وَيْلٌ لِلْمُطَفِّفِينَ1
അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം
الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ2
അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും.
وَإِذَا كَالُوهُمْ أَوْ وَزَنُوهُمْ يُخْسِرُونَ3
ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്.
أَلَا يَظُنُّ أُولَٰئِكَ أَنَّهُمْ مَبْعُوثُونَ4
അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്പിക്കപ്പെടുന്നവരാണെന്ന്?
لِيَوْمٍ عَظِيمٍ5
ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്
يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ6
അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം.
كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ7
നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.
وَمَا أَدْرَاكَ مَا سِجِّينٌ8
സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
كِتَابٌ مَرْقُومٌ9
എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്.
83:10ജുസ്അ് 30 · പേ. 588 وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ10
അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.
83:11ജുസ്അ് 30 · പേ. 588 الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ11
അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്.
83:12ജുസ്അ് 30 · പേ. 588 وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ12
എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.
83:13ജുസ്അ് 30 · പേ. 588 إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ13
അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന് പറയും; പൂര്വ്വികന്മാരുടെ ഐതിഹ്യങ്ങളാണെന്ന്.
83:14ജുസ്അ് 30 · പേ. 588 كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِمْ مَا كَانُوا يَكْسِبُونَ14
അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.
83:15ജുസ്അ് 30 · പേ. 588 كَلَّا إِنَّهُمْ عَنْ رَبِّهِمْ يَوْمَئِذٍ لَمَحْجُوبُونَ15
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.
83:16ജുസ്അ് 30 · പേ. 588 ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ16
പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.
83:17ജുസ്അ് 30 · പേ. 588 ثُمَّ يُقَالُ هَٰذَا الَّذِي كُنْتُمْ بِهِ تُكَذِّبُونَ17
പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
83:18ജുസ്അ് 30 · പേ. 588 كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ18
നിസ്സംശയം; പുണ്യവാന്മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും.
83:19ജുസ്അ് 30 · പേ. 588 وَمَا أَدْرَاكَ مَا عِلِّيُّونَ19
ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
83:20ജുസ്അ് 30 · പേ. 588 كِتَابٌ مَرْقُومٌ20
എഴുതപ്പെട്ട ഒരു രേഖയത്രെ അത്.
83:21ജുസ്അ് 30 · പേ. 588 يَشْهَدُهُ الْمُقَرَّبُونَ21
സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്.
83:22ജുസ്അ് 30 · പേ. 588 إِنَّ الْأَبْرَارَ لَفِي نَعِيمٍ22
തീര്‍ച്ചയായും സുകൃതവാന്മാര് സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
83:23ജുസ്അ് 30 · പേ. 588 عَلَى الْأَرَائِكِ يَنْظُرُونَ23
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
83:24ജുസ്അ് 30 · പേ. 588 تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ24
അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്റെ തിളക്കം നിനക്കറിയാം.
83:25ജുസ്അ് 30 · പേ. 588 يُسْقَوْنَ مِنْ رَحِيقٍ مَخْتُومٍ25
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും.
83:26ജുസ്അ് 30 · പേ. 588 خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ26
അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.
83:27ജുസ്അ് 30 · പേ. 588 وَمِزَاجُهُ مِنْ تَسْنِيمٍ27
അതിലെ ചേരുവ തസ്നീം ആയിരിക്കും.
83:28ജുസ്അ് 30 · പേ. 588 عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ28
അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.
83:29ജുസ്അ് 30 · പേ. 588 إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ29
തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
83:30ജുസ്അ് 30 · പേ. 588 وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ30
അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.
83:31ജുസ്അ് 30 · പേ. 588 وَإِذَا انْقَلَبُوا إِلَىٰ أَهْلِهِمُ انْقَلَبُوا فَكِهِينَ31
അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു.
83:32ജുസ്അ് 30 · പേ. 588 وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ32
അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.
83:33ജുസ്അ് 30 · പേ. 588 وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ33
അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.
83:34ജുസ്അ് 30 · പേ. 589 فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ34
എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്.
83:35ജുസ്അ് 30 · പേ. 589 عَلَى الْأَرَائِكِ يَنْظُرُونَ35
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
83:36ജുസ്അ് 30 · പേ. 589 هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ36
സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്.