Al-Waqi'ah

سورة الواقعة

സൂറ 56 · മക്കി · 96 ആയത്തുകൾ

56:1ജുസ്‌അ് 27 · പേ. 534

إِذَا وَقَعَتِ الْوَاقِعَةُ1

ആ സംഭവം സംഭവിച്ച് കഴിഞ്ഞാല്‍.
56:2ജുസ്‌അ് 27 · പേ. 534

لَيْسَ لِوَقْعَتِهَا كَاذِبَةٌ2

അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.
56:3ജുസ്‌അ് 27 · പേ. 534

خَافِضَةٌ رَافِعَةٌ3

(ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും.
56:4ജുസ്‌അ് 27 · പേ. 534

إِذَا رُجَّتِ الْأَرْضُ رَجًّا4

ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,
56:5ജുസ്‌അ് 27 · പേ. 534

وَبُسَّتِ الْجِبَالُ بَسًّا5

പര്‍വ്വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും;
56:6ജുസ്‌അ് 27 · പേ. 534

فَكَانَتْ هَبَاءً مُنْبَثًّا6

അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,
56:7ജുസ്‌അ് 27 · പേ. 534

وَكُنْتُمْ أَزْوَاجًا ثَلَاثَةً7

നിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്‌.
56:8ജുസ്‌അ് 27 · പേ. 534

فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ8

അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
56:9ജുസ്‌അ് 27 · പേ. 534

وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ9

മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!
56:10ജുസ്‌അ് 27 · പേ. 534

وَالسَّابِقُونَ السَّابِقُونَ10

(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.
56:11ജുസ്‌അ് 27 · പേ. 534

أُولَٰئِكَ الْمُقَرَّبُونَ11

അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.
56:12ജുസ്‌അ് 27 · പേ. 534

فِي جَنَّاتِ النَّعِيمِ12

സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
56:13ജുസ്‌അ് 27 · പേ. 534

ثُلَّةٌ مِنَ الْأَوَّلِينَ13

പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
56:14ജുസ്‌അ് 27 · പേ. 534

وَقَلِيلٌ مِنَ الْآخِرِينَ14

പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍.
56:15ജുസ്‌അ് 27 · പേ. 534

عَلَىٰ سُرُرٍ مَوْضُونَةٍ15

സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍.
56:16ജുസ്‌അ് 27 · പേ. 534

مُتَّكِئِينَ عَلَيْهَا مُتَقَابِلِينَ16

അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
56:17ജുസ്‌അ് 27 · പേ. 535

يَطُوفُ عَلَيْهِمْ وِلْدَانٌ مُخَلَّدُونَ17

നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
56:18ജുസ്‌അ് 27 · പേ. 535

بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِنْ مَعِينٍ18

കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌.
56:19ജുസ്‌അ് 27 · പേ. 535

لَا يُصَدَّعُونَ عَنْهَا وَلَا يُنْزِفُونَ19

അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.
56:20ജുസ്‌അ് 27 · പേ. 535

وَفَاكِهَةٍ مِمَّا يَتَخَيَّرُونَ20

അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
56:21ജുസ്‌അ് 27 · പേ. 535

وَلَحْمِ طَيْرٍ مِمَّا يَشْتَهُونَ21

അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.)
56:22ജുസ്‌അ് 27 · പേ. 535

وَحُورٌ عِينٌ22

വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.)
56:23ജുസ്‌അ് 27 · പേ. 535

كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ23

(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
56:24ജുസ്‌അ് 27 · പേ. 535

جَزَاءً بِمَا كَانُوا يَعْمَلُونَ24

അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌)
56:25ജുസ്‌അ് 27 · പേ. 535

لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا25

അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.
56:26ജുസ്‌അ് 27 · പേ. 535

