അ് 29 · പേ. 580

وَالْمُرْسَلَاتِ عُرْفًا1

തുടരെത്തുടരെ അയക്കപ്പെടുന്നവയും,
77:2ജുസ്‌അ് 29 · പേ. 580

فَالْعَاصِفَاتِ عَصْفًا2

ശക്തിയായി ആഞ്ഞടിക്കുന്നവയും,
77:3ജുസ്‌അ് 29 · പേ. 580

وَالنَّاشِرَاتِ نَشْرًا3

പരക്കെ വ്യാപിപ്പിക്കുന്നവയും,
77:4ജുസ്‌അ് 29 · പേ. 580

فَالْفَارِقَاتِ فَرْقًا4

വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,
77:5ജുസ്‌അ് 29 · പേ. 580

فَالْمُلْقِيَاتِ ذِكْرًا5

ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
77:6ജുസ്‌അ് 29 · പേ. 580

عُذْرًا أَوْ نُذْرًا6

ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ
77:7ജുസ്‌അ് 29 · പേ. 580

إِنَّمَا تُوعَدُونَ لَوَاقِعٌ7

തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
77:8ജുസ്‌അ് 29 · പേ. 580

فَإِذَا النُّجُومُ طُمِسَتْ8

നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
77:9ജുസ്‌അ് 29 · പേ. 580

وَإِذَا السَّمَاءُ فُرِجَتْ9

ആകാശം പിളര്‍ത്തപ്പെടുകയും,
77:10ജുസ്‌അ് 29 · പേ. 580

وَإِذَا الْجِبَالُ نُسِفَتْ10

പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
77:11ജുസ്‌അ് 29 · പേ. 580

وَإِذَا الرُّسُلُ أُقِّتَتْ11

ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!
77:12ജുസ്‌അ് 29 · പേ. 580

لِأَيِّ يَوْمٍ أُجِّلَتْ12

ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?
77:13ജുസ്‌അ് 29 · പേ. 580

لِيَوْمِ الْفَصْلِ13

തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!
77:14ജുസ്‌അ് 29 · പേ. 580

وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ14

ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
77:15ജുസ്‌അ് 29 · പേ. 580

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ15

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:16ജുസ്‌അ് 29 · പേ. 580

أَلَمْ نُهْلِكِ الْأَوَّلِينَ16

പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
77:17ജുസ്‌അ് 29 · പേ. 580

ثُمَّ نُتْبِعُهُمُ الْآخِرِينَ17

പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.
77:18ജുസ്‌അ് 29 · പേ. 580

كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ18

അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.
77:19ജുസ്‌അ് 29 · പേ. 580

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ19

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.
77:20ജുസ്‌അ് 29 · പേ. 581

أَلَمْ نَخْلُقْكُمْ مِنْ مَاءٍ مَهِينٍ20

നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
77:21ജുസ്‌അ് 29 · പേ. 581

فَجَعَلْنَاهُ فِي قَرَارٍ مَكِينٍ21

എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
77:22ജുസ്‌അ് 29 · പേ. 581

إِلَىٰ قَدَرٍ مَعْلُومٍ22

നിശ്ചിതമായ ഒരു അവധി വരെ.
77:23ജുസ്‌അ് 29 · പേ. 581

فَقَدَرْنَا فَنِعْمَ الْقَادِرُونَ23

അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!
77:24ജുസ്‌അ് 29 · പേ. 581

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ24

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:25ജുസ്‌അ് 29 · പേ. 581

أَلَمْ نَجْعَلِ الْأَرْضَ كِفَاتًا25

ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?
77:26ജുസ്‌അ് 29 · പേ. 581

أَحْيَاءً وَأَمْوَاتًا26

മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
77:27ജുസ്‌അ് 29 · പേ. 581

وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُمْ مَاءً فُرَاتًا27

അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.
77:28ജുസ്‌അ് 29 · പേ. 581

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ28

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:29ജുസ്‌അ് 29 · പേ. 581

انْطَلِقُوا إِلَىٰ مَا كُنْتُمْ بِهِ تُكَذِّبُونَ29

(ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക.
77:30ജുസ്‌അ് 29 · പേ. 581

انْطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ30

മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക.
77:31ജുസ്‌അ് 29 · പേ. 581

لَا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ31

അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല.
77:32ജുസ്‌അ് 29 · പേ. 581

إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ32

തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
77:33ജുസ്‌അ് 29 · പേ. 581

كَأَنَّهُ جِمَالَتٌ صُفْرٌ33

അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
77:34ജുസ്‌അ് 29 · പേ. 581

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ34

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:35ജുസ്‌അ് 29 · പേ. 581

هَٰذَا يَوْمُ لَا يَنْطِقُونَ35

അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.
77:36ജുസ്‌അ് 29 · പേ. 581

وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ36

അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.
77:37ജുസ്‌അ് 29 · പേ. 581

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ37

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:38ജുസ്‌അ് 29 · പേ. 581

هَٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ38

(അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
77:39ജുസ്‌അ് 29 · പേ. 581

فَإِنْ كَانَ لَكُمْ كَيْدٌ فَكِيدُونِ39

ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
77:40ജുസ്‌അ് 29 · പേ. 581

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ40

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:41ജുസ്‌അ് 29 · പേ. 581

إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ41

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.
77:42ജുസ്‌അ് 29 · പേ. 581

وَفَوَاكِهَ مِمَّا يَشْتَهُونَ42

അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.
77:43ജുസ്‌അ് 29 · പേ. 581

كُلُوا وَاشْرَبُوا هَنِيئًا بِمَا كُنْتُمْ تَعْمَلُونَ43

(അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
77:44ജുസ്‌അ് 29 · പേ. 581

إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ44

തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.
77:45ജുസ്‌അ് 29 · പേ. 581

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ45

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:46ജുസ്‌അ് 29 · പേ. 581

كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُمْ مُجْرِمُونَ46

(അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.
77:47ജുസ്‌അ് 29 · പേ. 581

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ47

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:48ജുസ്‌അ് 29 · പേ. 581

وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ48

അവരോട് കുമ്പിടൂ എന്ന് പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല.
77:49ജുസ്‌അ് 29 · പേ. 581

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ49

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:50ജുസ്‌അ് 29 · പേ. 581

فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ50

ഇനി ഇതിന് (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്‌?

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Sahl Yaseen - Al-Mursalat · Tlawati