Al-Masad

سورة المسد

സൂറ 111 · മക്കി · 5 ആയത്തുകൾ

111:1ജുസ്‌അ് 30 · പേ. 603

تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ1

അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.
111:2ജുസ്‌അ് 30 · പേ. 603

مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ2

അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
111:3ജുസ്‌അ് 30 · പേ. 603

سَيَصْلَىٰ نَارًا ذَاتَ لَهَبٍ3

തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.
111:4ജുസ്‌അ് 30 · പേ. 603

وَامْرَأَتُهُ حَمَّالَةَ الْحَطَبِ4

വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.
111:5ജുസ്‌അ് 30 · പേ. 603

فِي جِيدِهَا حَبْلٌ مِنْ مَسَدٍ5

അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Muhammad At-Tablawi - Al-Masad · Tlawati