Al-Kafirun

سورة الكافرون

സൂറ 109 · മക്കി · 6 ആയത്തുകൾ

109:1 · Al-Kafirunജുസ്‌അ് 30 · പേ. 603

قُلْ يَا أَيُّهَا الْكَافِرُونَ1

(നബിയേ,) പറയുക: അവിശ്വാസികളേ,
109:2ജുസ്‌അ് 30 · പേ. 603

لَا أَعْبُدُ مَا تَعْبُدُونَ2

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
109:3ജുസ്‌അ് 30 · പേ. 603

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ3

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
109:4ജുസ്‌അ് 30 · പേ. 603

وَلَا أَنَا عَابِدٌ مَا عَبَدْتُمْ4

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
109:5ജുസ്‌അ് 30 · പേ. 603

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ5

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
109:6ജുസ്‌അ് 30 · പേ. 603

لَكُمْ دِينُكُمْ وَلِيَ دِينِ6

നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക