Ash-Sharh

سورة الشرح

സൂറ 94 · മക്കി · 8 ആയത്തുകൾ

94:1ജുസ്‌അ് 30 · പേ. 596

أَلَمْ نَشْرَحْ لَكَ صَدْرَكَ1

നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?
94:2ജുസ്‌അ് 30 · പേ. 596

وَوَضَعْنَا عَنْكَ وِزْرَكَ2

നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.
94:3ജുസ്‌അ് 30 · പേ. 597

الَّذِي أَنْقَضَ ظَهْرَكَ3

നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)
94:4ജുസ്‌അ് 30 · പേ. 597

وَرَفَعْنَا لَكَ ذِكْرَكَ4

നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.
94:5 · With hardship comes easeജുസ്‌അ് 30 · പേ. 597

فَإِنَّ مَعَ الْعُسْرِ يُسْرًا5

എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
94:6 · Indeed, with hardship comes easeജുസ്‌അ് 30 · പേ. 597

إِنَّ مَعَ الْعُسْرِ يُسْرًا6

തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
94:7ജുസ്‌അ് 30 · പേ. 597

فَإِذَا فَرَغْتَ فَانْصَبْ7

ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.
94:8ജുസ്‌അ് 30 · പേ. 597

وَإِلَىٰ رَبِّكَ فَارْغَبْ8

നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക