An-Najm

سورة النجم

സൂറ 53 · മക്കി · 62 ആയത്തുകൾ

53:1ജുസ്‌അ് 27 · പേ. 526

وَالنَّجْمِ إِذَا هَوَىٰ1

നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.
53:2ജുസ്‌അ് 27 · പേ. 526

مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ2

നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
53:3ജുസ്‌അ് 27 · പേ. 526

وَمَا يَنْطِقُ عَنِ الْهَوَىٰ3

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
53:4ജുസ്‌അ് 27 · പേ. 526

إِنْ هُوَ إِلَّا وَحْيٌ يُوحَىٰ4

അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.
53:5ജുസ്‌അ് 27 · പേ. 526

عَلَّمَهُ شَدِيدُ الْقُوَىٰ5

ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.
53:6ജുസ്‌അ് 27 · പേ. 526

ذُو مِرَّةٍ فَاسْتَوَىٰ6

കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.
53:7ജുസ്‌അ് 27 · പേ. 526

وَهُوَ بِالْأُفُقِ الْأَعْلَىٰ7

അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.
53:8ജുസ്‌അ് 27 · പേ. 526

ثُمَّ دَنَا فَتَدَلَّىٰ8

പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു.
53:9ജുസ്‌അ് 27 · പേ. 526

فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ9

അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു.
53:10ജുസ്‌അ് 27 · പേ. 526

فَأَوْحَىٰ إِلَىٰ عَبْدِهِ مَا أَوْحَىٰ10

അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.
53:11ജുസ്‌അ് 27 · പേ. 526

مَا كَذَبَ الْفُؤَادُ مَا رَأَىٰ11

അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല.
53:12ജുസ്‌അ് 27 · പേ. 526

أَفَتُمَارُونَهُ عَلَىٰ مَا يَرَىٰ12

എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
53:13ജുസ്‌അ് 27 · പേ. 526

وَلَقَدْ رَآهُ نَزْلَةً أُخْرَىٰ13

മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.
53:14ജുസ്‌അ് 27 · പേ. 526

عِنْدَ سِدْرَةِ الْمُنْتَهَىٰ14

അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്‌
53:15ജുസ്‌അ് 27 · പേ. 526

عِنْدَهَا جَنَّةُ الْمَأْوَىٰ15

അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.
53:16ജുസ്‌അ് 27 · പേ. 526

إِذْ يَغْشَى السِّدْرَةَ مَا يَغْشَىٰ16

ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍.
53:17ജുസ്‌അ് 27 · പേ. 526

مَا زَاغَ الْبَصَرُ وَمَا طَغَىٰ17

(നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.
53:18ജുസ്‌അ് 27 · പേ. 526

لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ18

തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.
53:19ജുസ്‌അ് 27 · പേ. 526

أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ19

ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
53:20ജുസ്‌അ് 27 · പേ. 526

وَمَنَاةَ الثَّالِثَةَ الْأُخْرَىٰ20

വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
53:21ജുസ്‌അ് 27 · പേ. 526

أَلَكُمُ الذَّكَرُ وَلَهُ الْأُنْثَىٰ21

(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
53:22ജുസ്‌അ് 27 · പേ. 526

تِلْكَ إِذًا قِسْمَةٌ ضِيزَىٰ22

എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.
53:23ജുസ്‌അ് 27 · പേ. 526

إِنْ هِيَ إِلَّا أَسْمَاءٌ سَمَّيْتُمُوهَا أَنْتُمْ وَآبَاؤُكُمْ مَا أَنْزَلَ اللَّهُ بِهَا مِنْ سُلْطَانٍ ۚ إِنْ يَتَّبِعُونَ إِلَّا الظَّنَّ وَمَا تَهْوَى الْأَنْفُسُ ۖ وَلَقَدْ جَاءَهُمْ مِنْ رَبِّهِمُ الْهُدَىٰ23

നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും.
53:24ജുസ്‌അ് 27 · പേ. 526

أَمْ لِلْإِنْسَانِ مَا تَمَنَّىٰ24

അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്‌?
53:25ജുസ്‌അ് 27 · പേ. 526

فَلِلَّهِ الْآخِرَةُ وَالْأُولَىٰ25

എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.
53:26ജുസ്‌അ് 27 · പേ. 526

۞ وَكَمْ مِنْ مَلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِنْ بَعْدِ أَنْ يَأْذَنَ اللَّهُ لِمَنْ يَشَاءُ وَيَرْضَىٰ26

ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്‌) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ.
53:27ജുസ്‌അ് 27 · പേ. 527

إِنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ لَيُسَمُّونَ الْمَلَائِكَةَ تَسْمِيَةَ الْأُنْثَىٰ27

തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.
53:28ജുസ്‌അ് 27 · പേ. 527

وَمَا لَهُمْ بِهِ مِنْ عِلْمٍ ۖ إِنْ يَتَّبِعُونَ إِلَّا الظَّنَّ ۖ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا28

അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.
53:29ജുസ്‌അ് 27 · പേ. 527

فَأَعْرِضْ عَنْ مَنْ تَوَلَّىٰ عَنْ ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا29

ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക.
53:30ജുസ്‌അ് 27 · പേ. 527

ذَٰلِكَ مَبْلَغُهُمْ مِنَ الْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِمَنِ اهْتَدَىٰ30

അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു.
53:31ജുസ്‌അ് 27 · പേ. 527

وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ لِيَجْزِيَ الَّذِينَ أَسَاءُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى31

അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും.
53:32ജുസ്‌അ് 27 · പേ. 527

الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ ۚ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنْشَأَكُمْ مِنَ الْأَرْضِ وَإِذْ أَنْتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ ۖ فَلَا تُزَكُّوا أَنْفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَىٰ32

അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍ അറിവുള്ളവന്‍. അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.
53:33ജുസ്‌അ് 27 · പേ. 527

أَفَرَأَيْتَ الَّذِي تَوَلَّىٰ33

എന്നാല്‍ പിന്‍മാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ?
53:34ജുസ്‌അ് 27 · പേ. 527

وَأَعْطَىٰ قَلِيلًا وَأَكْدَىٰ34

അല്‍പമൊക്കെ അവന്‍ ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു.
53:35ജുസ്‌അ് 27 · പേ. 527

أَعِنْدَهُ عِلْمُ الْغَيْبِ فَهُوَ يَرَىٰ35

അവന്‍റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അതു മുഖേന അവന്‍ കണ്ടറിഞ്ഞ് കൊണ്ടിരിക്കുകയാണോ?
53:36ജുസ്‌അ് 27 · പേ. 527

أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَىٰ36

അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?
53:37ജുസ്‌അ് 27 · പേ. 527

وَإِبْرَاهِيمَ الَّذِي وَفَّىٰ37

(കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (പത്രികകളില്‍)
53:38ജുസ്‌അ് 27 · പേ. 527

أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ38

അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,
53:39ജുസ്‌അ് 27 · പേ. 527

وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَىٰ39

മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.
53:40ജുസ്‌അ് 27 · പേ. 527

وَأَنَّ سَعْيَهُ سَوْفَ يُرَىٰ40

അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.
53:41ജുസ്‌അ് 27 · പേ. 527

ثُمَّ يُجْزَاهُ الْجَزَاءَ الْأَوْفَىٰ41

പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും,
53:42ജുസ്‌അ് 27 · പേ. 527

وَأَنَّ إِلَىٰ رَبِّكَ الْمُنْتَهَىٰ42

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും,
53:43ജുസ്‌അ് 27 · പേ. 527

وَأَنَّهُ هُوَ أَضْحَكَ وَأَبْكَىٰ43

അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും,
53:44ജുസ്‌അ് 27 · പേ. 527

وَأَنَّهُ هُوَ أَمَاتَ وَأَحْيَا44

അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും,
53:45ജുസ്‌അ് 27 · പേ. 528

وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنْثَىٰ45

ആണ്‍‍ , പെണ്‍‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും
53:46ജുസ്‌അ് 27 · പേ. 528

مِنْ نُطْفَةٍ إِذَا تُمْنَىٰ46

ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്‌
53:47ജുസ്‌അ് 27 · പേ. 528

وَأَنَّ عَلَيْهِ النَّشْأَةَ الْأُخْرَىٰ47

രണ്ടാമത് ജനിപ്പിക്കുക എന്നത് അവന്‍റെ ചുമതലയിലാണെന്നും,
53:48ജുസ്‌അ് 27 · പേ. 528

وَأَنَّهُ هُوَ أَغْنَىٰ وَأَقْنَىٰ48

ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവന്‍ തന്നെയാണ് എന്നും,
53:49ജുസ്‌അ് 27 · പേ. 528

وَأَنَّهُ هُوَ رَبُّ الشِّعْرَىٰ49

അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്‌. എന്നുമുള്ള കാര്യങ്ങള്‍.
53:50ജുസ്‌അ് 27 · പേ. 528

وَأَنَّهُ أَهْلَكَ عَادًا الْأُولَىٰ50

ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും,
53:51ജുസ്‌അ് 27 · പേ. 528

وَثَمُودَ فَمَا أَبْقَىٰ51

ഥമൂദിനെയും. എന്നിട്ട് (ഒരാളെയും) അവന്‍ അവശേഷിപ്പിച്ചില്ല.
53:52ജുസ്‌അ് 27 · പേ. 528

وَقَوْمَ نُوحٍ مِنْ قَبْلُ ۖ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَىٰ52

അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു.
53:53ജുസ്‌അ് 27 · പേ. 528

وَالْمُؤْتَفِكَةَ أَهْوَىٰ53

കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും, അവന്‍ തകര്‍ത്തു കളഞ്ഞു.
53:54ജുസ്‌അ് 27 · പേ. 528

فَغَشَّاهَا مَا غَشَّىٰ54

അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു.
53:55ജുസ്‌അ് 27 · പേ. 528

فَبِأَيِّ آلَاءِ رَبِّكَ تَتَمَارَىٰ55

അപ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്‌?
53:56ജുസ്‌അ് 27 · പേ. 528

هَٰذَا نَذِيرٌ مِنَ النُّذُرِ الْأُولَىٰ56

ഇദ്ദേഹം (മുഹമ്മദ് നബി) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു.
53:57ജുസ്‌അ് 27 · പേ. 528

أَزِفَتِ الْآزِفَةُ57

സമീപസ്ഥമായ ആ സംഭവം ആസന്നമായിരിക്കുന്നു.
53:58ജുസ്‌അ് 27 · പേ. 528

لَيْسَ لَهَا مِنْ دُونِ اللَّهِ كَاشِفَةٌ58

അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല.
53:59ജുസ്‌അ് 27 · പേ. 528

أَفَمِنْ هَٰذَا الْحَدِيثِ تَعْجَبُونَ59

അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും,
53:60ജുസ്‌അ് 27 · പേ. 528

وَتَضْحَكُونَ وَلَا تَبْكُونَ60

നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും,
53:61ജുസ്‌അ് 27 · പേ. 528

وَأَنْتُمْ سَامِدُونَ61

നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?.
53:62ജുസ്‌അ് 27 · പേ. 528

فَاسْجُدُوا لِلَّهِ وَاعْبُدُوا ۩62

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക