Al-Buruj

سورة البروج

സൂറ 85 · മക്കി · 22 ആയത്തുകൾ

85:1ജുസ്‌അ് 30 · പേ. 590

وَالسَّمَاءِ ذَاتِ الْبُرُوجِ1

നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
85:2ജുസ്‌അ് 30 · പേ. 590

وَالْيَوْمِ الْمَوْعُودِ2

വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
85:3ജുസ്‌അ് 30 · പേ. 590

وَشَاهِدٍ وَمَشْهُودٍ3

സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
85:4ജുസ്‌അ് 30 · പേ. 590

قُتِلَ أَصْحَابُ الْأُخْدُودِ4

ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.
85:5ജുസ്‌അ് 30 · പേ. 590

النَّارِ ذَاتِ الْوَقُودِ5

അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
85:6ജുസ്‌അ് 30 · പേ. 590

إِذْ هُمْ عَلَيْهَا قُعُودٌ6

അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
85:7ജുസ്‌അ് 30 · പേ. 590

وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ7

സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
85:8ജുസ്‌അ് 30 · പേ. 590

وَمَا نَقَمُوا مِنْهُمْ إِلَّا أَنْ يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ8

പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.
85:9ജുസ്‌അ് 30 · പേ. 590

الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ9

ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
85:10ജുസ്‌അ് 30 · പേ. 590

إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ10

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.
85:11ജുസ്‌അ് 30 · പേ. 590

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ11

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.
85:12ജുസ്‌അ് 30 · പേ. 590

إِنَّ بَطْشَ رَبِّكَ لَشَدِيدٌ12

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.
85:13ജുസ്‌അ് 30 · പേ. 590

إِنَّهُ هُوَ يُبْدِئُ وَيُعِيدُ13

തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.
85:14ജുസ്‌അ് 30 · പേ. 590

وَهُوَ الْغَفُورُ الْوَدُودُ14

അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
85:15ജുസ്‌അ് 30 · പേ. 590

ذُو الْعَرْشِ الْمَجِيدُ15

സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,
85:16ജുസ്‌അ് 30 · പേ. 590

فَعَّالٌ لِمَا يُرِيدُ16

താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.
85:17ജുസ്‌അ് 30 · പേ. 590

هَلْ أَتَاكَ حَدِيثُ الْجُنُودِ17

ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?
85:18ജുസ്‌അ് 30 · പേ. 590

فِرْعَوْنَ وَثَمُودَ18

അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).
85:19ജുസ്‌അ് 30 · പേ. 590

بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ19

അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.
85:20ജുസ്‌അ് 30 · പേ. 590

وَاللَّهُ مِنْ وَرَائِهِمْ مُحِيطٌ20

അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
85:21ജുസ്‌അ് 30 · പേ. 590

بَلْ هُوَ قُرْآنٌ مَجِيدٌ21

അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
85:22ജുസ്‌അ് 30 · പേ. 590

فِي لَوْحٍ مَحْفُوظٍ22

സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Hani Ar-Rifai - Al-Buruj · Tlawati