Al-Ghashiyah

سورة الغاشية

സൂറ 88 · മക്കി · 26 ആയത്തുകൾ

88:1ജുസ്‌അ് 30 · പേ. 592

هَلْ أَتَاكَ حَدِيثُ الْغَاشِيَةِ1

(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?
88:2ജുസ്‌അ് 30 · പേ. 592

وُجُوهٌ يَوْمَئِذٍ خَاشِعَةٌ2

അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും
88:3ജുസ്‌അ് 30 · പേ. 592

عَامِلَةٌ نَاصِبَةٌ3

പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.
88:4ജുസ്‌അ് 30 · പേ. 592

تَصْلَىٰ نَارًا حَامِيَةً4

ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.
88:5ജുസ്‌അ് 30 · പേ. 592

تُسْقَىٰ مِنْ عَيْنٍ آنِيَةٍ5

ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.
88:6ജുസ്‌അ് 30 · പേ. 592

لَيْسَ لَهُمْ طَعَامٌ إِلَّا مِنْ ضَرِيعٍ6

ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.
88:7ജുസ്‌അ് 30 · പേ. 592

لَا يُسْمِنُ وَلَا يُغْنِي مِنْ جُوعٍ7

അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.
88:8ജുസ്‌അ് 30 · പേ. 592

وُجُوهٌ يَوْمَئِذٍ نَاعِمَةٌ8

ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.
88:9ജുസ്‌അ് 30 · പേ. 592

لِسَعْيِهَا رَاضِيَةٌ9

അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.
88:10ജുസ്‌അ് 30 · പേ. 592

فِي جَنَّةٍ عَالِيَةٍ10

ഉന്നതമായ സ്വര്‍ഗത്തില്‍.
88:11ജുസ്‌അ് 30 · പേ. 592

لَا تَسْمَعُ فِيهَا لَاغِيَةً11

അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.
88:12ജുസ്‌അ് 30 · പേ. 592

فِيهَا عَيْنٌ جَارِيَةٌ12

അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.
88:13ജുസ്‌അ് 30 · പേ. 592

فِيهَا سُرُرٌ مَرْفُوعَةٌ13

അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,
88:14ജുസ്‌അ് 30 · പേ. 592

وَأَكْوَابٌ مَوْضُوعَةٌ14

തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
88:15ജുസ്‌അ് 30 · പേ. 592

وَنَمَارِقُ مَصْفُوفَةٌ15

അണിയായി വെക്കപ്പെട്ട തലയണകളും,
88:16ജുസ്‌അ് 30 · പേ. 592

وَزَرَابِيُّ مَبْثُوثَةٌ16

വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.
88:17ജുസ്‌അ് 30 · പേ. 592

أَفَلَا يَنْظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ17

ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.
88:18ജുസ്‌അ് 30 · പേ. 592

وَإِلَى السَّمَاءِ كَيْفَ رُفِعَتْ18

ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.
88:19ജുസ്‌അ് 30 · പേ. 592

وَإِلَى الْجِبَالِ كَيْفَ نُصِبَتْ19

പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.
88:20ജുസ്‌അ് 30 · പേ. 592

وَإِلَى الْأَرْضِ كَيْفَ سُطِحَتْ20

ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌
88:21ജുസ്‌അ് 30 · പേ. 592

فَذَكِّرْ إِنَّمَا أَنْتَ مُذَكِّرٌ21

അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.
88:22ജുസ്‌അ് 30 · പേ. 592

لَسْتَ عَلَيْهِمْ بِمُصَيْطِرٍ22

നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.
88:23ജുസ്‌അ് 30 · പേ. 593

إِلَّا مَنْ تَوَلَّىٰ وَكَفَرَ23

പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം
88:24ജുസ്‌അ് 30 · പേ. 593

فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ24

അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.
88:25ജുസ്‌അ് 30 · പേ. 593

إِنَّ إِلَيْنَا إِيَابَهُمْ25

തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.
88:26ജുസ്‌അ് 30 · പേ. 593

ثُمَّ إِنَّ عَلَيْنَا حِسَابَهُمْ26

പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക