Adh-Dhariyat

سورة الذاريات

സൂറ 51 · മക്കി · 60 ആയത്തുകൾ

51:1ജുസ്‌അ് 26 · പേ. 520

وَالذَّارِيَاتِ ذَرْوًا1

ശക്തിയായി (പൊടി) വിതറിക്കൊണ്ടിരിക്കുന്നവ (കാറ്റുകള്‍) തന്നെയാണ, സത്യം.
51:2ജുസ്‌അ് 26 · പേ. 520

فَالْحَامِلَاتِ وِقْرًا2

(ജല) ഭാരം വഹിക്കുന്ന (മേഘങ്ങള്‍) തന്നെയാണ, സത്യം.
51:3ജുസ്‌അ് 26 · പേ. 520

فَالْجَارِيَاتِ يُسْرًا3

നിഷ്പ്രയാസം സഞ്ചരിക്കുന്നവ (കപ്പലുകള്‍) തന്നെയാണ, സത്യം!
51:4ജുസ്‌അ് 26 · പേ. 520

فَالْمُقَسِّمَاتِ أَمْرًا4

കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ (മലക്കുകള്‍) തന്നെയാണ, സത്യം.
51:5ജുസ്‌അ് 26 · പേ. 520

إِنَّمَا تُوعَدُونَ لَصَادِقٌ5

തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത് നല്‍കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത് തന്നെയാകുന്നു.
51:6ജുസ്‌അ് 26 · പേ. 520

وَإِنَّ الدِّينَ لَوَاقِعٌ6

തീര്‍ച്ചയായും ന്യായവിധി സംഭവിക്കുന്നതു തന്നെയാകുന്നു.
51:7ജുസ്‌അ് 26 · പേ. 521

وَالسَّمَاءِ ذَاتِ الْحُبُكِ7

വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ,സത്യം.
51:8ജുസ്‌അ് 26 · പേ. 521

إِنَّكُمْ لَفِي قَوْلٍ مُخْتَلِفٍ8

തീര്‍ച്ചയായും നിങ്ങള്‍ വിഭിന്നമായ അഭിപ്രായത്തിലാകുന്നു.
51:9ജുസ്‌അ് 26 · പേ. 521

يُؤْفَكُ عَنْهُ مَنْ أُفِكَ9

(സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെട്ടവന്‍ അതില്‍ നിന്ന് (ഖുര്‍ആനില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നു.
51:10ജുസ്‌അ് 26 · പേ. 521

قُتِلَ الْخَرَّاصُونَ10

ഊഹാപോഹക്കാര്‍ ശപിക്കപ്പെടട്ടെ.
51:11ജുസ്‌അ് 26 · പേ. 521

الَّذِينَ هُمْ فِي غَمْرَةٍ سَاهُونَ11

വിവരക്കേടില്‍ മതിമറന്നു കഴിയുന്നവര്‍
51:12ജുസ്‌അ് 26 · പേ. 521

يَسْأَلُونَ أَيَّانَ يَوْمُ الدِّينِ12

ന്യായവിധിയുടെ നാള്‍ എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു.
51:13ജുസ്‌അ് 26 · പേ. 521

يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ13

നരകാഗ്നിയില്‍ അവര്‍ പരീക്ഷണത്തിന് വിധേയരാകുന്ന ദിവസമത്രെ അത്‌.
51:14ജുസ്‌അ് 26 · പേ. 521

ذُوقُوا فِتْنَتَكُمْ هَٰذَا الَّذِي كُنْتُمْ بِهِ تَسْتَعْجِلُونَ14

(അവരോട് പറയപ്പെടും:) നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ച് കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്‌.
51:15ജുസ്‌അ് 26 · പേ. 521

إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ15

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.
51:16ജുസ്‌അ് 26 · പേ. 521

آخِذِينَ مَا آتَاهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ16

അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്‌. തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സദ്‌വൃത്തരായിരുന്നു.
51:17ജുസ്‌അ് 26 · പേ. 521

كَانُوا قَلِيلًا مِنَ اللَّيْلِ مَا يَهْجَعُونَ17

രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.
51:18ജുസ്‌അ് 26 · പേ. 521

وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ18

രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.
51:19ജുസ്‌അ് 26 · പേ. 521

وَفِي أَمْوَالِهِمْ حَقٌّ لِلسَّائِلِ وَالْمَحْرُومِ19

അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.
51:20ജുസ്‌അ് 26 · പേ. 521

وَفِي الْأَرْضِ آيَاتٌ لِلْمُوقِنِينَ20

ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
51:21ജുസ്‌അ് 26 · പേ. 521

وَفِي أَنْفُسِكُمْ ۚ أَفَلَا تُبْصِرُونَ21

നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്‌.)എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ?
51:22ജുസ്‌അ് 26 · പേ. 521

وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ22

ആകാശത്ത് നിങ്ങള്‍ക്കുള്ള ഉപജീവനവും, നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്‌.
51:23ജുസ്‌അ് 26 · പേ. 521

فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِثْلَ مَا أَنَّكُمْ تَنْطِقُونَ23

എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത് സത്യമാകുന്നു.
51:24ജുസ്‌അ് 26 · പേ. 521

هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ24

ഇബ്രാഹീമിന്‍റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ?
51:25ജുസ്‌അ് 26 · പേ. 521

إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا ۖ قَالَ سَلَامٌ قَوْمٌ مُنْكَرُونَ25

അവര്‍ അദ്ദേഹത്തിന്‍റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ.
51:26ജുസ്‌അ് 26 · പേ. 521

فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ26

അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു.
51:27ജുസ്‌അ് 26 · പേ. 521

فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ27

എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?
51:28ജുസ്‌അ് 26 · പേ. 521

فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا لَا تَخَفْ ۖ وَبَشَّرُوهُ بِغُلَامٍ عَلِيمٍ28

അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്‍റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
51:29ജുസ്‌അ് 26 · പേ. 521

فَأَقْبَلَتِ امْرَأَتُهُ فِي صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ29

അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്‍റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്‌?)
51:30ജുസ്‌അ് 26 · പേ. 521

قَالُوا كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُ هُوَ الْحَكِيمُ الْعَلِيمُ30

അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍.
51:31ജുസ്‌അ് 27 · പേ. 522

۞ قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ31

അദ്ദേഹം ചോദിച്ചു: ഹേ; ദൂതന്‍മാരേ, അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്‌?
51:32ജുസ്‌അ് 27 · പേ. 522

قَالُوا إِنَّا أُرْسِلْنَا إِلَىٰ قَوْمٍ مُجْرِمِينَ32

അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടതാകുന്നു
51:33ജുസ്‌അ് 27 · പേ. 522

لِنُرْسِلَ عَلَيْهِمْ حِجَارَةً مِنْ طِينٍ33

കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേണ്ടി.
51:34ജുസ്‌അ് 27 · പേ. 522

مُسَوَّمَةً عِنْدَ رَبِّكَ لِلْمُسْرِفِينَ34

അതിക്രമകാരികള്‍ക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അടയാളപ്പെടുത്തിയ (കല്ലുകള്‍)
51:35ജുസ്‌അ് 27 · പേ. 522

فَأَخْرَجْنَا مَنْ كَانَ فِيهَا مِنَ الْمُؤْمِنِينَ35

അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്ത് കൊണ്ടു വന്നു.(രക്ഷപെടുത്തി.)
51:36ജുസ്‌അ് 27 · പേ. 522

فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِنَ الْمُسْلِمِينَ36

എന്നാല്‍ മുസ്ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല.
51:37ജുസ്‌അ് 27 · പേ. 522

وَتَرَكْنَا فِيهَا آيَةً لِلَّذِينَ يَخَافُونَ الْعَذَابَ الْأَلِيمَ37

വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു.
51:38ജുസ്‌അ് 27 · പേ. 522

وَفِي مُوسَىٰ إِذْ أَرْسَلْنَاهُ إِلَىٰ فِرْعَوْنَ بِسُلْطَانٍ مُبِينٍ38

മൂസായുടെ ചരിത്രത്തിലുമുണ്ട് (ദൃഷ്ടാന്തങ്ങള്‍) വ്യക്തമായ ആധികാരിക പ്രമാണവുമായി ഫിര്‍ഔന്‍റെ അടുത്തേക്ക് നാം അദ്ദേഹത്തെ നിയോഗിച്ച സന്ദര്‍ഭം.
51:39ജുസ്‌അ് 27 · പേ. 522

فَتَوَلَّىٰ بِرُكْنِهِ وَقَالَ سَاحِرٌ أَوْ مَجْنُونٌ39

അപ്പോള്‍ അവന്‍ തന്‍റെ ശക്തിയില്‍ അഹങ്കരിച്ച് പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. (മൂസാ) ഒരു ജാലവിദ്യക്കാരനോ അല്ലെങ്കില്‍ ഭ്രാന്തനോ എന്ന് അവന്‍ പറയുകയും ചെയ്തു.
51:40ജുസ്‌അ് 27 · പേ. 522

فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ وَهُوَ مُلِيمٌ40

അതിനാല്‍ അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടികൂടുകയും, എന്നിട്ട് അവരെ കടലില്‍ എറിയുകയും ചെയ്തു. അവന്‍ തന്നെയായിരുന്നു ആക്ഷേപാര്‍ഹന്‍.
51:41ജുസ്‌അ് 27 · പേ. 522

وَفِي عَادٍ إِذْ أَرْسَلْنَا عَلَيْهِمُ الرِّيحَ الْعَقِيمَ41

ആദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്‌) വന്ധ്യമായ കാറ്റ് നാം അവരുടെ നേരെ അയച്ച സന്ദര്‍ഭം!
51:42ജുസ്‌അ് 27 · പേ. 522

مَا تَذَرُ مِنْ شَيْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَالرَّمِيمِ42

ആ കാറ്റ് ഏതൊരു വസ്തുവിന്മേല്‍ ചെന്നെത്തിയോ, അതിനെ ദ്രവിച്ച തുരുമ്പു പോലെ ആക്കാതെ അത് വിടുമായിരുന്നില്ല.
51:43ജുസ്‌അ് 27 · പേ. 522

