Abasa

سورة عبس

സൂറ 80 · മക്കി · 42 ആയത്തുകൾ

80:1ജുസ്‌അ് 30 · പേ. 585

عَبَسَ وَتَوَلَّىٰ1

അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
80:2ജുസ്‌അ് 30 · പേ. 585

أَنْ جَاءَهُ الْأَعْمَىٰ2

അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
80:3ജുസ്‌അ് 30 · പേ. 585

وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ3

(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
80:4ജുസ്‌അ് 30 · പേ. 585

أَوْ يَذَّكَّرُ فَتَنْفَعَهُ الذِّكْرَىٰ4

അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
80:5ജുസ്‌അ് 30 · പേ. 585

أَمَّا مَنِ اسْتَغْنَىٰ5

എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
80:6ജുസ്‌അ് 30 · പേ. 585

فَأَنْتَ لَهُ تَصَدَّىٰ6

നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
80:7ജുസ്‌അ് 30 · പേ. 585

وَمَا عَلَيْكَ أَلَّا يَزَّكَّىٰ7

അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
80:8ജുസ്‌അ് 30 · പേ. 585

وَأَمَّا مَنْ جَاءَكَ يَسْعَىٰ8

എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
80:9ജുസ്‌അ് 30 · പേ. 585

وَهُوَ يَخْشَىٰ9

(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
80:10ജുസ്‌അ് 30 · പേ. 585

فَأَنْتَ عَنْهُ تَلَهَّىٰ10

അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
80:11ജുസ്‌അ് 30 · പേ. 585

كَلَّا إِنَّهَا تَذْكِرَةٌ11

നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
80:12ജുസ്‌അ് 30 · പേ. 585

فَمَنْ شَاءَ ذَكَرَهُ12

അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.
80:13ജുസ്‌അ് 30 · പേ. 585

فِي صُحُفٍ مُكَرَّمَةٍ13

ആദരണീയമായ ചില ഏടുകളിലാണത്‌.
80:14ജുസ്‌അ് 30 · പേ. 585

مَرْفُوعَةٍ مُطَهَّرَةٍ14

ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
80:15ജുസ്‌അ് 30 · പേ. 585

بِأَيْدِي سَفَرَةٍ15

ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
80:16ജുസ്‌അ് 30 · പേ. 585

كِرَامٍ بَرَرَةٍ16

മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
80:17ജുസ്‌അ് 30 · പേ. 585

قُتِلَ الْإِنْسَانُ مَا أَكْفَرَهُ17

മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
80:18ജുസ്‌അ് 30 · പേ. 585

مِنْ أَيِّ شَيْءٍ خَلَقَهُ18

ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
80:19ജുസ്‌അ് 30 · പേ. 585

مِنْ نُطْفَةٍ خَلَقَهُ فَقَدَّرَهُ19

ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
80:20ജുസ്‌അ് 30 · പേ. 585

ثُمَّ السَّبِيلَ يَسَّرَهُ20

പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
80:21ജുസ്‌അ് 30 · പേ. 585

ثُمَّ أَمَاتَهُ فَأَقْبَرَهُ21

അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
80:22ജുസ്‌അ് 30 · പേ. 585

ثُمَّ إِذَا شَاءَ أَنْشَرَهُ22

പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
80:23ജുസ്‌അ് 30 · പേ. 585

كَلَّا لَمَّا يَقْضِ مَا أَمَرَهُ23

നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
80:24ജുസ്‌അ് 30 · പേ. 585

فَلْيَنْظُرِ الْإِنْسَانُ إِلَىٰ طَعَامِهِ24

എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
80:25ജുസ്‌അ് 30 · പേ. 585

أَنَّا صَبَبْنَا الْمَاءَ صَبًّا25

നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
80:26ജുസ്‌അ് 30 · പേ. 585

ثُمَّ شَقَقْنَا الْأَرْضَ شَقًّا26

പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
80:27ജുസ്‌അ് 30 · പേ. 585

فَأَنْبَتْنَا فِيهَا حَبًّا27

എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.
80:28ജുസ്‌അ് 30 · പേ. 585

وَعِنَبًا وَقَضْبًا28

മുന്തിരിയും പച്ചക്കറികളും
80:29ജുസ്‌അ് 30 · പേ. 585

وَزَيْتُونًا وَنَخْلًا29

ഒലീവും ഈന്തപ്പനയും
80:30ജുസ്‌അ് 30 · പേ. 585

وَحَدَائِقَ غُلْبًا30

ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
80:31ജുസ്‌അ് 30 · പേ. 585

وَفَاكِهَةً وَأَبًّا31

പഴവര്‍ഗവും പുല്ലും.
80:32ജുസ്‌അ് 30 · പേ. 585

مَتَاعًا لَكُمْ وَلِأَنْعَامِكُمْ32

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
80:33ജുസ്‌അ് 30 · പേ. 585

فَإِذَا جَاءَتِ الصَّاخَّةُ33

എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
80:34ജുസ്‌അ് 30 · പേ. 585

يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ34

അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
80:35ജുസ്‌അ് 30 · പേ. 585

وَأُمِّهِ وَأَبِيهِ35

തന്‍റെ മാതാവിനെയും പിതാവിനെയും.
80:36ജുസ്‌അ് 30 · പേ. 585

وَصَاحِبَتِهِ وَبَنِيهِ36

തന്‍റെ ഭാര്യയെയും മക്കളെയും.
80:37ജുസ്‌അ് 30 · പേ. 585

لِكُلِّ امْرِئٍ مِنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ37

അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
80:38ജുസ്‌അ് 30 · പേ. 585

وُجُوهٌ يَوْمَئِذٍ مُسْفِرَةٌ38

അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
80:39ജുസ്‌അ് 30 · പേ. 585

ضَاحِكَةٌ مُسْتَبْشِرَةٌ39

ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
80:40ജുസ്‌അ് 30 · പേ. 585

وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ40

വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
80:41ജുസ്‌അ് 30 · പേ. 586

تَرْهَقُهَا قَتَرَةٌ41

അവയെ കൂരിരുട്ട് മൂടിയിരിക്കും.
80:42ജുസ്‌അ് 30 · പേ. 586

أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ42

അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

സൂറയുടെ തുടക്കത്തിൽ നിന്ന് പ്ലേ ചെയ്യുക