Al-Humazah

سورة الهمزة

സൂറ 104 · മക്കി · 9 ആയത്തുകൾ

104:1ജുസ്‌അ് 30 · പേ. 601

وَيْلٌ لِكُلِّ هُمَزَةٍ لُمَزَةٍ1

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
104:2ജുസ്‌അ് 30 · പേ. 601

الَّذِي جَمَعَ مَالًا وَعَدَّدَهُ2

അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.
104:3ജുസ്‌അ് 30 · പേ. 601

يَحْسَبُ أَنَّ مَالَهُ أَخْلَدَهُ3

അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
104:4ജുസ്‌അ് 30 · പേ. 601

كَلَّا ۖ لَيُنْبَذَنَّ فِي الْحُطَمَةِ4

നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
104:5ജുസ്‌അ് 30 · പേ. 601

وَمَا أَدْرَاكَ مَا الْحُطَمَةُ5

ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
104:6ജുസ്‌അ് 30 · പേ. 601

نَارُ اللَّهِ الْمُوقَدَةُ6

അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
104:7ജുസ്‌അ് 30 · പേ. 601

الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ7

ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
104:8ജുസ്‌അ് 30 · പേ. 601

إِنَّهَا عَلَيْهِمْ مُؤْصَدَةٌ8

തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
104:9ജുസ്‌അ് 30 · പേ. 601

فِي عَمَدٍ مُمَدَّدَةٍ9

നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക

Abdullah Al-Mattrod - Al-Humazah · Tlawati