سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ 1
സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് لِلْكَافِرِينَ لَيْسَ لَهُ دَافِعٌ 2
സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് مِنَ اللَّهِ ذِي الْمَعَارِجِ 3
കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ).
തഫ്സീർ പഠനം ബുക്ക്മാർക്ക് تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ 4
അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് فَاصْبِرْ صَبْرًا جَمِيلًا 5
എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.
തഫ്സീർ പഠനം ബുക്ക്മാർക്ക് إِنَّهُمْ يَرَوْنَهُ بَعِيدًا 6
തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് وَنَرَاهُ قَرِيبًا 7
നാം അതിനെ അടുത്തതായും കാണുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ 8
ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!
തഫ്സീർ പഠനം ബുക്ക്മാർക്ക് وَتَكُونُ الْجِبَالُ كَالْعِهْنِ 9
പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:10 ജുസ്അ് 29 · പേ. 568 وَلَا يَسْأَلُ حَمِيمٌ حَمِيمًا 10
ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:11 ജുസ്അ് 29 · പേ. 569 يُبَصَّرُونَهُمْ ۚ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ 11
അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്റെ മക്കളെ പ്രായശ്ചിത്തമായി നല്കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:12 ജുസ്അ് 29 · പേ. 569 وَصَاحِبَتِهِ وَأَخِيهِ 12
തന്റെ ഭാര്യയെയും സഹോദരനെയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:13 ജുസ്അ് 29 · പേ. 569 وَفَصِيلَتِهِ الَّتِي تُؤْوِيهِ 13
തനിക്ക് അഭയം നല്‍കിയിരുന്ന തന്റെ ബന്ധുക്കളെയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:14 ജുസ്അ് 29 · പേ. 569 وَمَنْ فِي الْأَرْضِ جَمِيعًا ثُمَّ يُنْجِيهِ 14
ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:15 ജുസ്അ് 29 · പേ. 569 كَلَّا ۖ إِنَّهَا لَظَىٰ 15
സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:16 ജുസ്അ് 29 · പേ. 569 نَزَّاعَةً لِلشَّوَىٰ 16
തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:17 ജുസ്അ് 29 · പേ. 569 تَدْعُو مَنْ أَدْبَرَ وَتَوَلَّىٰ 17
പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:18 ജുസ്അ് 29 · പേ. 569 وَجَمَعَ فَأَوْعَىٰ 18
ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:19 ജുസ്അ് 29 · പേ. 569 ۞ إِنَّ الْإِنْسَانَ خُلِقَ هَلُوعًا 19
തീര്‍ച്ചയായും മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:20 ജുസ്അ് 29 · പേ. 569 إِذَا مَسَّهُ الشَّرُّ جَزُوعًا 20
അതായത് തിന്മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:21 ജുസ്അ് 29 · പേ. 569 وَإِذَا مَسَّهُ الْخَيْرُ مَنُوعًا 21
നന്മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:22 ജുസ്അ് 29 · പേ. 569 إِلَّا الْمُصَلِّينَ 22
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:23 ജുസ്അ് 29 · പേ. 569 الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ 23
അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:24 ജുസ്അ് 29 · പേ. 569 وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَعْلُومٌ 24
തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:25 ജുസ്അ് 29 · പേ. 569 لِلسَّائِلِ وَالْمَحْرُومِ 25
ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:26 ജുസ്അ് 29 · പേ. 569 وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ 26
പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:27 ജുസ്അ് 29 · പേ. 569 وَالَّذِينَ هُمْ مِنْ عَذَابِ رَبِّهِمْ مُشْفِقُونَ 27
തങ്ങളുടെ രക്ഷിതാവിന്റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:28 ജുസ്അ് 29 · പേ. 569 إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ 28
തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:29 ജുസ്അ് 29 · പേ. 569 وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ 29
തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:30 ജുസ്അ് 29 · പേ. 569 إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ 30
തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:31 ജുസ്അ് 29 · പേ. 569 فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ 31
എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:32 ജുസ്അ് 29 · പേ. 569 وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ 32
തങ്ങളെ വിശ്വസിച്ചേല്പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:33 ജുസ്അ് 29 · പേ. 569 وَالَّذِينَ هُمْ بِشَهَادَاتِهِمْ قَائِمُونَ 33
തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:34 ജുസ്അ് 29 · പേ. 569 وَالَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ 34
തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:35 ജുസ്അ് 29 · പേ. 569 أُولَٰئِكَ فِي جَنَّاتٍ مُكْرَمُونَ 35
അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:36 ജുസ്അ് 29 · പേ. 569 فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ 36
അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്റെ നേരെ കഴുത്തു നീട്ടി വന്നിട്ട്
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:37 ജുസ്അ് 29 · പേ. 569 عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ 37
വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപോകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:38 ജുസ്അ് 29 · പേ. 569 أَيَطْمَعُ كُلُّ امْرِئٍ مِنْهُمْ أَنْ يُدْخَلَ جَنَّةَ نَعِيمٍ 38
സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:39 ജുസ്അ് 29 · പേ. 569 كَلَّا ۖ إِنَّا خَلَقْنَاهُمْ مِمَّا يَعْلَمُونَ 39
അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:40 ജുസ്അ് 29 · പേ. 569 فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ 40
എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:41 ജുസ്അ് 29 · പേ. 570 عَلَىٰ أَنْ نُبَدِّلَ خَيْرًا مِنْهُمْ وَمَا نَحْنُ بِمَسْبُوقِينَ 41
അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:42 ജുസ്അ് 29 · പേ. 570 فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ 42
ആകയാല്‍ അവര്‍ക്ക് താക്കീത് നല്കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:43 ജുസ്അ് 29 · പേ. 570 يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ 43
അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 70:44 ജുസ്അ് 29 · പേ. 570 خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ 44
അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്കപ്പെട്ടിരുന്ന ദിവസം.
തഫ്സീർ പഠനം ബുക്ക്മാർക്ക്