إِلَّا قِيلًا سَلَامًا سَلَامًا26

സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
56:27ജുസ്‌അ് 27 · പേ. 535

وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ27

വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
56:28ജുസ്‌അ് 27 · പേ. 535

فِي سِدْرٍ مَخْضُودٍ28

മുള്ളിലാത്ത ഇലന്തമരം,
56:29ജുസ്‌അ് 27 · പേ. 535

وَطَلْحٍ مَنْضُودٍ29

അടുക്കടുക്കായി കുലകളുള്ള വാഴ,
56:30ജുസ്‌അ് 27 · പേ. 535

وَظِلٍّ مَمْدُودٍ30

വിശാലമായ തണല്‍,
56:31ജുസ്‌അ് 27 · പേ. 535

وَمَاءٍ مَسْكُوبٍ31

സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
56:32ജുസ്‌അ് 27 · പേ. 535

وَفَاكِهَةٍ كَثِيرَةٍ32

ധാരാളം പഴവര്‍ഗങ്ങള്‍,
56:33ജുസ്‌അ് 27 · പേ. 535

لَا مَقْطُوعَةٍ وَلَا مَمْنُوعَةٍ33

നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
56:34ജുസ്‌അ് 27 · പേ. 535

وَفُرُشٍ مَرْفُوعَةٍ34

ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
56:35ജുസ്‌അ് 27 · പേ. 535

إِنَّا أَنْشَأْنَاهُنَّ إِنْشَاءً35

തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.
56:36ജുസ്‌അ് 27 · പേ. 535

فَجَعَلْنَاهُنَّ أَبْكَارًا36

അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
56:37ജുസ്‌അ് 27 · പേ. 535

عُرُبًا أَتْرَابًا37

സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.
56:38ജുസ്‌അ് 27 · പേ. 535

لِأَصْحَابِ الْيَمِينِ38

വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്‌.
56:39ജുസ്‌അ് 27 · പേ. 535

ثُلَّةٌ مِنَ الْأَوَّلِينَ39

പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
56:40ജുസ്‌അ് 27 · പേ. 535

وَثُلَّةٌ مِنَ الْآخِرِينَ40

പിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍.
56:41ജുസ്‌അ് 27 · പേ. 535

وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ41

ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!
56:42ജുസ്‌അ് 27 · പേ. 535

فِي سَمُومٍ وَحَمِيمٍ42

തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം,
56:43ജുസ്‌അ് 27 · പേ. 535

وَظِلٍّ مِنْ يَحْمُومٍ43

കരിമ്പുകയുടെ തണല്‍
56:44ജുസ്‌അ് 27 · പേ. 535

لَا بَارِدٍ وَلَا كَرِيمٍ44

തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.)
56:45ജുസ്‌അ് 27 · പേ. 535

إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ45

എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു.
56:46ജുസ്‌അ് 27 · പേ. 535

وَكَانُوا يُصِرُّونَ عَلَى الْحِنْثِ الْعَظِيمِ46

അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു.
56:47ജുസ്‌അ് 27 · പേ. 535

وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ47

അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌?
56:48ജുസ്‌അ് 27 · പേ. 535

أَوَآبَاؤُنَا الْأَوَّلُونَ48

ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?)
56:49ജുസ്‌അ് 27 · പേ. 535

قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ49

നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം-
56:50ജുസ്‌അ് 27 · പേ. 535

لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَعْلُومٍ50

ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.
56:51ജുസ്‌അ് 27 · പേ. 536

ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ51

എന്നിട്ട്‌, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
56:52ജുസ്‌അ് 27 · പേ. 536

لَآكِلُونَ مِنْ شَجَرٍ مِنْ زَقُّومٍ52

തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു.
56:53ജുസ്‌അ് 27 · പേ. 536

فَمَالِئُونَ مِنْهَا الْبُطُونَ53

അങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും,
56:54ജുസ്‌അ് 27 · പേ. 536

فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ54

അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു.
56:55ജുസ്‌അ് 27 · പേ. 536

فَشَارِبُونَ شُرْبَ الْهِيمِ55

അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു.
56:56ജുസ്‌അ് 27 · പേ. 536

هَٰذَا نُزُلُهُمْ يَوْمَ الدِّينِ56

ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം.
56:57ജുസ്‌അ് 27 · പേ. 536

نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ57

നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നിരിക്കെ നിങ്ങളെന്താണ് (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്‌?
56:58ജുസ്‌അ് 27 · പേ. 536

أَفَرَأَيْتُمْ مَا تُمْنُونَ58

അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
56:59ജുസ്‌അ് 27 · പേ. 536

أَأَنْتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ59

നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌?
56:60ജുസ്‌അ് 27 · പേ. 536

نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ60

നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
56:61ജുസ്‌അ് 27 · പേ. 536

عَلَىٰ أَنْ نُبَدِّلَ أَمْثَالَكُمْ وَنُنْشِئَكُمْ فِي مَا لَا تَعْلَمُونَ61

(നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍
56:62ജുസ്‌അ് 27 · പേ. 536

وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ62

ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല.
56:63ജുസ്‌അ് 27 · പേ. 536

أَفَرَأَيْتُمْ مَا تَحْرُثُونَ63

എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
56:64ജുസ്‌അ് 27 · പേ. 536

أَأَنْتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ64

നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍?
56:65ജുസ്‌അ് 27 · പേ. 536

لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ65

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു;
56:66ജുസ്‌അ് 27 · പേ. 536

إِنَّا لَمُغْرَمُونَ66

തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.
56:67ജുസ്‌അ് 27 · പേ. 536

بَلْ نَحْنُ مَحْرُومُونَ67

അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്‌.
56:68ജുസ്‌അ് 27 · പേ. 536

أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ68

ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
56:69ജുസ്‌അ് 27 · പേ. 536

أَأَنْتُمْ أَنْزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنْزِلُونَ69

നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍?.
56:70ജുസ്‌അ് 27 · പേ. 536

لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ70

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌?
56:71ജുസ്‌അ് 27 · പേ. 536

أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ71

നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
56:72ജുസ്‌അ് 27 · പേ. 536

أَأَنْتُمْ أَنْشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنْشِئُونَ72

നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?
56:73ജുസ്‌അ് 27 · പേ. 536

نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِلْمُقْوِينَ73

നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൌകര്യവും.
56:74ജുസ്‌അ് 27 · പേ. 536

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ74

ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.
56:75ജുസ്‌അ് 27 · പേ. 536

۞ فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ75

അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
56:76ജുസ്‌അ് 27 · പേ. 536

وَإِنَّهُ لَقَسَمٌ لَوْ تَعْلَمُونَ عَظِيمٌ76

തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌.
56:77ജുസ്‌അ് 27 · പേ. 537

إِنَّهُ لَقُرْآنٌ كَرِيمٌ77

തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.
56:78ജുസ്‌അ് 27 · പേ. 537

فِي كِتَابٍ مَكْنُونٍ78

ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്‌.
56:79 · None touch it except the purifiedജുസ്‌അ് 27 · പേ. 537

لَا يَمَسُّهُ إِلَّا الْمُطَهَّرُونَ79

പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല.
56:80ജുസ്‌അ് 27 · പേ. 537

تَنْزِيلٌ مِنْ رَبِّ الْعَالَمِينَ80

ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.
56:81ജുസ്‌അ് 27 · പേ. 537

أَفَبِهَٰذَا الْحَدِيثِ أَنْتُمْ مُدْهِنُونَ81

അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്‌?
56:82ജുസ്‌അ് 27 · പേ. 537

وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ82

സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
56:83ജുസ്‌അ് 27 · പേ. 537

فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ83

എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്‌?)
56:84ജുസ്‌അ് 27 · പേ. 537

وَأَنْتُمْ حِينَئِذٍ تَنْظُرُونَ84

നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
56:85ജുസ്‌അ് 27 · പേ. 537

وَنَحْنُ أَقْرَبُ إِلَيْهِ مِنْكُمْ وَلَٰكِنْ لَا تُبْصِرُونَ85

നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
56:86ജുസ്‌അ് 27 · പേ. 537

فَلَوْلَا إِنْ كُنْتُمْ غَيْرَ مَدِينِينَ86

അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍
56:87ജുസ്‌അ് 27 · പേ. 537

تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ87

നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
56:88ജുസ്‌അ് 27 · പേ. 537

فَأَمَّا إِنْ كَانَ مِنَ الْمُقَرَّبِينَ88

അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍-
56:89ജുസ്‌അ് 27 · പേ. 537

فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ89

(അവന്ന്‌) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.
56:90ജുസ്‌അ് 27 · പേ. 537

وَأَمَّا إِنْ كَانَ مِنْ أَصْحَابِ الْيَمِينِ90

എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,
56:91ജുസ്‌അ് 27 · പേ. 537

فَسَلَامٌ لَكَ مِنْ أَصْحَابِ الْيَمِينِ91

വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)
56:92ജുസ്‌അ് 27 · പേ. 537

وَأَمَّا إِنْ كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ92

ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ,
56:93ജുസ്‌അ് 27 · പേ. 537

فَنُزُلٌ مِنْ حَمِيمٍ93

ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും
56:94ജുസ്‌അ് 27 · പേ. 537

وَتَصْلِيَةُ جَحِيمٍ94

നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്‌. (അവന്നുള്ളത്‌.)
56:95ജുസ്‌അ് 27 · പേ. 537

إِنَّ هَٰذَا لَهُوَ حَقُّ الْيَقِينِ95

തീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ത്ഥ്യം.
56:96ജുസ്‌അ് 27 · പേ. 537

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ96

ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Sahl Yaseen - Al-Waqi'ah · Tlawati