Al-Mutaffifin

سورة المطففين

സൂറ 83 · മക്കി · 36 ആയത്തുകൾ

83:1ജുസ്‌അ് 30 · പേ. 587

وَيْلٌ لِلْمُطَفِّفِينَ1

അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം
83:2ജുസ്‌അ് 30 · പേ. 587

الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ2

അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും.
83:3ജുസ്‌അ് 30 · പേ. 587

وَإِذَا كَالُوهُمْ أَوْ وَزَنُوهُمْ يُخْسِرُونَ3

ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌.
83:4ജുസ്‌അ് 30 · പേ. 587

أَلَا يَظُنُّ أُولَٰئِكَ أَنَّهُمْ مَبْعُوثُونَ4

അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌?
83:5ജുസ്‌അ് 30 · പേ. 588

لِيَوْمٍ عَظِيمٍ5

ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌
83:6ജുസ്‌അ് 30 · പേ. 588

يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ6

അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം.
83:7ജുസ്‌അ് 30 · പേ. 588

كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ7

നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.
83:8ജുസ്‌അ് 30 · പേ. 588

وَمَا أَدْرَاكَ مَا سِجِّينٌ8

സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
83:9ജുസ്‌അ് 30 · പേ. 588

كِتَابٌ مَرْقُومٌ9

എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.
83:10ജുസ്‌അ് 30 · പേ. 588

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ10

അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.
83:11ജുസ്‌അ് 30 · പേ. 588

الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ11

അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.
83:12ജുസ്‌അ് 30 · പേ. 588

وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ12

എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.
83:13ജുസ്‌അ് 30 · പേ. 588

إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ13

അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌.
83:14ജുസ്‌അ് 30 · പേ. 588

كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِمْ مَا كَانُوا يَكْسِبُونَ14

അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.
83:15ജുസ്‌അ് 30 · പേ. 588

كَلَّا إِنَّهُمْ عَنْ رَبِّهِمْ يَوْمَئِذٍ لَمَحْجُوبُونَ15

അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.
83:16ജുസ്‌അ് 30 · പേ. 588

ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ16

പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.
83:17ജുസ്‌അ് 30 · പേ. 588

ثُمَّ يُقَالُ هَٰذَا الَّذِي كُنْتُمْ بِهِ تُكَذِّبُونَ17

പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
83:18ജുസ്‌അ് 30 · പേ. 588

كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ18

നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും.
83:19ജുസ്‌അ് 30 · പേ. 588

وَمَا أَدْرَاكَ مَا عِلِّيُّونَ19

ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
83:20ജുസ്‌അ് 30 · പേ. 588

كِتَابٌ مَرْقُومٌ20

എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.
83:21ജുസ്‌അ് 30 · പേ. 588

يَشْهَدُهُ الْمُقَرَّبُونَ21

സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌.
83:22ജുസ്‌അ് 30 · പേ. 588

إِنَّ الْأَبْرَارَ لَفِي نَعِيمٍ22

തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
83:23ജുസ്‌അ് 30 · പേ. 588

عَلَى الْأَرَائِكِ يَنْظُرُونَ23

സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
83:24ജുസ്‌അ് 30 · പേ. 588

تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ24

അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം.
83:25ജുസ്‌അ് 30 · പേ. 588

يُسْقَوْنَ مِنْ رَحِيقٍ مَخْتُومٍ25

മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും.
83:26ജുസ്‌അ് 30 · പേ. 588

خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ26

അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.
83:27ജുസ്‌അ് 30 · പേ. 588

وَمِزَاجُهُ مِنْ تَسْنِيمٍ27

അതിലെ ചേരുവ തസ്നീം ആയിരിക്കും.
83:28ജുസ്‌അ് 30 · പേ. 588

عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ28

അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.
83:29ജുസ്‌അ് 30 · പേ. 588

إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ29

തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
83:30ജുസ്‌അ് 30 · പേ. 588

وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ30

അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.
83:31ജുസ്‌അ് 30 · പേ. 588

وَإِذَا انْقَلَبُوا إِلَىٰ أَهْلِهِمُ انْقَلَبُوا فَكِهِينَ31

അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു.
83:32ജുസ്‌അ് 30 · പേ. 588

وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ32

അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.
83:33ജുസ്‌അ് 30 · പേ. 588

وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ33

അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.
83:34ജുസ്‌അ് 30 · പേ. 589

فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ34

എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.
83:35ജുസ്‌അ് 30 · പേ. 589

عَلَى الْأَرَائِكِ يَنْظُرُونَ35

സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
83:36ജുസ്‌അ് 30 · പേ. 589

هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ36

സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്‌.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Ibrahim Al-Akhdar - Al-Mutaffifin · Tlawati