إِذَا وَقَعَتِ الْوَاقِعَةُ 1
ആ സംഭവം സംഭവിച്ച് കഴിഞ്ഞാല്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് لَيْسَ لِوَقْعَتِهَا كَاذِبَةٌ 2
അതിന്റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് خَافِضَةٌ رَافِعَةٌ 3
(ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് إِذَا رُجَّتِ الْأَرْضُ رَجًّا 4
ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,
തഫ്സീർ പഠനം ബുക്ക്മാർക്ക് وَبُسَّتِ الْجِبَالُ بَسًّا 5
പര്‍വ്വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും;
തഫ്സീർ പഠനം ബുക്ക്മാർക്ക് فَكَانَتْ هَبَاءً مُنْبَثًّا 6
അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,
തഫ്സീർ പഠനം ബുക്ക്മാർക്ക് وَكُنْتُمْ أَزْوَاجًا ثَلَاثَةً 7
നിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ 8
അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
തഫ്സീർ പഠനം ബുക്ക്മാർക്ക് وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ 9
മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:10 ജുസ്അ് 27 · പേ. 534 وَالسَّابِقُونَ السَّابِقُونَ 10
(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:11 ജുസ്അ് 27 · പേ. 534 أُولَٰئِكَ الْمُقَرَّبُونَ 11
അവരാകുന്നു സാമീപ്യം നല്കപ്പെട്ടവര്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:12 ജുസ്അ് 27 · പേ. 534 فِي جَنَّاتِ النَّعِيمِ 12
സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:13 ജുസ്അ് 27 · പേ. 534 ثُلَّةٌ مِنَ الْأَوَّلِينَ 13
പൂര്വ്വികന്മാരില് നിന്ന് ഒരു വിഭാഗവും
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:14 ജുസ്അ് 27 · പേ. 534 وَقَلِيلٌ مِنَ الْآخِرِينَ 14
പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:15 ജുസ്അ് 27 · പേ. 534 عَلَىٰ سُرُرٍ مَوْضُونَةٍ 15
സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:16 ജുസ്അ് 27 · പേ. 534 مُتَّكِئِينَ عَلَيْهَا مُتَقَابِلِينَ 16
അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:17 ജുസ്അ് 27 · പേ. 535 يَطُوفُ عَلَيْهِمْ وِلْدَانٌ مُخَلَّدُونَ 17
നിത്യജീവിതം നല്കപ്പെട്ട ബാലന്മാര് അവരുടെ ഇടയില്‍ ചുറ്റി നടക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:18 ജുസ്അ് 27 · പേ. 535 بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِنْ مَعِينٍ 18
കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:19 ജുസ്അ് 27 · പേ. 535 لَا يُصَدَّعُونَ عَنْهَا وَلَا يُنْزِفُونَ 19
അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:20 ജുസ്അ് 27 · പേ. 535 وَفَاكِهَةٍ مِمَّا يَتَخَيَّرُونَ 20
അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:21 ജുസ്അ് 27 · പേ. 535 وَلَحْمِ طَيْرٍ مِمَّا يَشْتَهُونَ 21
അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.)
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:22 ജുസ്അ് 27 · പേ. 535 وَحُورٌ عِينٌ 22
വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്.)
