Al-Infitar

سورة الإنفطار

സൂറ 82 · മക്കി · 19 ആയത്തുകൾ

82:1ജുസ്‌അ് 30 · പേ. 587

إِذَا السَّمَاءُ انْفَطَرَتْ1

ആകാശം പൊട്ടി പിളരുമ്പോള്‍.
82:2ജുസ്‌അ് 30 · പേ. 587

وَإِذَا الْكَوَاكِبُ انْتَثَرَتْ2

നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.
82:3ജുസ്‌അ് 30 · പേ. 587

وَإِذَا الْبِحَارُ فُجِّرَتْ3

സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.
82:4ജുസ്‌അ് 30 · പേ. 587

وَإِذَا الْقُبُورُ بُعْثِرَتْ4

ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍
82:5ജുസ്‌അ് 30 · പേ. 587

عَلِمَتْ نَفْسٌ مَا قَدَّمَتْ وَأَخَّرَتْ5

ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്‌.
82:6ജുസ്‌അ് 30 · പേ. 587

يَا أَيُّهَا الْإِنْسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ6

ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?
82:7ജുസ്‌അ് 30 · പേ. 587

الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ7

നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.
82:8ജുസ്‌അ് 30 · പേ. 587

فِي أَيِّ صُورَةٍ مَا شَاءَ رَكَّبَكَ8

താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.
82:9ജുസ്‌അ് 30 · പേ. 587

كَلَّا بَلْ تُكَذِّبُونَ بِالدِّينِ9

അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.
82:10ജുസ്‌അ് 30 · പേ. 587

وَإِنَّ عَلَيْكُمْ لَحَافِظِينَ10

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.
82:11ജുസ്‌അ് 30 · പേ. 587

كِرَامًا كَاتِبِينَ11

രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.
82:12ജുസ്‌അ് 30 · പേ. 587

يَعْلَمُونَ مَا تَفْعَلُونَ12

നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.
82:13ജുസ്‌അ് 30 · പേ. 587

إِنَّ الْأَبْرَارَ لَفِي نَعِيمٍ13

തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
82:14ജുസ്‌അ് 30 · പേ. 587

وَإِنَّ الْفُجَّارَ لَفِي جَحِيمٍ14

തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും
82:15ജുസ്‌അ് 30 · പേ. 587

يَصْلَوْنَهَا يَوْمَ الدِّينِ15

പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.
82:16ജുസ്‌അ് 30 · പേ. 587

وَمَا هُمْ عَنْهَا بِغَائِبِينَ16

അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.
82:17ജുസ്‌അ് 30 · പേ. 587

وَمَا أَدْرَاكَ مَا يَوْمُ الدِّينِ17

പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
82:18ജുസ്‌അ് 30 · പേ. 587

ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ18

വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
82:19ജുസ്‌അ് 30 · പേ. 587

يَوْمَ لَا تَمْلِكُ نَفْسٌ لِنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِلَّهِ19

ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക