At-Takwir

سورة التكوير

സൂറ 81 · മക്കി · 29 ആയത്തുകൾ

81:1ജുസ്‌അ് 30 · പേ. 586

إِذَا الشَّمْسُ كُوِّرَتْ1

സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
81:2ജുസ്‌അ് 30 · പേ. 586

وَإِذَا النُّجُومُ انْكَدَرَتْ2

നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
81:3ജുസ്‌അ് 30 · പേ. 586

وَإِذَا الْجِبَالُ سُيِّرَتْ3

പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,
81:4ജുസ്‌അ് 30 · പേ. 586

وَإِذَا الْعِشَارُ عُطِّلَتْ4

പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,
81:5ജുസ്‌അ് 30 · പേ. 586

وَإِذَا الْوُحُوشُ حُشِرَتْ5

വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,
81:6ജുസ്‌അ് 30 · പേ. 586

وَإِذَا الْبِحَارُ سُجِّرَتْ6

സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,
81:7ജുസ്‌അ് 30 · പേ. 586

وَإِذَا النُّفُوسُ زُوِّجَتْ7

ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,
81:8ജുസ്‌അ് 30 · പേ. 586

وَإِذَا الْمَوْءُودَةُ سُئِلَتْ8

(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,
81:9ജുസ്‌അ് 30 · പേ. 586

بِأَيِّ ذَنْبٍ قُتِلَتْ9

താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.
81:10ജുസ്‌അ് 30 · പേ. 586

وَإِذَا الصُّحُفُ نُشِرَتْ10

(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.
81:11ജുസ്‌അ് 30 · പേ. 586

وَإِذَا السَّمَاءُ كُشِطَتْ11

ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍
81:12ജുസ്‌അ് 30 · പേ. 586

وَإِذَا الْجَحِيمُ سُعِّرَتْ12

ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.
81:13ജുസ്‌അ് 30 · പേ. 586

وَإِذَا الْجَنَّةُ أُزْلِفَتْ13

സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.
81:14ജുസ്‌അ് 30 · പേ. 586

عَلِمَتْ نَفْسٌ مَا أَحْضَرَتْ14

ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌.
81:15ജുസ്‌അ് 30 · പേ. 586

فَلَا أُقْسِمُ بِالْخُنَّسِ15

പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
81:16ജുസ്‌അ് 30 · പേ. 586

الْجَوَارِ الْكُنَّسِ16

സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും
81:17ജുസ്‌അ് 30 · പേ. 586

وَاللَّيْلِ إِذَا عَسْعَسَ17

രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,
81:18ജുസ്‌അ് 30 · പേ. 586

وَالصُّبْحِ إِذَا تَنَفَّسَ18

പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)
81:19ജുസ്‌അ് 30 · പേ. 586

إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ19

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.
81:20ജുസ്‌അ് 30 · പേ. 586

ذِي قُوَّةٍ عِنْدَ ذِي الْعَرْشِ مَكِينٍ20

ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)
81:21ജുസ്‌അ് 30 · പേ. 586

مُطَاعٍ ثَمَّ أَمِينٍ21

അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)
81:22ജുസ്‌അ് 30 · പേ. 586

وَمَا صَاحِبُكُمْ بِمَجْنُونٍ22

നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,
81:23ജുസ്‌അ് 30 · പേ. 586

وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ23

തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.
81:24ജുസ്‌അ് 30 · പേ. 586

وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ24

അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.
81:25ജുസ്‌അ് 30 · പേ. 586

وَمَا هُوَ بِقَوْلِ شَيْطَانٍ رَجِيمٍ25

ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.
81:26ജുസ്‌അ് 30 · പേ. 586

فَأَيْنَ تَذْهَبُونَ26

അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌?
81:27ജുസ്‌അ് 30 · പേ. 586

إِنْ هُوَ إِلَّا ذِكْرٌ لِلْعَالَمِينَ27

ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
81:28ജുസ്‌അ് 30 · പേ. 586

لِمَنْ شَاءَ مِنْكُمْ أَنْ يَسْتَقِيمَ28

അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.
81:29ജുസ്‌അ് 30 · പേ. 586

وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ29

ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Muhammad Abdulkarim - At-Takwir · Tlawati