Al-Layl

سورة الليل

സൂറ 92 · മക്കി · 21 ആയത്തുകൾ

92:1ജുസ്‌അ് 30 · പേ. 595

وَاللَّيْلِ إِذَا يَغْشَىٰ1

രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍
92:2ജുസ്‌അ് 30 · പേ. 595

وَالنَّهَارِ إِذَا تَجَلَّىٰ2

പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍
92:3ജുസ്‌അ് 30 · പേ. 595

وَمَا خَلَقَ الذَّكَرَ وَالْأُنْثَىٰ3

ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
92:4ജുസ്‌അ് 30 · പേ. 595

إِنَّ سَعْيَكُمْ لَشَتَّىٰ4

തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
92:5ജുസ്‌അ് 30 · പേ. 595

فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ5

എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
92:6ജുസ്‌അ് 30 · പേ. 595

وَصَدَّقَ بِالْحُسْنَىٰ6

ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
92:7ജുസ്‌അ് 30 · പേ. 595

فَسَنُيَسِّرُهُ لِلْيُسْرَىٰ7

അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.
92:8ജുസ്‌അ് 30 · പേ. 595

وَأَمَّا مَنْ بَخِلَ وَاسْتَغْنَىٰ8

എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
92:9ജുസ്‌അ് 30 · പേ. 595

وَكَذَّبَ بِالْحُسْنَىٰ9

ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
92:10ജുസ്‌അ് 30 · പേ. 596

فَسَنُيَسِّرُهُ لِلْعُسْرَىٰ10

അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.
92:11ജുസ്‌അ് 30 · പേ. 596

وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ11

അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.
92:12ജുസ്‌അ് 30 · പേ. 596

إِنَّ عَلَيْنَا لَلْهُدَىٰ12

തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.
92:13ജുസ്‌അ് 30 · പേ. 596

وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ13

തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
92:14ജുസ്‌അ് 30 · പേ. 596

فَأَنْذَرْتُكُمْ نَارًا تَلَظَّىٰ14

അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
92:15ജുസ്‌അ് 30 · പേ. 596

لَا يَصْلَاهَا إِلَّا الْأَشْقَى15

ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
92:16ജുസ്‌അ് 30 · പേ. 596

الَّذِي كَذَّبَ وَتَوَلَّىٰ16

നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)
92:17ജുസ്‌അ് 30 · പേ. 596

وَسَيُجَنَّبُهَا الْأَتْقَى17

ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.
92:18ജുസ്‌അ് 30 · പേ. 596

الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ18

പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)
92:19ജുസ്‌അ് 30 · പേ. 596

وَمَا لِأَحَدٍ عِنْدَهُ مِنْ نِعْمَةٍ تُجْزَىٰ19

പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.
92:20ജുസ്‌അ് 30 · പേ. 596

إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ20

തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.
92:21ജുസ്‌അ് 30 · പേ. 596

وَلَسَوْفَ يَرْضَىٰ21

വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Ali Jaber - Al-Layl · Tlawati