عَمَّ يَتَسَاءَلُونَ 1
എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?
തഫ്സീർ പഠനം ബുക്ക്മാർക്ക് عَنِ النَّبَإِ الْعَظِيمِ 2
ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.
തഫ്സീർ പഠനം ബുക്ക്മാർക്ക് الَّذِي هُمْ فِيهِ مُخْتَلِفُونَ 3
അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.
തഫ്സീർ പഠനം ബുക്ക്മാർക്ക് كَلَّا سَيَعْلَمُونَ 4
നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
തഫ്സീർ പഠനം ബുക്ക്മാർക്ക് ثُمَّ كَلَّا سَيَعْلَمُونَ 5
വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
തഫ്സീർ പഠനം ബുക്ക്മാർക്ക് أَلَمْ نَجْعَلِ الْأَرْضَ مِهَادًا 6
ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?
തഫ്സീർ പഠനം ബുക്ക്മാർക്ക് وَالْجِبَالَ أَوْتَادًا 7
പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)
തഫ്സീർ പഠനം ബുക്ക്മാർക്ക് وَخَلَقْنَاكُمْ أَزْوَاجًا 8
നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് وَجَعَلْنَا نَوْمَكُمْ سُبَاتًا 9
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:10 ജുസ്അ് 30 · പേ. 582 وَجَعَلْنَا اللَّيْلَ لِبَاسًا 10
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:11 ജുസ്അ് 30 · പേ. 582 وَجَعَلْنَا النَّهَارَ مَعَاشًا 11
പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:12 ജുസ്അ് 30 · പേ. 582 وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا 12
നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:13 ജുസ്അ് 30 · പേ. 582 وَجَعَلْنَا سِرَاجًا وَهَّاجًا 13
കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:14 ജുസ്അ് 30 · പേ. 582 وَأَنْزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا 14
കാര്മേഘങ്ങളില് നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:15 ജുസ്അ് 30 · പേ. 582 لِنُخْرِجَ بِهِ حَبًّا وَنَبَاتًا 15
അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:16 ജുസ്അ് 30 · പേ. 582 وَجَنَّاتٍ أَلْفَافًا 16
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:17 ജുസ്അ് 30 · പേ. 582 إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا 17
തീര്‍ച്ചയായും തീരുമാനത്തിന്റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:18 ജുസ്അ് 30 · പേ. 582 يَوْمَ يُنْفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا 18
അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:19 ജുസ്അ് 30 · പേ. 582 وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا 19
ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:20 ജുസ്അ് 30 · പേ. 582 وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا 20
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:21 ജുസ്അ് 30 · പേ. 582 إِنَّ جَهَنَّمَ كَانَتْ مِرْصَادًا 21
തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:22 ജുസ്അ് 30 · പേ. 582 لِلطَّاغِينَ مَآبًا 22
അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:23 ജുസ്അ് 30 · പേ. 582 لَابِثِينَ فِيهَا أَحْقَابًا 23
അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:24 ജുസ്അ് 30 · പേ. 582 لَا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا 24
കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:25 ജുസ്അ് 30 · പേ. 582 إِلَّا حَمِيمًا وَغَسَّاقًا 25
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:26 ജുസ്അ് 30 · പേ. 582 جَزَاءً وِفَاقًا 26
അനുയോജ്യമായ പ്രതിഫലമത്രെ അത്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:27 ജുസ്അ് 30 · പേ. 582 إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا 27
തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:28 ജുസ്അ് 30 · പേ. 582 وَكَذَّبُوا بِآيَاتِنَا كِذَّابًا 28
നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:29 ജുസ്അ് 30 · പേ. 582 وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا 29
ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:30 ജുസ്അ് 30 · പേ. 582 فَذُوقُوا فَلَنْ نَزِيدَكُمْ إِلَّا عَذَابًا 30
അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:31 ജുസ്അ് 30 · പേ. 583 إِنَّ لِلْمُتَّقِينَ مَفَازًا 31
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:32 ജുസ്അ് 30 · പേ. 583 حَدَائِقَ وَأَعْنَابًا 32
അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:33 ജുസ്അ് 30 · പേ. 583 وَكَوَاعِبَ أَتْرَابًا 33
തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:34 ജുസ്അ് 30 · പേ. 583 وَكَأْسًا دِهَاقًا 34
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:35 ജുസ്അ് 30 · പേ. 583 لَا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا 35
അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:36 ജുസ്അ് 30 · പേ. 583 جَزَاءً مِنْ رَبِّكَ عَطَاءً حِسَابًا 36
(അത്) നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:37 ജുസ്അ് 30 · പേ. 583 رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرَّحْمَٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا 37
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:38 ജുസ്അ് 30 · പേ. 583 يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَٰنُ وَقَالَ صَوَابًا 38
റൂഹും മലക്കുകളും അണിയായി നില്ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:39 ജുസ്അ് 30 · പേ. 583 ذَٰلِكَ الْيَوْمُ الْحَقُّ ۖ فَمَنْ شَاءَ اتَّخَذَ إِلَىٰ رَبِّهِ مَآبًا 39
അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്റെ മാര്‍ഗം അവന് സ്വീകരിക്കട്ടെ.
തഫ്സീർ പഠനം ബുക്ക്മാർക്ക് 78:40 ജുസ്അ് 30 · പേ. 583 إِنَّا أَنْذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنْظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنْتُ تُرَابًا 40
ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്കിയിരിക്കുന്നു. മനുഷ്യന് തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.
തഫ്സീർ പഠനം ബുക്ക്മാർക്ക്