Az-Zalzalah

سورة الزلزلة

സൂറ 99 · മദനി · 8 ആയത്തുകൾ

99:1ജുസ്‌അ് 30 · പേ. 599

إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا1

ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം.
99:2ജുസ്‌അ് 30 · പേ. 599

وَأَخْرَجَتِ الْأَرْضُ أَثْقَالَهَا2

ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,
99:3ജുസ്‌അ് 30 · പേ. 599

وَقَالَ الْإِنْسَانُ مَا لَهَا3

അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.
99:4ജുസ്‌അ് 30 · പേ. 599

يَوْمَئِذٍ تُحَدِّثُ أَخْبَارَهَا4

അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌.
99:5ജുസ്‌അ് 30 · പേ. 599

بِأَنَّ رَبَّكَ أَوْحَىٰ لَهَا5

നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.
99:6ജുസ്‌അ് 30 · പേ. 599

يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِيُرَوْا أَعْمَالَهُمْ6

അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.
99:7ജുസ്‌അ് 30 · പേ. 599

فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ7

അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.
99:8ജുസ്‌അ് 30 · പേ. 599

وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ8

ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Ahmad Nainaa - Az-Zalzalah · Tlawati