Al-A'la

سورة الأعلى

സൂറ 87 · മക്കി · 19 ആയത്തുകൾ

87:1ജുസ്‌അ് 30 · പേ. 591

سَبِّحِ اسْمَ رَبِّكَ الْأَعْلَى1

അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
87:2ജുസ്‌അ് 30 · പേ. 591

الَّذِي خَلَقَ فَسَوَّىٰ2

സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)
87:3ജുസ്‌അ് 30 · പേ. 591

وَالَّذِي قَدَّرَ فَهَدَىٰ3

വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,
87:4ജുസ്‌അ് 30 · പേ. 591

وَالَّذِي أَخْرَجَ الْمَرْعَىٰ4

മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
87:5ജുസ്‌അ് 30 · പേ. 591

فَجَعَلَهُ غُثَاءً أَحْوَىٰ5

എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)
87:6ജുസ്‌അ് 30 · പേ. 591

سَنُقْرِئُكَ فَلَا تَنْسَىٰ6

നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.
87:7ജുസ്‌അ് 30 · പേ. 591

إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ7

അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.
87:8ജുസ്‌അ് 30 · പേ. 591

وَنُيَسِّرُكَ لِلْيُسْرَىٰ8

കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്‌.
87:9ജുസ്‌അ് 30 · പേ. 591

فَذَكِّرْ إِنْ نَفَعَتِ الذِّكْرَىٰ9

അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.
87:10ജുസ്‌അ് 30 · പേ. 591

سَيَذَّكَّرُ مَنْ يَخْشَىٰ10

ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌.
87:11ജുസ്‌അ് 30 · പേ. 592

وَيَتَجَنَّبُهَا الْأَشْقَى11

ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്‌.
87:12ജുസ്‌അ് 30 · പേ. 592

الَّذِي يَصْلَى النَّارَ الْكُبْرَىٰ12

വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍
87:13ജുസ്‌അ് 30 · പേ. 592

ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ13

പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.
87:14ജുസ്‌അ് 30 · പേ. 592

قَدْ أَفْلَحَ مَنْ تَزَكَّىٰ14

തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു.
87:15ജുസ്‌അ് 30 · പേ. 592

وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ15

തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍)
87:16ജുസ്‌അ് 30 · പേ. 592

بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا16

പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
87:17ജുസ്‌അ് 30 · പേ. 592

وَالْآخِرَةُ خَيْرٌ وَأَبْقَىٰ17

പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
87:18ജുസ്‌അ് 30 · പേ. 592

إِنَّ هَٰذَا لَفِي الصُّحُفِ الْأُولَىٰ18

തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌.
87:19ജുസ്‌അ് 30 · പേ. 592

صُحُفِ إِبْرَاهِيمَ وَمُوسَىٰ19

അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Ali Jaber - Al-A'la · Tlawati