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:23 ജുസ്അ് 27 · പേ. 535 كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ 23
(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:24 ജുസ്അ് 27 · പേ. 535 جَزَاءً بِمَا كَانُوا يَعْمَلُونَ 24
അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്കപ്പെടുന്നത്)
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:25 ജുസ്അ് 27 · പേ. 535 لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا 25
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:26 ജുസ്അ് 27 · പേ. 535 إِلَّا قِيلًا سَلَامًا سَلَامًا 26
സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:27 ജുസ്അ് 27 · പേ. 535 وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ 27
വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:28 ജുസ്അ് 27 · പേ. 535 فِي سِدْرٍ مَخْضُودٍ 28
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:29 ജുസ്അ് 27 · പേ. 535 وَطَلْحٍ مَنْضُودٍ 29
അടുക്കടുക്കായി കുലകളുള്ള വാഴ,
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:30 ജുസ്അ് 27 · പേ. 535 وَظِلٍّ مَمْدُودٍ 30
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:31 ജുസ്അ് 27 · പേ. 535 وَمَاءٍ مَسْكُوبٍ 31
സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:32 ജുസ്അ് 27 · പേ. 535 وَفَاكِهَةٍ كَثِيرَةٍ 32
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:33 ജുസ്അ് 27 · പേ. 535 لَا مَقْطُوعَةٍ وَلَا مَمْنُوعَةٍ 33
നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:34 ജുസ്അ് 27 · പേ. 535 وَفُرُشٍ مَرْفُوعَةٍ 34
ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:35 ജുസ്അ് 27 · പേ. 535 إِنَّا أَنْشَأْنَاهُنَّ إِنْشَاءً 35
തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:36 ജുസ്അ് 27 · പേ. 535 فَجَعَلْنَاهُنَّ أَبْكَارًا 36
അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:37 ജുസ്അ് 27 · പേ. 535 عُرُبًا أَتْرَابًا 37
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:38 ജുസ്അ് 27 · പേ. 535 لِأَصْحَابِ الْيَمِينِ 38
വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:39 ജുസ്അ് 27 · പേ. 535 ثُلَّةٌ مِنَ الْأَوَّلِينَ 39
പൂര്വ്വികന്മാരില് നിന്ന് ഒരു വിഭാഗവും
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:40 ജുസ്അ് 27 · പേ. 535 وَثُلَّةٌ مِنَ الْآخِرِينَ 40
പിന്ഗാമികളില് നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:41 ജുസ്അ് 27 · പേ. 535 وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ 41
ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:42 ജുസ്അ് 27 · പേ. 535 فِي سَمُومٍ وَحَمِيمٍ 42
തുളച്ചു കയറുന്ന ഉഷ്ണകാറ്റ്, ചുട്ടുതിളക്കുന്ന വെള്ളം,
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:43 ജുസ്അ് 27 · പേ. 535 وَظِلٍّ مِنْ يَحْمُومٍ 43
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:44 ജുസ്അ് 27 · പേ. 535 لَا بَارِدٍ وَلَا كَرِيمٍ 44
തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.)
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:45 ജുസ്അ് 27 · പേ. 535 إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ 45
എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്മാരായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:46 ജുസ്അ് 27 · പേ. 535 وَكَانُوا يُصِرُّونَ عَلَى الْحِنْثِ الْعَظِيمِ 46
അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:47 ജുസ്അ് 27 · പേ. 535 وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ 47
അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:48 ജുസ്അ് 27 · പേ. 535 أَوَآبَاؤُنَا الْأَوَّلُونَ 48
ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?)
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:49 ജുസ്അ് 27 · പേ. 535 قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ 49
നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം-
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:50 ജുസ്അ് 27 · പേ. 535 لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَعْلُومٍ 50
ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:51 ജുസ്അ് 27 · പേ. 536 ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ 51
എന്നിട്ട്, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:52 ജുസ്അ് 27 · പേ. 536 لَآكِلُونَ مِنْ شَجَرٍ مِنْ زَقُّومٍ 52
തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:53 ജുസ്അ് 27 · പേ. 536 فَمَالِئُونَ مِنْهَا الْبُطُونَ 53
അങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:54 ജുസ്അ് 27 · പേ. 536 فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ 54
അതിന്റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:55 ജുസ്അ് 27 · പേ. 536 فَشَارِبُونَ شُرْبَ الْهِيمِ 55
അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:56 ജുസ്അ് 27 · പേ. 536 هَٰذَا نُزُلُهُمْ يَوْمَ الدِّينِ 56
ഇതായിരിക്കും പ്രതിഫലത്തിന്റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:57 ജുസ്അ് 27 · പേ. 536 نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ 57
നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നിരിക്കെ നിങ്ങളെന്താണ് (എന്റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:58 ജുസ്അ് 27 · പേ. 536 أَفَرَأَيْتُمْ مَا تُمْنُونَ 58
അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:59 ജുസ്അ് 27 · പേ. 536 أَأَنْتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ 59
നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:60 ജുസ്അ് 27 · പേ. 536 نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ 60
നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:61 ജുസ്അ് 27 · പേ. 536 عَلَىٰ أَنْ نُبَدِّلَ أَمْثَالَكُمْ وَنُنْشِئَكُمْ فِي مَا لَا تَعْلَمُونَ 61
(നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:62 ജുസ്അ് 27 · പേ. 536 وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ 62
ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:63 ജുസ്അ് 27 · പേ. 536 أَفَرَأَيْتُمْ مَا تَحْرُثُونَ 63
എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:64 ജുസ്അ് 27 · പേ. 536 أَأَنْتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ 64
നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്ത്തുന്നവന്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:65 ജുസ്അ് 27 · പേ. 536 لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ 65
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു;
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:66 ജുസ്അ് 27 · പേ. 536 إِنَّا لَمُغْرَمُونَ 66
തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:67 ജുസ്അ് 27 · പേ. 536 بَلْ نَحْنُ مَحْرُومُونَ 67
അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:68 ജുസ്അ് 27 · പേ. 536 أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ 68
ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:69 ജുസ്അ് 27 · പേ. 536 أَأَنْتُمْ أَنْزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنْزِلُونَ 69
നിങ്ങളാണോ അത് മേഘത്തിന് നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്?.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:70 ജുസ്അ് 27 · പേ. 536 لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ 70
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:71 ജുസ്അ് 27 · പേ. 536 أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ 71
നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:72 ജുസ്അ് 27 · പേ. 536 أَأَنْتُمْ أَنْشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنْشِئُونَ 72
നിങ്ങളാണോ അതിന്റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:73 ജുസ്അ് 27 · പേ. 536 نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِلْمُقْوِينَ 73
നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൌകര്യവും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:74 ജുസ്അ് 27 · പേ. 536 فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ 74
ആകയാല്‍ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:75 ജുസ്അ് 27 · പേ. 536 ۞ فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ 75
അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:76 ജുസ്അ് 27 · പേ. 536 وَإِنَّهُ لَقَسَمٌ لَوْ تَعْلَمُونَ عَظِيمٌ 76
തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:77 ജുസ്അ് 27 · പേ. 537 إِنَّهُ لَقُرْآنٌ كَرِيمٌ 77
തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:78 ജുസ്അ് 27 · പേ. 537 فِي كِتَابٍ مَكْنُونٍ 78
ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് لَا يَمَسُّهُ إِلَّا الْمُطَهَّرُونَ 79
പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:80 ജുസ്അ് 27 · പേ. 537 تَنْزِيلٌ مِنْ رَبِّ الْعَالَمِينَ 80
ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:81 ജുസ്അ് 27 · പേ. 537 أَفَبِهَٰذَا الْحَدِيثِ أَنْتُمْ مُدْهِنُونَ 81
അപ്പോള്‍ ഈ വര്‍ത്തമാനത്തിന്റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:82 ജുസ്അ് 27 · പേ. 537 وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ 82
സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:83 ജുസ്അ് 27 · പേ. 537 فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ 83
എന്നാല്‍ അത് (ജീവന്) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്?)
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:84 ജുസ്അ് 27 · പേ. 537 وَأَنْتُمْ حِينَئِذٍ تَنْظُرُونَ 84
നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:85 ജുസ്അ് 27 · പേ. 537 وَنَحْنُ أَقْرَبُ إِلَيْهِ مِنْكُمْ وَلَٰكِنْ لَا تُبْصِرُونَ 85
നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:86 ജുസ്അ് 27 · പേ. 537 فَلَوْلَا إِنْ كُنْتُمْ غَيْرَ مَدِينِينَ 86
അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്) വിധേയരല്ലാത്തവരാണെങ്കില്‍
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:87 ജുസ്അ് 27 · പേ. 537 تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ 87
നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:88 ജുസ്അ് 27 · പേ. 537 فَأَمَّا إِنْ كَانَ مِنَ الْمُقَرَّبِينَ 88
അപ്പോള്‍ അവന് (മരിച്ചവന്) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍-
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:89 ജുസ്അ് 27 · പേ. 537 فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ 89
(അവന്ന്) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:90 ജുസ്അ് 27 · പേ. 537 وَأَمَّا إِنْ كَانَ مِنْ أَصْحَابِ الْيَمِينِ 90
എന്നാല്‍ അവന് വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:91 ജുസ്അ് 27 · പേ. 537 فَسَلَامٌ لَكَ مِنْ أَصْحَابِ الْيَمِينِ 91
വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:92 ജുസ്അ് 27 · പേ. 537 وَأَمَّا إِنْ كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ 92
ഇനി അവന് ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ,
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:93 ജുസ്അ് 27 · പേ. 537 فَنُزُلٌ مِنْ حَمِيمٍ 93
ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:94 ജുസ്അ് 27 · പേ. 537 وَتَصْلِيَةُ جَحِيمٍ 94
നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്. (അവന്നുള്ളത്.)
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:95 ജുസ്അ് 27 · പേ. 537 إِنَّ هَٰذَا لَهُوَ حَقُّ الْيَقِينِ 95
തീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ത്ഥ്യം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 56:96 ജുസ്അ് 27 · പേ. 537 فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ 96
ആകയാല്‍ നീ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക.
തഫ്സീർ പഠനം ബുക്ക്മാർക്ക്