An-Nazi'at

سورة النازعات

സൂറ 79 · മക്കി · 46 ആയത്തുകൾ

79:1ജുസ്‌അ് 30 · പേ. 583

وَالنَّازِعَاتِ غَرْقًا1

(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
79:2ജുസ്‌അ് 30 · പേ. 583

وَالنَّاشِطَاتِ نَشْطًا2

(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.
79:3ജുസ്‌അ് 30 · പേ. 583

وَالسَّابِحَاتِ سَبْحًا3

ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.
79:4ജുസ്‌അ് 30 · പേ. 583

فَالسَّابِقَاتِ سَبْقًا4

എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
79:5ജുസ്‌അ് 30 · പേ. 583

فَالْمُدَبِّرَاتِ أَمْرًا5

കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.
79:6ജുസ്‌അ് 30 · പേ. 583

يَوْمَ تَرْجُفُ الرَّاجِفَةُ6

ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
79:7ജുസ്‌അ് 30 · പേ. 583

تَتْبَعُهَا الرَّادِفَةُ7

അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും
79:8ജുസ്‌അ് 30 · പേ. 583

قُلُوبٌ يَوْمَئِذٍ وَاجِفَةٌ8

ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
79:9ജുസ്‌അ് 30 · പേ. 583

أَبْصَارُهَا خَاشِعَةٌ9

അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും.
79:10ജുസ്‌അ് 30 · പേ. 583

يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ10

അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?
79:11ജുസ്‌അ് 30 · പേ. 583

أَإِذَا كُنَّا عِظَامًا نَخِرَةً11

നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)
79:12ജുസ്‌അ് 30 · പേ. 583

قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ12

അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌.
79:13ജുസ്‌അ് 30 · പേ. 583

فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ13

അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.
79:14ജുസ്‌അ് 30 · പേ. 583

فَإِذَا هُمْ بِالسَّاهِرَةِ14

അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.
79:15ജുസ്‌അ് 30 · പേ. 583

هَلْ أَتَاكَ حَدِيثُ مُوسَىٰ15

മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
79:16ജുസ്‌അ് 30 · പേ. 583

إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى16

ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:
79:17ജുസ്‌അ് 30 · പേ. 584

اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ17

നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.
79:18ജുസ്‌അ് 30 · പേ. 584

فَقُلْ هَلْ لَكَ إِلَىٰ أَنْ تَزَكَّىٰ18

എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?
79:19ജുസ്‌അ് 30 · പേ. 584

وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ19

നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)
79:20ജുസ്‌അ് 30 · പേ. 584

فَأَرَاهُ الْآيَةَ الْكُبْرَىٰ20

അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.
79:21ജുസ്‌അ് 30 · പേ. 584

فَكَذَّبَ وَعَصَىٰ21

അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.
79:22ജുസ്‌അ് 30 · പേ. 584

ثُمَّ أَدْبَرَ يَسْعَىٰ22

പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.
79:23ജുസ്‌അ് 30 · പേ. 584

فَحَشَرَ فَنَادَىٰ23

അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.
79:24ജുസ്‌അ് 30 · പേ. 584

فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ24

ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു.
79:25ജുസ്‌അ് 30 · പേ. 584

فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ25

അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.
79:26ജുസ്‌അ് 30 · പേ. 584

إِنَّ فِي ذَٰلِكَ لَعِبْرَةً لِمَنْ يَخْشَىٰ26

തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌.
79:27ജുസ്‌അ് 30 · പേ. 584

أَأَنْتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا27

നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.
79:28ജുസ്‌അ് 30 · പേ. 584

رَفَعَ سَمْكَهَا فَسَوَّاهَا28

അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
79:29ജുസ്‌അ് 30 · പേ. 584

وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا29

അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
79:30ജുസ്‌അ് 30 · പേ. 584

وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا30

അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.
79:31ജുസ്‌അ് 30 · പേ. 584

أَخْرَجَ مِنْهَا مَاءَهَا وَمَرْعَاهَا31

അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
79:32ജുസ്‌അ് 30 · പേ. 584

وَالْجِبَالَ أَرْسَاهَا32

പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
79:33ജുസ്‌അ് 30 · പേ. 584

مَتَاعًا لَكُمْ وَلِأَنْعَامِكُمْ33

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌
79:34ജുസ്‌അ് 30 · പേ. 584

فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ34

എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം.
79:35ജുസ്‌അ് 30 · പേ. 584

يَوْمَ يَتَذَكَّرُ الْإِنْسَانُ مَا سَعَىٰ35

അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.
79:36ജുസ്‌അ് 30 · പേ. 584

وَبُرِّزَتِ الْجَحِيمُ لِمَنْ يَرَىٰ36

കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.
79:37ജുസ്‌അ് 30 · പേ. 584

فَأَمَّا مَنْ طَغَىٰ37

(അന്ന്‌) ആര്‍ അതിരുകവിയുകയും
79:38ജുസ്‌അ് 30 · പേ. 584

وَآثَرَ الْحَيَاةَ الدُّنْيَا38

ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
79:39ജുസ്‌അ് 30 · പേ. 584

فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ39

(അവന്ന്‌) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം.
79:40ജുസ്‌അ് 30 · പേ. 584

وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ40

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
79:41ജുസ്‌അ് 30 · പേ. 584

فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ41

(അവന്ന്‌) സ്വര്‍ഗം തന്നെയാണ് സങ്കേതം.
79:42ജുസ്‌അ് 30 · പേ. 584

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا42

ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.
79:43ജുസ്‌അ് 30 · പേ. 584

فِيمَ أَنْتَ مِنْ ذِكْرَاهَا43

നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്‌?
79:44ജുസ്‌അ് 30 · പേ. 584

إِلَىٰ رَبِّكَ مُنْتَهَاهَا44

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം.
79:45ജുസ്‌അ് 30 · പേ. 584

إِنَّمَا أَنْتَ مُنْذِرُ مَنْ يَخْشَاهَا45

അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ.
79:46ജുസ്‌അ് 30 · പേ. 584

كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا46

അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Muhammad Jibreel - An-Nazi'at · Tlawati