وَفِي ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا حَتَّىٰ حِينٍ43

ഥമൂദ് ജനതയിലും (ദൃഷ്ടാന്തമുണ്ട്‌.) ഒരു സമയം വരെ നിങ്ങള്‍ സുഖം അനുഭവിച്ച് കൊള്ളുക. എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭം!
51:44ജുസ്‌അ് 27 · പേ. 522

فَعَتَوْا عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ الصَّاعِقَةُ وَهُمْ يَنْظُرُونَ44

എന്നിട്ട് അവര്‍ തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനക്കെതിരായി ധിക്കാരം കൈക്കൊണ്ടു. അതിനാല്‍ അവര്‍ നോക്കിക്കൊണ്ടിരിക്കെ ആ ഘോരനാദം അവരെ പിടികൂടി.
51:45ജുസ്‌അ് 27 · പേ. 522

فَمَا اسْتَطَاعُوا مِنْ قِيَامٍ وَمَا كَانُوا مُنْتَصِرِينَ45

അപ്പോള്‍ അവര്‍ക്ക് എഴുന്നേറ്റു പോകാന്‍ കഴിവുണ്ടായില്ല. അവര്‍ രക്ഷാനടപടികളെടുക്കുന്നവരായതുമില്ല.
51:46ജുസ്‌അ് 27 · പേ. 522

وَقَوْمَ نُوحٍ مِنْ قَبْلُ ۖ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ46

അതിനു മുമ്പ് നൂഹിന്‍റെ ജനതയെയും (നാം നശിപ്പിക്കുകയുണ്ടായി.) തീര്‍ച്ചയായും അവര്‍ അധര്‍മ്മകാരികളായ ഒരു ജനതയായിരുന്നു.
51:47ജുസ്‌അ് 27 · പേ. 522

وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ47

ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.
51:48ജുസ്‌അ് 27 · പേ. 522

وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ48

ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!
51:49ജുസ്‌അ് 27 · പേ. 522

وَمِنْ كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ49

എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.
51:50ജുസ്‌അ് 27 · പേ. 522

فَفِرُّوا إِلَى اللَّهِ ۖ إِنِّي لَكُمْ مِنْهُ نَذِيرٌ مُبِينٌ50

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.
51:51ജുസ്‌അ് 27 · പേ. 522

وَلَا تَجْعَلُوا مَعَ اللَّهِ إِلَٰهًا آخَرَ ۖ إِنِّي لَكُمْ مِنْهُ نَذِيرٌ مُبِينٌ51

അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നിങ്ങള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.
51:52ജുസ്‌അ് 27 · പേ. 523

كَذَٰلِكَ مَا أَتَى الَّذِينَ مِنْ قَبْلِهِمْ مِنْ رَسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ52

അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല.
51:53ജുസ്‌അ് 27 · പേ. 523

أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ53

അതിന് (അങ്ങനെ പറയണമെന്ന്‌) അവര്‍ അന്യോന്യം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? അല്ല, അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു.
51:54ജുസ്‌അ് 27 · പേ. 523

فَتَوَلَّ عَنْهُمْ فَمَا أَنْتَ بِمَلُومٍ54

ആകയാല്‍ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. നീ ആക്ഷേപാര്‍ഹനല്ല.
51:55ജുസ്‌അ് 27 · പേ. 523

وَذَكِّرْ فَإِنَّ الذِّكْرَىٰ تَنْفَعُ الْمُؤْمِنِينَ55

നീ ഉല്‍ബോധിപ്പിക്കുക. തീര്‍ച്ചയായും ഉല്‍ബോധനം സത്യവിശ്വാസികള്‍ക്ക് പ്രയോജനം ചെയ്യും.
51:56ജുസ്‌അ് 27 · പേ. 523

وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
51:57ജുസ്‌അ് 27 · പേ. 523

مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ57

ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.
51:58ജുസ്‌അ് 27 · പേ. 523

إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ58

തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.
51:59ജുസ്‌അ് 27 · പേ. 523

فَإِنَّ لِلَّذِينَ ظَلَمُوا ذَنُوبًا مِثْلَ ذَنُوبِ أَصْحَابِهِمْ فَلَا يَسْتَعْجِلُونِ59

തീര്‍ച്ചയായും (ഇന്ന്‌) അക്രമം ചെയ്യുന്നവര്‍ക്ക് (പൂര്‍വ്വികരായ) തങ്ങളുടെ കൂട്ടാളികള്‍ക്കു ലഭിച്ച വിഹിതം പോലെയുള്ള വിഹിതം തന്നെയുണ്ട്‌. അതിനാല്‍ എന്നോട് അവര്‍ ധൃതികൂട്ടാതിരിക്കട്ടെ.
51:60ജുസ്‌അ് 27 · പേ. 523

فَوَيْلٌ لِلَّذِينَ كَفَرُوا مِنْ يَوْمِهِمُ الَّذِي يُوعَدُونَ60

അപ്പോള്‍ തങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നതായ ആ ദിവസം നിമിത്തം സത്യനിഷേധികള്‍ക്കു നാശം.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Muhammad Ayyub - Adh-Dhariyat · Tlawati